1. അസിസ്റ്റന്റ് സ്റ്റോർ മാനേജർ.
ഉത്തരവാദിത്തങ്ങൾ:
- സ്റ്റോറിന് വേണ്ടി സെയിൽസ് ടാർഗറ്റ് അച്ചീവ് ചെയ്യുക.
- കാര്യക്ഷമമായ സ്റ്റോർ പ്രവർത്തനങ്ങളിലൂടെ ചെലവുകൾ (ഓവർടൈം, ലോക്കൽ, സ്റ്റോക്ക്, ഉപഭോഗവസ്തുക്കൾ) എന്നിവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
- ജനറേറ്റ് ചെയ്തിട്ടുള്ള പ്രവർത്തന ലാഭവും വിൽപ്പന റിപ്പോർട്ടുകളും ഇന്റർപ്രിറ്റ് ചെയ്യുകയും പ്രവർത്തിക്കുകയും പ്രവർത്തനക്ഷമമല്ലാത്ത മേഖലകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
- കഴിഞ്ഞ വർഷത്തെയും കഴിഞ്ഞ ആഴ്ചയിലെയും സെയിൽസ് പെർഫോമൻസ് മോണിറ്റർ ചെയ്യുകയും ഡെയിലി, വീക്കിലി ബേസിസിൽ ബഡ്ജറ്റ് ചെയ്യുകയും ചെയ്യുക.
സ്ഥലം : ഒമാൻ
2. സ്റ്റോർ സൂപ്പർവൈസർ
ഉത്തരവാദിത്തങ്ങൾ
- ഹൗസ് കീപിങ്ങിന്റെ ഏറ്റവും ഉയർന്ന നിലവാരവും ആരോഗ്യ നിലവാരവും എല്ലായ്പ്പോഴും സ്റ്റോറിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- ഡിപ്പാർട്ട്മെന്റൽ ഡെക്കറേഷൻ ശരിയാണെന്നും ഡിസ്പ്ലേകളിലും ബ്രാൻഡിംഗിലും ഡിപ്പാർട്ട്മെന്റൽ ലേഔട്ടുകളിലും സ്ഥിരതയുണ്ടെന്നും ഉറപ്പാക്കുക.
- ചരക്കുകളുടെ ലഭ്യത, സ്റ്റോറി ലൈനുകൾ, പ്രോഡക്റ്റ് സെയിൽ എന്നിവയെ അടിസ്ഥാനമാക്കി ഫ്ലോർ സ്പേസ് ഒപ്റ്റിമൈസ് ചെയ്യുക.
- ഗുണനിലവാര നിയന്ത്രണത്തിനായി ചരക്കുകൾ പരിശോധിക്കുകയും എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.
സ്ഥലം: ഒമാൻ
3. സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് - HR
ഉത്തരവാദിത്തങ്ങൾ
- എച്ച്.ആർ നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ജീവനക്കാർക്ക് പിന്തുണ നൽകുക.
- എംപ്ലോയീസ് വെൽഫയർ അഡ്മിനിസ്ട്രേഷനുകളിൽ എച്ച്ആർ സേവനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം.
- എല്ലായ്പ്പോഴും നിലവിലെ പ്രക്രിയകൾ നിരീക്ഷിക്കുകയും ഈ പ്രക്രിയകളും സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള വഴികൾ തിരിച്ചറിയുകയും ചെയ്യുക.
- ജീവനക്കാരുടെ ഓറിയന്റേഷൻ, വികസനം, ട്രെയിനിങ് അഡ്മിനിസ്ട്രേഷൻ എന്നിവ നടത്തുക.
സ്ഥലം: ബഹ്‌റൈൻ
4. സൂപ്പർവൈസർ
ഉത്തരവാദിത്തങ്ങൾ
- ഗുണനിലവാര നിയന്ത്രണത്തിനായി ചരക്കുകൾ പരിശോധിക്കുകയും എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.
- മലിനമായതും കേടായതുമായ എല്ലാ ചരക്കുകളുടെയും ക്ലിയറൻസ് കൃത്യസമയത്ത് ഉറപ്പാക്കുക.
- ഉൽപ്പന്നങ്ങളുടെ രാന്റം പ്രൈസിംഗ് ചെക്കിങ്ങുകൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.
- സ്റ്റോറുകളിലെ വിൽപ്പന പ്രമോഷനും ഇവന്റും നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
സ്ഥലം: ഒമാൻ.