ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന മനുഷ്യ മൗലികവകാശങ്ങളാണ്, ജാതി,മത,ലിംഗ വർണ ഭേദമന്യേ ചില വ്യവസ്ഥകൾക്കനുസരിച്ചാണ് കോടതി നടപ്പിലാക്കുക.
മൗലികവകാശങ്ങൾ
ഇന്ത്യൻ ഭരണഘടനാ വകുപ്പുകൾ പ്രകാരം 6 മൗലികവകാശങ്ങളാണ് ഉള്ളത്.
- Right to equality (Article14-18)
- Right to freedom (Article 19-22)
- Right against exploitation (Article 23-24)
- Right to freedom of religion (Article 25-28)
- Cultural and educational rights(Article 29-30)
- Right to constitutional remedies (Article 32)
ഭരണഘടനയിൽ മൗലികവകാശങ്ങളുടെ ആമുഖം ആർട്ടിക്കിൾ 12 മുതൽ 35 വരെ
1. Right to equality (Article 14-18) സമത്വത്തിനുള്ള അവകാശം
Right to equality എല്ലാവർക്കും ഒരുപോലുള്ള അവകാശങ്ങൾ അനുശാസിക്കുന്നു. മതം,ജാതി,വർണം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരിൽ അവഗണിക്കപ്പെടാതെ ഒരുപോലെ പരിഗണന നൽകാൻ ഈ നിയമം അനുവദിക്കുന്നു. വിവേചനങ്ങൾ ഇല്ലാതെ ഒരുപോലെയുള്ള ജോലി സാധ്യതകൾ ഉറപ്പ് നൽകുന്നു,തൊട്ടുകൂടായ്മ എന്ന തലക്കെട്ടും ഈ നിയമം ഇല്ലാതാക്കുന്നു.
2. Right to freedom(Article 19-22) സ്വാതന്ത്ര്യത്തിനുള്ള അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം ഏതൊരു ജനാധിപത്യ സമൂഹവും പ്രാധാന്യം നൽകുന്ന ഒന്നാണ്.ഇന്ത്യൻഭരണഘടന എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നു. സ്വാതന്ത്ര്യത്തിനുള്ള അവകാശം ഒരുപാട് അവകാശങ്ങളെ ഉൾകൊള്ളിക്കുന്നു:
- Freedom of speech (സംസാരിക്കാനുള്ള സ്വാതന്ത്ര്യം)
- Freedom of expression(ആവിഷ്കാര സ്വാതന്ത്ര്യം)
- Freedom of assembly without arms (ആയുധങ്ങളില്ലാതെ സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം)
- Freedom of association (കൂട്ടം കൂടാനുള്ള സ്വാതന്ത്ര്യം)
- Freedom to practise any profession(ഏതു ജോലിയും പ്രാക്ടീസ് ചെയ്യാനുള്ള സ്വാതന്ത്ര്യം
- Freedom to reside any part of the country(രാജ്യത്തിന്റെ ഏതു ഭാഗത്തും താമസിക്കാനുള്ള സ്വാതന്ത്ര്യം
മേല്പറഞ്ഞ ചില അവകാശങ്ങളിൽ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതോ, ജനങ്ങളുടെ അന്തസ്സിനും, ധാർമികതയ്ക്കും കോട്ടം തട്ടുന്നതോ മറ്റുരാജ്യങ്ങളും ആയുള്ള സൗഹൃദബന്ധങ്ങളെ തകർക്കുന്ന തരത്തിലുള്ളതോ ആയ കാര്യങ്ങളിൽ രാജ്യത്തിനു ചില നിബന്ധനകൾ ഏർപ്പെടുത്താവുന്നതാണ്.
