കേരളത്തിലെ 152 ബ്ലോക്കുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സി ഡി എസ്സുകളെ അടുത്ത മൂന്നു വർഷം കൊണ്ട് മാതൃക സി ഡി എസ്സാക്കി വികസിപ്പിക്കുന്നതിനു ആവശ്യമായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പ്രസ്തുത പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നതിനു കുടുംബശ്രീ പരിശീലന ടീം അംഗങ്ങളിൽ നിന്നും യോഗ്യരായ ആളുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
വിദ്യാഭ്യാസ യോഗ്യത
- ബിരുധം, ബിരിദാനന്ദര ബിരുദം ( സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് മുൻഗണന ) സാമൂഹിക വികസന മേഖലകളിൽ പ്രവർത്തിച്ചവർക്ക് മുൻഗണന.
ഒഴിവുകളുടെ എണ്ണം : 34
- തിരുവനന്തപുരം : 3( സംസ്ഥാന മിഷൻ -1)
- കൊല്ലം : 2
- പത്തനംതിട്ട : 2
- ആലപ്പുഴ : 3
- കോട്ടയം : 2
- ഇടുക്കി : 2
- എറണാകുളം :3
- തൃശൂർ : 3
- പാലക്കാട് : 3
- മലപ്പുറം : 3
- കോഴിക്കോട് : 3
- വയനാട് : 1
- കണ്ണൂർ : 2
- കാസർഗോഡ് : 2
പൊതുനിർദ്ദേശങ്ങൾ
- എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ടി. ആർ. പിമാരെ തിരഞ്ഞെടുക്കുന്നത്.
- അപേക്ഷയോടൊപ്പം യോഗ്യത, പ്രവർത്തി, പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണം.
- അതാതു ജില്ലയിലെ സ്ഥിര താമസക്കാർക്ക് നിയമനത്തിന് മുൻഗണന.
- കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യം.
അപേക്ഷ അയക്കേണ്ട വിലാസം
കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്
ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിങ്, ചാലക്കുഴി ലൈൻ,
മെഡിക്കൽ കോളേജ്
തിരുവനന്തപുരം - 11