Ministry of Defence -ന്റെ കീഴിലുള്ള സെൻട്രൽ ഗവണ്മെന്റ് ഡിപ്പാർട്മെൻറ് -ആയ തിരുവനന്തപുരം, തിരുമലയിലുള്ള ആർമി റിക്രൂട്ടിങ് ഓഫീസ്സിലേക്ക് Multi tasking staff -തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
തസ്തിക: Multi tasking staff
ഒഴിവുകളുടെ എണ്ണം: 01
ശമ്പള സ്കെയിൽ:Rs.18000/- - Rs.56900/-
പ്രായപരിധി:18 - 25
യോഗ്യത
- അംഗീകൃത സർവകലാശാല/ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- അഭികാമ്യം: അതാത് ട്രേഡുകളുടെ ചുമതലകൾ നിർവഹിക്കാനുള്ള പ്രാവീണ്യം ഒപ്പം പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ പരിചയവും.
1. പ്രായം കണക്കാക്കുന്നതിനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എടുക്കും.
2. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ ദയവായി അറ്റാച്ചുചെയ്യുക( പ്രായത്തിന്റെ തെളിവ്, സ്വഭാവ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ).
3. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അഖിലേന്ത്യാ സേവന ബാധ്യതയും അച്ചടക്ക കാര്യങ്ങൾക്ക് ആർമി ആക്ടിന് വിധേയവുമാണ്.
4 . ഫിസിക്കൽ, ട്രേഡ് ടെസ്റ്റ് യോഗ്യത നേടേണ്ടതുണ്ട്. അതിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളെ മാത്രമേ ഫൈനൽ മെറിറ്റിന് പരിഗണിക്കുകയുള്ളൂ. അന്തിമ മെറിറ്റ് എഴുത്തുപരീക്ഷയിൽ നേടിയ മാർക്കുകൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അന്തിമ തിരഞ്ഞെടുപ്പ് ഉദ്യോഗാർത്ഥിയുടെ മെഡിക്കൽ ഫിട്നെസ്സിനെ ആശ്രയിച്ചിരിക്കും.
അപേക്ഷിക്കേണ്ട വിധം:
തിരുമല പി.ഒ,
തിരുവനന്തപുരം-695006
എന്ന വിലാസത്തിൽ, എംപ്ലോയ്‌മെന്റ് പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസത്തിനുള്ളിൽ എത്തണം (പരസ്യം പ്രസിദ്ധീകരിച്ച തീയതി ഉൾപ്പെടെ).