Ads Area

മൊസാഫർ രജിസ്ട്രേഷൻ : കുവൈറ്റിലേക്കുള്ള യാത്രയ്ക്കുള്ള രജിസ്റ്റർ പ്രക്രിയ

വേണ്ട സെക്ഷനുകൾ എടുക്കാം (toc)

കുവൈറ്റിലേക്കുള്ള യാത്രയ്ക്കുള്ള രജിസ്റ്റർ പ്രക്രിയ

പ്രവേശനത്തിന് അംഗീകാരം ലഭിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന,  പൂർണ്ണമായും വാക്സിനേഷൻ എടുത്ത  യാത്രക്കാർക്ക് ഇ-വിസ സംവിധാനം ഉപയോഗിക്കാനും ഓൺ അറൈവൽ വിസ നേടാനും അനുവദിച്ചുകൊണ്ട് കുവൈറ്റ് അന്താരാഷ്ട്ര ആഗമനത്തിനായി ഭാഗികമായി തുറന്നുകൊടുത്തു.  എന്നിരുന്നാലും, കുവൈറ്റിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന  യാത്രക്കാർ ആദ്യം നിലവിലുള്ള നിയന്ത്രണങ്ങൾ അനുസരിച്ച് മൊസാഫർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണം. 

എന്താണ് മൊസാഫർ പ്ലാറ്റ്ഫോം?

കുവൈറ്റ് മൊസാഫർ പ്ലാറ്റ്ഫോം ഒരു ഓൺലൈൻ പോർട്ടലാണ്, അവിടെ കുവൈറ്റിൽ പ്രവേശിക്കാൻ യോഗ്യതയുള്ളവർക്ക് അവരുടെ ഫ്ലൈറ്റ് പുറപ്പെടുന്നതിന് മുമ്പ് സ്വയം രജിസ്റ്റർ ചെയ്യാം.  ഇത് പ്രധാനമായും ഒരു സർക്കാർ വെബ്‌സൈറ്റാണ്, മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്   അവരുടെ വാക്‌സിനേഷൻ സ്റ്റാറ്റസ്, ഏറ്റവും പുതിയ pcr ടെസ്റ്റ് ഫലം, മറ്റ് അവശ്യ വിവരങ്ങൾ എന്നിവയ്‌ക്കൊപ്പം ഫ്ലൈറ്റ് വിവരങ്ങളും രേഖപ്പെടുത്താൻ Mosafer ആപ്പിലൂടെ സാധിക്കുന്നു.

Mosafer പ്ലാറ്റ്‌ഫോമിൽ ആരാണ് രജിസ്റ്റർ ചെയ്യേണ്ടത്? 

കുവൈറ്റ് പൗരന്മാരും അല്ലാത്തവരുമായ എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരും തങ്ങളുടെ വരവ് മൊസാഫർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

മൊസാഫർ രജിസ്ട്രേഷൻ

നിങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉണ്ടെങ്കിൽ രജിസ്ട്രേഷൻ പ്രക്രിയ താരതമ്യേന തടസ്സരഹിതമാണ്.  താഴെ പറയുന്നവയാണ് രജിസ്ട്രേഷൻ ഘട്ടങ്ങൾ.

കുവൈറ്റിലേക്ക് വരുന്നതിന് 24 മണിക്കൂർ മുൻപ് മാത്രമാണ് മൊസാഫർ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടത്. 

മൊസാഫർ പ്ലാറ്റ്‌ഫോം ഇവിടെ തുറക്കാം

നിങ്ങളുടെ കോവിഡ് വാക്‌സിനേഷൻ ക്രെഡൻഷ്യലുകൾക്കായി, നിങ്ങൾ കുവൈറ്റിന്റെ ആരോഗ്യ മന്ത്രാലയത്തിൽ ഇമ്മ്യൂൺ ആപ്പ് വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.  കുവൈറ്റിൽ അംഗീകൃത വാക്സിൻ ഉപയോഗിച്ചാണ് നിങ്ങൾ വാക്സിൻ എടുത്തതെങ്കിൽ, നിങ്ങൾക്ക് ഒരു 'green' പദവി ലഭിക്കും.  കുവൈറ്റിൽ അംഗീകൃതമല്ലാത്ത വാക്‌സിനുകൾ എടുത്തിട്ടുള്ളവർക്കും, അംഗീകൃത വാക്‌സിന്റെ മൂന്നാം ഷോട്ട് അല്ലെങ്കിൽ ബൂസ്റ്റർ ഷോട്ടും എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് green പദവി ലഭിക്കും.

ഇമ്മ്യൂൺ ആപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ സൈറ്റിൽ നിന്ന് തന്നെ അറിയാം, ഇവിടെ നോക്കുക

കുവൈറ്റിലേക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കുന്നതിന് green സ്റ്റാറ്റസ് ഒരു മുൻവ്യവസ്ഥയാണ്.  ഏതൊക്കെ രാജ്യങ്ങളാണ് ഇ-വിസയ്ക്ക് അർഹതയുള്ളതെന്ന് ഇവിടെ കണ്ടെതാൻ കഴിയും.

ഈ ആപ്പുകൾ ഉപയോഗിച്ച് quarantine അവസാനിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ചറിയുവാൻ, ഈ നിർദേശങ്ങൾ വായിക്കുക.

കുവൈറ്റിലേക്ക് പ്രവേശിക്കാനുള്ള നിബന്ധനകളും നിയമങ്ങളും അറിയാൻ ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം.

കൂടുതൽ വിവരങ്ങൾക്ക് സോഴ്സ് ലേഖനം നോക്കുക.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത് : ജിൻഷാ യൂനുസ് മേപ്പാടി, വയനാട് 
എഡിറ്റിങ് : സത്യജിത്ത് എം എസ്, വെഞ്ഞാറമൂട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics