ദുബായ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് എങ്ങനെ ?
എല്ലാവർക്കും പലപ്പോഴും ആശങ്കയുള്ള ഒരു മേഖലയാണ് ദുബായിലെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത്. ദുബായിയിൽ ജോലി ചെയ്യുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസിന്റെ പ്രാധാന്യം കൃത്യമായി അറിയാം. ഇതിന് കൃത്യമായ വാലിഡിട്ടി ഉണ്ടാവുക എന്നത് ഇതിലും പ്രധാനമാണ്. ദുബായിയിൽ ലൈസൻസ് എങ്ങനെ പുതുക്കാം അതിനെക്കുറിച്ചാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.
ദുബായിയിൽ ആർക്കൊക്കെ ലൈസൻസ് എടുക്കാം?
നിലവിലെ RTA നിർദേശങ്ങൾ അനുസരിച്ച് 21 വയസിന് മുകളിൽ പ്രായമുള്ള എല്ലാ റസിഡൻസിനും ലൈസൻസ് എടുക്കാനുള്ള അവകാശം ഉണ്ട്. 21 വയസിൽ താഴെയുള്ളവർക്ക് പ്രോബേഷണറി ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. ഓരോ ആറ് മാസം കൂടുമ്പോഴും ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാനും സാധിക്കും.
ലൈസൻസ് പുതുക്കാൻ ഏറ്റവും ആവശ്യമുള്ള ഡോക്യുമെൻ് വാലിഡ് ആയിട്ടുള്ള ഒറിജിനൽ എമിറേറ്റ്സ് ഐഡിയാണ്. 21 വയസ് പൂർത്തി ആയവർക്കും അല്ലാത്തവർക്കും ഇതാണ് ഏറ്റവും പ്രധാനമായ ഡോക്യുമെന്റ്
ലൈസൻസ് പുതുക്കാനുള്ള സർവീസ് ചാർജ്
ദുബായിയിൽ ലൈസൻസ് പുതുക്കാൻ വരുന്ന സർവീസ് ചാർജ് പ്രായപരിധി അനുസരിച്ച് വ്യത്യാസപ്പെടുന്നു . 21 വയസിന് മുകളിൽ ഉള്ളവർക്ക് പുതുക്കുന്നതിനുള്ള ഫീസ് AED 300 ആണ്. ഇതല്ലാതെ മറ്റ് ചാർജുകൾ AED 20യോളം വരും. ഇനി പ്രായം 21 യിൽ താഴെയാണ് എങ്കിൽ AED 100 ആണ് ഫീസ്. മറ്റ് ഫീസുകൾ എന്ന് പറയുന്നത് AED 20 ആണ്.
ലൈസൻസ് പുതുക്കാൻ താമസിച്ചാൽ പിഴ എത്രത്തോളം ?
10 വർഷത്തിൽ താഴെയാണ് പുതുക്കുന്നതിന് വന്ന താമസം എങ്കിൽ ഈ കാലാവധി കഴിഞ്ഞുള്ള ഓരോ മാസവും AED 10 വീതം പിഴ ഈടാക്ക പ്പെടും. ഇങ്ങനെ മാക്‌സിമം വരുന്ന ഫൈൻ എന്നത് AED500 ആയിരിക്കും. ഇനി അഥവാ പുതുക്കേണ്ട തിയതി 10 വർഷത്തിൽ അധികം താമസം വരുത്തി എങ്കിൽ ഫൈനിന് പുറമേ കൃത്യമായി റോഡ് ടെസ്റ്റും പാസ്സ് ആയിരിക്കണം.
ദുബായ് ഡ്രൈവ് ആപ്പ് ഉപയോഗിച്ച് എങ്ങനെ നമുക്ക് ലൈസൻസ് പുതുക്കാം?
ദുബായ് ഡ്രൈവ് ലൈസൻസ് ആപ്പ് ഓപ്പൺ ചെയ്യുക.
ആപ്പ് ഡൗൺലോഡ് ചെയ്യാം
ഇതിൽ ആദ്യം കാണുന്ന പേജ് എന്ന് പറയുന്നത് എമിറേറ്റ്സ് എന്ന് പറഞ്ഞുള്ള പേജാണ്.
അടുത്ത പേജ് എന്നത് മൈ വെഹിക്കിൾ ആൻഡ് സർവീസ് (my vehicle and service )എന്ന പേജാണ്.
