കുവൈത്തിലേക്ക് എത്തിച്ചേർന്ന യാത്രക്കാർക്കുള്ള ഹോം ക്വാറന്റൈൻ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമം ഇവിടെ വായിക്കാം
കുവൈറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ
ഇത് ഒരു അംഗീകാരത്തിന് തുല്യമല്ല, അതിന്റെ ആധികാരികത സ്ഥിരീകരിക്കുന്ന പ്രമാണത്തിന്റെ നിർമ്മാതാവിന്റെ പ്രസ്താവന ആണ്.
എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം
1. Education Documents
Education Documents ൽ ആദ്യം ചെയ്യേണ്ടത് HRD അസ്റ്റേഷൻ ആണ്. state HRD attestation ആണ് ചെയ്യേണ്ടത്.
അല്ലെങ്കിൽ HRD ക്ക് പകരം ഡൽഹിയിൾ നിന്നു സബ് ഡിവിഷണൽ മിസ്ട്രേറ്റിൻ്റെ അറ്റസ്റ്റേഷൻ എടുക്കാം. അതിനു ശേഷം ministry of external affairs അറ്റസ്റ്റേഷൻ. അതിന് ശേഷം kuwait എംബസി അറ്റസ്റ്റേഷൻ.
ഇനി നിങ്ങൾ ഒരു മെഡിക്കൽ പ്രൊഫസഷണൽ ആണെങ്കിൽ HRD അറ്റസ്റ്റേഷൻ ചെയ്യുന്നതാണ് നല്ലത്. എന്തെന്നാൽ genuinity Check ഭാവിയിൽ വരുമ്പോൾ ബുദ്ധിമുട്ടുന്നതിനുപകരം ആദ്യമേ HRD അറ്റസ്റ്റേഷൻ ചെയ്യുന്നതാണ് നല്ലത്.
2. Non - education documents
Non- education documents എങ്ങനെ ആണ് എന്ന് നോക്കാം
കുവൈറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഭാര്യയെ കൂടെ കൊണ്ടുവരണമെങ്കിൽ തീർച്ചയായും മാരേജ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. ഇനി കുഞ്ഞുങ്ങളെ കൂടെ കൊണ്ടുവരണമെങ്കിൽ അവരുടെ ജനന സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്.
നോൺ എഡ്യൂക്കേഷൻ ഡോക്യൂമെന്റഷൻ അറ്റസ്റ്റ് ചെയ്യുന്ന സമയത്ത് മുൻപ് കണ്ട അതേ നടപടിക്രമം തന്നെയാണ് നോക്കേണ്ടത്. പക്ഷേ ചെറിയ ഒരു മാറ്റം അതിൽ വരുന്നുണ്ട്.
ആദ്യത്തെ സ്റ്റെപ്പിൽ ആണ് ഈ മാറ്റം. HRD അറ്റസ്റ്റേഷന് പകരം സ്റ്റേറ്റ് home attestation ആണ്. അതിനു ശേഷം ministry of external affairs അറ്റസ്റ്റേഷൻ അതിന് ശേഷം kuwait എംബസി അറ്റസ്റ്റേഷൻ.
കേരളത്തിൽ ഇഷ്യൂ ചെയ്ത ഡോക്യുമെൻൻ്റ് ആണെങ്കിൽ നമുക്ക് പെട്ടെന്ന് അറ്റസ്റ്റേഷൻ ലഭിക്കുന്നതാണ്. പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ ഇഷ്യൂ ചെയ്ത ഡോക്യൂമെന്റസ് ആണെങ്കിൽ അത് ലഭിക്കാൻ സമയം പിടിക്കും. അത് പെട്ടെന്ന് ലഭിക്കാനായി മുൻപ് പറഞ്ഞ അതേ സ്റ്റെപ്സ് ചെയ്താൽ മതിയാകും.
