പഠനം വെബ്സൈറ്റിൽ നിങ്ങൾക്കുമെഴുതാം..
ഭാഷാ-സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ സാമാന്യം അവഗാഹമുള്ള,തെറ്റില്ലാതെ മലയാളം എഴുതുവാൻ കഴിയുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ ഞങ്ങൾ നിങ്ങളുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാം.
അഭ്യസ്തവിദ്യരുടെ നാടാണ് കേരളം. എന്നാൽ വിദ്യാഭ്യാസകാലഘട്ടം അവസാനിപ്പിച്ച് ഒരു ഉപജീവനമാർഗ്ഗം തെരഞ്ഞെടുക്കുന്നതോടുകൂടി അതുവരെ നേടിയ അറിവുകളെല്ലാം തലച്ചോറിന്റെ ഏതെങ്കിലും ഒരു മൂലയിലേക്ക് ഒതുക്കപ്പെടുന്നു. പഠിച്ച വിഷയവുമായി പുലബന്ധം പോലുമില്ലാത്ത ജോലിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പിന്നെ പറയേണ്ടതുമില്ല.ഒരു പാഠം ആയിരം പേർ പഠിക്കുമ്പോൾ ആയിരം പാഠ്യങ്ങളാണ് ഉണ്ടാക്കുന്നത്. ഈ ഓരോ പാഠ്യവും വിലപ്പെട്ടതാണ്. ഇവ പ്രകാശനം ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള അവസരമൊരുങ്ങുകയാണ് 'പഠന'ത്തിലൂടെ.
എന്തെഴുതാം?
'പഠനം' ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇംഗ്ലീഷ്,മലയാളം ഹിസ്റ്ററി,പൊളിറ്റിക്സ്,സൈക്കോളജി എന്നിങ്ങനെയുള്ള ഭാഷാ-സാമൂഹികശാസ്ത്ര വിഷയങ്ങളിലാണ്. ഈ മേഖലകളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ ലേഖനങ്ങൾ എഴുതാവുന്നതാണ്.
ഒരു പഠിതാവെന്ന നിലയിൽ നിങ്ങളിൽ താല്പര്യമുണ്ടാക്കിയ, വായനക്കാരിലും അതേ താല്പര്യം ജനിപ്പിക്കും എന്നുപ്പുള്ള ഏതു വിഷയവും ലേഖനത്തിനായി തിരഞ്ഞെടുക്കാം.ഈ താൽപര്യത്തിൽ ഊന്നിക്കൊണ്ടായിരിക്കണം ലേഖനങ്ങൾ തയ്യാറാക്കേണ്ടത്.
ഭാഷാ സംബന്ധമായ ലേഖനങ്ങളാണ് എഴുതാനുദ്ദേശിക്കുന്നതെങ്കിൽ. സാഹിത്യകാരൻമാർ,സാഹിത്യകൃതികൾ, സാഹിത്യപ്രസ്ഥാനങ്ങൾ എന്നിങ്ങനെയും ചരിത്ര സംബന്ധിയായ ലേഖനങ്ങളാണ് എഴുതാനുദ്ദേശിക്കുന്നതെങ്കിൽ ചരിത്രസംഭവങ്ങൾ, ചരിത്രപുരുഷന്മാർ എന്നിങ്ങനെയുമെല്ലാം പ്രതിപാദ്യ വിഷയങ്ങൾ തിരഞ്ഞെടുക്കാം. മറ്റു സാമൂഹ്യശാസ്ത്രമേഖലകളെ ആസ്പദമാക്കി ലേഖനങ്ങളെഴുതാനുദ്ദേശിക്കുന്നവർ ക്കും ഇതിനു സമാനമായി വിഷയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. വായനക്കാരന് പ്രസ്തുത വിഷയത്തിൽ സാമാന്യജ്ഞാനം നൽകുവാൻ പര്യാപ്തമായിരിക്കണം എഴുതുന്ന ലേഖനം.
എങ്ങനെയെഴുതാം?
700 വാക്കുകൾക്ക് മുകളിലായിരിക്കണം ലേഖനത്തിന്റെ വലിപ്പം.ലളിതമായ ഭാഷ ഉപയോഗിക്കുക.ലേഖനങ്ങൾ എഴുതുവാനായി അവലംബിച്ച പുസ്തകങ്ങൾ(ഗ്രന്ഥകാരനും പബ്ലിക്കേഷനും,പേജ് നമ്പറും സഹിതം),വെബ്പേജുകൾ ( ഓപ്പൺസോഴ്സ് വെബ്സൈറ്റുകൾ സ്വീകാര്യമല്ല), എന്നിങ്ങനെയുള്ള സോഴ്സുകളും ഉൾപ്പെടുത്തുക.കഴിയുമെങ്കിൽ ചിത്രങ്ങളും ചേർക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ വിലയിരുത്തലിനു ശേഷമായിരിക്കും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക.ബിരുദ, ബിരുദാനന്തര പഠനകാലത്തോ അതിനുശേഷമോ തയ്യാറാക്കിയ പ്രബന്ധങ്ങളിലെ കണ്ടെത്തലുകൾ ലേഖനങ്ങളിലൂടെ അവതരിപ്പിക്കാവുന്നതാണ്.ലേഖനത്തി ന്റെ മേന്മയനുസരിച്ച് ഞങ്ങളത് കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതായിരിക്കും.
വിശകലനം ചെയ്തതിനുശേഷം മാത്രമാണ് 'പഠനം' ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക. അതുകൊണ്ടുതന്നെ മറ്റു സോഷ്യൽ മീഡിയകളിലോ സമാന വെബ്സൈറ്റുകളിലോ പ്രസിദ്ധീകരിക്കുന്നതിനേക്കാൾ ആധികാരികത നിങ്ങളുടെ ലേഖനങ്ങൾക്ക് നൽകുവാൻ 'പഠന'ത്തിനു കഴിയുന്നു. ഇതുവഴി പഠനസംബന്ധമോ ജോലിസംബന്ധമോ ആയ ഏതെങ്കിലും ഒരാവശ്യത്തിനായി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ രചയിതാക്കൾക്ക് പരാമർശിക്കാനുമാകുന്നു. അതോടൊപ്പം ഇതിനനുസൃതമായ ഒരു പ്രതിഫലവും ലഭിക്കുന്നതായിരിക്കും.
പ്രസിദ്ധീകരിക്കുവാനുദ്ദേശിക്കുന്ന ലേഖനങ്ങൾ padanameditor3@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് .docx ഫോർമാറ്റിൽ അയയ്ക്കുക. അല്ലെങ്കിൽ വാട്സാപ്പ് വഴിയും നിങ്ങൾക്ക് ബന്ധപ്പെടാം, അതിനുള്ള ലിങ്ക് തൊട്ടു താഴെ കൊടുക്കുന്നു.
രചയിതാവിന്റെ മുഴുവൻ പേരും കഴിയുമെങ്കിൽ ഫോട്ടോയും ഉൾപ്പെടുത്തുക.ഇതുസംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അവ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.