ഈ കാണുന്ന പേജിൽ വിവിധങ്ങളായ RTA യുടെ വിവരങ്ങളും കൂടുതൽ വിശദാംശങ്ങളും കൊടുത്തിട്ടുണ്ട്. ഈ പേജിൽ നിന്നും ഇടത്തോട്ട് സ്വൈപ്പ് ചെയ്താൽ വിവിധങ്ങളായ 38 സർവീസുകൾ കാണിച്ചുകൊണ്ടുള്ള പേജ് കാണാം. ഇതിൽ നിന്നും ദുബായ് ഡ്രൈവിംഗ് ലൈസൻസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
തുടർന്ന് റിന്യൂവിങ് ഡ്രൈവിംഗ് ലൈസൻസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഇനി വരുന്ന പേജിൽ കുറച്ച് വിവരങ്ങൾ കൊടുക്കാനുണ്ട്. ഡ്രൈവിംഗ് ലൈസൻസ് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്ത തിയതി, ജനന വർഷം, ട്രാഫിക്ക് കോഡ് നമ്പർ എന്നി വിവരങ്ങൾ കൊടുക്കുക
ലൈസൻസിൻ്റെ പുറക് വശത്തായി കൊടുത്തിരിക്കുന്ന 8 അക്ക നമ്പർ ആണ് ട്രാഫിക്ക് കോഡ് നമ്പർ.
മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ എല്ലാം കൊടുത്തുകഴിഞ്ഞാൽ അപേക്ഷ സമർപ്പിക്കുന്ന ആളിൻ്റെ ലൈസെൻസിൻ്റെ ഫോട്ടോ കാണാൻ സാധിക്കും.
ഇതിൽ ലൈസൻസ് നമ്പർ, ലൈസൻസിൻ്റെ കാലാവധി തുടങ്ങിയ വിവരങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഇതിൽ ടെസ്റ്റ് റിസൾട്ട് എന്ന ഭാഗത്ത് പാസ്സ് എന്നാണ് കൊടുത്തിരിക്കുന്നത് എങ്കിൽ ഒരു വർഷത്തേക്ക് കണ്ണ് ടെസ്റ്റ് ചെയ്യേണ്ട എന്നാണ് സൂചിപ്പിക്കുന്നത്.
അടുത്ത പേജിൽ ഡെലിവറി ഡിറ്റെയിൽസിനെ പറ്റിയുള്ള വിവരങ്ങൾ ചോദിക്കുന്നുണ്ട്. ഇതിൽ മൊബൈൽ നമ്പർ, കോൺടാക്ട് വിവരങ്ങൾ എന്നിവ കൊടുക്കുക. കൊടുക്കുന്ന ഇ-മെയിൽ കൃത്യമായിരിക്കണം.
അടുത്ത പേജ് എന്നത് ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് അടക്കാനുള്ള ഓപ്ഷൻ ആണ്. ഇതിൽ പറയുന്ന തുക നമ്മൾ അടക്കേണ്ടതാണ്. പൈസ അടക്കാൻ രണ്ട് മാർഗങ്ങളാണ് ഉള്ളത്. ഒന്ന് കാർഡുപയോഗിച്ച് അല്ലെങ്കിൽ ദുബായ് നൗ അക്കൗണ്ട് ഉള്ളവർക്ക് അത് ഉപയോഗിച്ചും ചെയ്യാവുന്നതാണ്.
പിന്നീട് വരുന്ന പേജിൽ കൃത്യമായി ട്രാൻസാക്ഷൻ വിവരങ്ങൾ കൊടുക്കുക. ഇവിടെയും കൃത്യമായി കോൺടാക്ട് വിവരങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കുക.
പേയ്‌മെൻ്റ് നടത്തി കഴിഞ്ഞാൽ നിങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് RTA യൂടെ മെസേജ് വരുന്നതാണ്.
ഇതിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്താൽ നിങ്ങളുടെ പുതുക്കിയ ഡ്രൈവിംഗ് ലൈസൻസ് കാണാൻ സാധിക്കും.
ഇത് സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാം.
RTA dubai ആപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ നോക്കാം.
ശ്രദ്ധിക്കുക
ഉത്തരവാദിത്തപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായി അവ സന്ദർശിക്കുക.
എഡിറ്റിങ് : സത്യജിത്ത് എം എസ്, വെഞ്ഞാറമൂട്.