മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ നിലവിൽ 107 ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാരുടെയും 808 വില്ലജ് റിസോഴ്സ് പേഴ്സൺമാരുടെയും ഒഴിവുകൾ നിലവിലുണ്ട് ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർഥിളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
ബ്ലോക്ക് റിസോഴ്സ് പേഴ്സൺ
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ഉള്ള സർവകലാശാല ബിരുധം.
- സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സ് ആയിരിക്കണം.
അഭികാമ്യം
- കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹ്യധിഷ്ഠിത സന്നദ്ധ സംഘടനകളിലെ 3 വർഷത്തിൽ കുറയാതെ ഉള്ള പ്രവർത്തി പരിചയം.
- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗിക പരിചയവും.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന പരിപാടികളുമായി ബന്ധപ്പെട്ടു പ്രവർത്തന പരിചയം.
2. വില്ലേജ് റിസോഴ്സ് പേഴ്സൺ
യോഗ്യത
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
- കമ്പ്യൂട്ടർ / ഇന്റർനെറ്റ് പരിജ്ഞാനം.
- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗിക പരിചയവും.
- കുടുംബശ്രീ സി. ഡി. എ സ്, എ. ഡി. എസ് സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട ചുമതല വഹിച്ച പരിചയം.
- നെഹ്‌റു യുവകേന്ദ്ര യുവജനക്ഷേമ ബോർഡ്, സാക്ഷരത മിഷൻ പട്ടികജാതി, പട്ടികവർഗ പ്രൊമോട്ടർ ലൈബ്രറികൾ എന്നീ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട പരിചയം.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന പരിപാടികളുമായി ബന്ധപ്പെട്ടു പ്രവർത്തന പരിചയം.
ഓരോ തസ്തികയ്ക്കും പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 10.12.2021നു മുൻപ് ലഭിക്കേണ്ടതാണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം.:
സി. ഡബ്ല്യൂ. സി ബിഎൽഡിങ്‌സ്, 2-ആം നില
എൽ. എം. എസ് കോമ്പൗണ്ട്
പാളയം, വികാസ് ഭവൻ (പി. ഒ )
തിരുവനന്തപുരം – 695033