സംസ്ഥാന ദരിദ്ര നിർമാർജ്ജന മിഷൻ (കുടുംബശ്രീയുടെ) ഭാഗമായി ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന "സ്നേഹിത ജൻഡർ ഹെൽപ് ഡെസ്കു"കളിൽ സേവന ദാതാക്കളെ ആവശ്യമുണ്ട്.കരാർ അടിസ്ഥാനത്തിലുള്ള ഈ ഒഴിവുകളിലേക്ക് കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിത ഉദ്യോഗാർഥികളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തിക: സേവന ദാതാവ് (Service Provider )
ഒഴിവുകൾ: 04
നിയമന രീതി: കരാർ നിയമനം. നിയമന തീയതി മുതൽ 31/03/2022 വരെ.
യോഗ്യത
- അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ബിരുദം.
- പ്രവൃത്തി പരിചയം: നിർബന്ധമല്ല. രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
പ്രായ പരിധി
- 01/ 12/ 2021 -ൽ 40 -വയസ്സിൽ കൂടാൻ പാടുള്ളതല്ല ( 50 വയസ്സിൽ താഴെയുള്ള കമ്മ്യൂണിറ്റി കൗൺസിലർ ആയി പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്)
വേതനം: Rs.20000/- പ്രതിമാസം
അപേക്ഷ സമർപ്പിക്കേണ്ട രീതി
- അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
- അപേക്ഷയോടൊപ്പം ബന്ധപ്പെട്ട certificates കളും സമർപ്പിക്കേണ്ടതാണ്.
- നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ ടെവേലോപ്മെന്റ്റ് (CMD) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.
- അപേക്ഷാർത്ഥികൾ 500 രൂപ ഫീസായി അടയ്‌ക്കേണ്ടതാണ്.
- പരീക്ഷ ഫീസും സെർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പ്രവൃത്തി പരിചയ സെർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.
- റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച് ഒരു വർഷം വരെയായിരിക്കും.
- നിയമനം ലഭിക്കുന്നവർ സംസ്ഥാനത്തിലെ ഏത് ജില്ലയിലും പ്രവർത്തിക്കാൻ തയ്യാറായിരിക്കണം.:
www.cmdkerala.net എന്ന വെബ്‌സൈറ്റിൽ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ അയക്കേണ്ട അവസാന തീയതി:07.01.2022 വൈകുന്നേരം 5 മണി.