പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് റാംസാർ തണ്ണീർത്തടങ്ങളുടെ കർമ്മ പരിപ്രേഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായും അതോറിറ്റിയുടെ മറ്റു സാങ്കേതിക പ്രവർത്തനങ്ങൾക്കായും വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവുകൾ
- വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ് - 2
- വെറ്റ്ലാൻഡ് അനലിസ്റ്റ് - 2
- പ്രോക്യൂർമെന്റ് ഓഫീസർ - 1
- പ്രൊജക്റ്റ് അസിസ്റ്റന്റ് - 2
അപേക്ഷിക്കേണ്ട വിധം
അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ / ടെംസ് ഓഫ് റെഫറൻസ്, മാതൃക അപേക്ഷ ഫോറം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.in എന്ന വെബ് വിലാസത്തിൽ ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ധിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും 30/11/2021 വൈകുന്നേരം 05.00 മണിക്ക് മുൻപ് ചുവടെ ചേർക്കുന്ന മേൽവിലാസത്തിൽ ( തപാലിലും, മേൽവിലാസത്തിലും ) സമർപ്പിക്കേണ്ടതാണ്.
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK)
4- )o നില കെ. എസ്. ആർ. റ്റി. സി ബസ് ടെർമിനൽ കോംപ്ലക്സ്
തമ്പാനൂർ, തിരുവനന്തപുരം – 695001
ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തയ്യാറാക്കുന്ന ചുരുക്കപട്ടികയിൽ ഉൾപ്പെടുന്ന അപേക്ഷകരെ മാത്രവേ ഇന്റർവ്യൂവിനു പരിഗണിക്കുകയുള്ളു. ഇതിനു മുൻപ് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും പുതുതായുള്ള നിബന്ധനകൾ പ്രകാരം വീണ്ടും അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓരോ തസ്തികകളിലേക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Last date : 30/11/2021