കുടുംബത്തിലെ അംഗങ്ങളെ കുവൈത്തിലേക്ക് കൊണ്ടുപോവാനുള്ള നടപടി ക്രമങ്ങൾ ഇവിടെ വായിക്കുക
നമ്മൾ HRD ക്ക് പകരമായാണ് ഡൽഹിയിൾ നിന്നു സബ് ഡിവിഷണൽ മിസ്ട്രേറ്റിൻ്റെ അറ്റസ്റ്റേഷൻ എടുക്കുന്നത്. അതിനു ശേഷം ministry of external affairs അറ്റസ്റ്റേഷൻ അതിന് ശേഷം കുവൈറ്റ് എംബസി അറ്റസ്റ്റേഷൻ.
കുവൈറ്റിലേക്ക് പോകുന്നവർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുക്കേണ്ടതുണ്ട്. അതിന് തീർച്ചയായും പാസ്പോർട്ട് ഓഫീസിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കേറ്റ് എടുക്കാൻ ശ്രദ്ധിക്കുക. ഓഫീസിൽ നിന്നും എടുത്ത് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ വേണ്ടി വരുമ്പോൾ നമുക്ക് ഡയറക്റ്റായി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫേഴ്സ്ൻ്റെ അസ്റ്റേഷൻ ലഭിക്കുന്നതാണ്. അവിടെ സ്റ്റേറ്റ് സ്റ്റേഷൻൻ്റെ ആവശ്യം വരുന്നില്ല.
കാരണം മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫേഴ്സ് തന്നെയാണ് നമുക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും എടുത്ത് തരുന്നത്. അതുകൊണ്ട് നമുക്ക് ഡയറക്റ്റായി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫെയർസിന്റെ അസ്റ്റേഷൻ ലഭിക്കുന്നതാണ് അതിനുശേഷം കുവൈറ്റ് എംബസിയുടെ അസ്റ്റേഷൻ വാങ്ങിയാൽ മതിയോവും.
3. Commercial certificate
ഇനി ഒരു commercial certificate ആണെങ്കിൽ അതിൽ എങ്ങനെയാണ് ഒരു കുവൈറ്റ് എംബസി അറ്റസ്റ്റേഷൻ ചെയ്യുന്നത് എന്ന് നോക്കാം.
അതിൽ ആദ്യമായി ചെയ്യേണ്ടത് ചേംബർ ഓഫ് കൊമേഴ്സ് അറ്റസ്റ്റേഷൻ ആണ്.
അതിനു ശേഷം ministry of external affairs അറ്റസ്റ്റേഷൻ അതിന് ശേഷം കുവൈറ്റ് എംബസി അറ്റസ്റ്റേഷനും ആണ്.
കുവൈത്ത് പ്രവാസികൾക്ക് ഉപയോഗപ്രദമായ ബാക്കി കാര്യങ്ങൾ അറിയാൻ ഇവിടെ നോക്കുക
Kuwait visa stamping
കുവൈറ്റ് എംബസി അറ്റസ്റ്റേഷനായി 5 ഒറിജിനൽ ഡോക്യൂമെന്റസ് ആണ് നമുക്ക് ആവശ്യമായ വേണ്ടത്.
- നമ്മുടെ ഒറിജിനൽ പാസ്പോർട്ട്
- ഒറിജിനൽ വിസ
- മെഡിക്കൽ സർട്ടിഫിക്കറ്റ്
- പോലീസ് ക്ലിയറൻസ് സർ്ടിഫിക്കറ്റ്
- ഫോട്ടോ
ഇനി കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആണെങ്കിൽ
- നമ്മുടെ ഒറിജിനൽ പാസ്പോർട്ട്
- ഒറിജിനൽ വിസ
- ഫോട്ടോ
- വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്ക് സോഴ്സ് ലേഖനങ്ങൾ വായിക്കാം
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക. ഇതിലെ വിവരങ്ങൾ എല്ലാം തന്നെ ഇന്റർനെറ്റ് വഴി കണ്ടുപിടിച്ചതാണ്. സമയക്രമത്തിൽ അവയുടെ വാലിഡിറ്റി പ്രിയ വായനക്കാർ തന്നെഉറപ്പ് വരുത്തേണ്ടതാണ്.
തയ്യാറാക്കിയത് : ജിൻഷായൂനുസ്, മേപ്പാടി, വയനാട്