3. Right against exploitation(Article23-24) ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള അവകാശം
മനുഷ്യരിലോ ഭിക്ഷകരുടെ രൂപത്തിലോ നിർബന്ധിത ജോലിയുടെ പേരിലോ മനുഷ്യരെ ഉപയോഗിക്കുന്നത് തടയുന്ന നിയമം•14 വയസ്സിൽ താഴെയുള്ള കുട്ടികൾ അപകടകരമായ അവസ്ഥയിൽ ജോലി ചെയ്യുന്നതും ഫാക്ടറികളിൽ ജോലി ചെയ്യുന്നതും നിരോധിച്ചു കൊണ്ടുള്ള ഭരണഘടനാ അനുശാസിക്കുന്ന നിയമം ആണിത്.
4. Right to freedom of religion (article 25-28)ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം
രാജ്യത്തിന്റെ മതേതര സ്വഭാവമാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാ മതങ്ങൾക്കും ഒരുപോലെയുള്ള പരിഗണന നൽകുന്നു രാജ്യത്തിനു ഒരു പ്രേത്യേക മതമില്ല ആർക്കും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള മതം തിരഞ്ഞെടുക്കാനും, വിശ്വസിക്കാനും പ്രാക്ടീസ് ചെയ്യാനുമുള്ള അവകാശമുണ്ട്. ആർക്കും അതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ തുടങ്ങുവാനും മൈയിന്റയിൻ ചെയ്യുവാനും അവകാശമുണ്ട്.
5. Cultural&educational Rights(Article 29-30) സംസ്‍കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം
ഭാഷ ന്യുനപക്ഷത്തെയും, മതപര, സാംസ്‌കാരിക സംഘടനകളെയും സംരക്ഷിക്കുന്നതിനുള്ള താണ് ഈ നിയമം. അവരുടെ പാരമ്പര്യവും സംസ്കാരവും പിന്തുടരാൻ ഈ നിയമം അവരെ അനുവദിക്കുന്നു. യാതൊരു തരത്തിലുമുള്ള വിവേചനങ്ങളില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസമുറപ്പാക്കുക എന്നതാണ് educational rights കൊണ്ട് ഉദ്ദേശിക്കുന്നത്
6. Right to constitutional remedies(Article 32)ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം
മൗലികവകാശങ്ങൾ ദുർവിനിയോഗം ചെയ്യപ്പെട്ടാൽ ഭരണഘടന പരിഹാരം ഉറപ്പ് നൽകുന്നു. ഒരാളുടെ അവകാശത്തെ ഗവണ്മെന്റിനു തടയാൻ സാധിക്കില്ല. ഈ നിയമങ്ങൾ ലംഘിക്കപെട്ടാൽ അവർക്കു കോടതിയെ സമീപിക്കാം. മൗലികവകാശം നടപ്പിലാക്കാൻ പൗരന്മാർക്ക് സുപ്രീം കോടതിയെ സമീപിക്കാം കോടതിക്ക് റിട്ട് ഇഷ്യൂ ചെയ്യാവുന്നതാണ്
എന്തുകൊണ്ടാണ് വസ്തുവിലുള്ള അവകാശം മൗലിക അവകാശമല്ലാത്തത്?
- ഭരണഘടനയിൽ ഒരു മൗലികവകാശം കൂടെയുണ്ട്, അത് വസ്തുവിലുള്ള അവകാശമാണ്
- 44th ഭരണഘടനാ അനുഛേദം 1978 പ്രകാരം ഈ നിയമം ലിസ്റ്റിൽ നിന്ന് ഒഴിവാക്കി
- എന്തുകൊണ്ടെന്നാൽ ഈ നിയമം ആളുകളുടെ ഇടയിൽ സോഷ്യലിസവും സമ്പത്തും തുല്യമായി നൽകുന്നതിനു ഒരു തടസ്സമായി പ്രവർത്തിക്കുന്നു.
Note : വസ്തുവിലുള്ള അവകാശം ഒരു നിയമപരമായ അവകാശമാണ് മൗലികവകാശമല്ല.
Reference:
- Indian Polity- Laxmikanth
- NIOC website
- Legalaffairs.gov.in Website