Ads Area

വെർച്വൽ ലൈസൻസ് - അബുദാബിയിൽ താമസിക്കാതെ തന്നെ ബിസിനസ് ചെയ്യാം.

യ.എ.ഇ തലസ്ഥാനമായ അബുദാബിയിൽ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നു കൊണ്ടും ബിസിനസ് ചെയ്യാനനുവദിക്കുന്ന "വെർച്വൽ ലൈസൻസ്" പദ്ധതി ആരംഭിച്ചിട്ടുണ്ട്.

കാർഷികം,നിർമ്മാണം അറ്റകുറ്റപ്പണി,കരാർജോലി, പരിപാലനം, സ്ഥാപനങ്ങൾ,ചില്ലറവ്യാപാരം ഗതാഗതം,സേവനം,ലീസിങ് സർവീസ്,ആരോഗ്യം,വിനോദം ഇവന്റ് ഓർഗനൈസേഷൻ മാനേജ്മെന്റ് തുടങ്ങി 12 മേഖലകളിലും മൊത്തവ്യാപാരം കയറ്റുമതി-ഇറക്കുമതി എന്നിവയുടെ സേവന മേഖലകളിലും വെർച്വൽ ലൈസൻസ് ലഭിക്കുന്നതാണ്.

1000 ദിർഹം ( ഏകദേശം 20,000 രൂപ ) ആണ് വെർച്വൽ ലൈസൻസ് എടുക്കുവാൻ നിശ്ചയിച്ചിരിക്കുന്ന ഫീസ്.

ബിസിനസ്  ആരംഭിക്കുവാനും നടത്തിക്കൊണ്ടുപോകുവാനും യു.എ.ഇയിൽ സംരംഭകൻ തങ്ങണമെന്നില്ല.

നൂറുശതമാനം ഉടമസ്ഥാവകാശത്തോടുകൂടി ലിമിറ്റഡ് ലയബിലിറ്റി കമ്പനി, സോൾ പ്രൊപ്രൈറ്റർഷിപ്പ് എൽ.എൽ.സി എന്നിങ്ങനെ രണ്ടു രീതിയിൽ സംരംഭം രജിസ്റ്റർ ചെയ്ത് ആരംഭിക്കാവുന്നതാണ്.

വെർച്വൽ ലൈസൻസ് ലഭിക്കുവാൻ 

  1. www.adbc.gov.ae 
ഈ ലിങ്ക് വഴി അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ സിറ്റിസൺ ആക്സസ് പോർട്ടൽ തുറക്കുക.
  1.  പേജിന്റെ ഏറ്റവും ഒടുവിലായി കാണുന്ന Abu Dhabi Virtual License ഓപ്ഷൻ തിരഞ്ഞെടുക്കുക
  2.  തുറന്നു വരുന്ന പേജിൽ 10 സ്റ്റെപ്പുകളിലൂടെ വെർച്വൽ ലൈസൻസ് എടുക്കേണ്ടത് എങ്ങനെയെന്ന് വിശദമാക്കിയിരിക്കുന്നത് കാണുവാനാകും.
  3.  വെർച്വൽ ലൈസൻസ് എടുക്കുന്നതിന്റെ ആദ്യപടിയായി യു.എ.ഇ പാസ് എന്ന ഇലക്ട്രോണിക് ഐഡിയിൽ അക്കൗണ്ട് എടുക്കേണ്ടതുണ്ട്.ഇതിനായി ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ UAE PASS എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
  4. വ്യക്തിഗത വിവരങ്ങൾ നൽകി ഇമെയിലും ഫോൺ നമ്പരും വെരിഫൈ ചെയ്ത് ആപ്പിൽ അക്കൗണ്ട് തുറക്കുക. ദുബായ് ഐ.ഡിയോ സ്മാർട്ട് പാസ്സോ കൈവശമുണ്ടെങ്കിൽ അതിലെ വിവരങ്ങൾ ഇ-ഐ.ഡിയുമായി ബന്ധപ്പെടുത്തുക. ഇല്ലെങ്കിൽ അടുത്തുള്ള കിയോസ്ക് വഴി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുക.
  5.  അക്കൗണ്ട് ഉണ്ടാക്കിയ ശേഷം UAE PASS SP 1 ഓപ്ഷൻ സെലക്ട് ചെയ്യുക.
  6.  പഴയ പേജ് തുറന്ന് അക്കൗണ്ട് ലോഗിൻ ചെയ്യുക.
  7.  തുടങ്ങാനുദ്ദേശിക്കുന്ന ബിസിനസിന്റെ പേര് (ഇംഗ്ലീഷിൽ) എന്റർ ചെയ്യുക.
  8.  തുടർന്ന് ആവശ്യപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ നൽകുക.
  9.  പാസ്പോർട്ടിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുക.
  10.  നൽകിയ വിവരങ്ങൾ സ്ഥിരീകരിച്ചശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക.
  11.  ക്രെഡിറ്റ് കാർഡ് വഴി ഫീസ് അടയ്ക്കുക.
  12. വെർച്വൽ ലൈസൻസ് ലഭിക്കുന്നതായിരിക്കും.

CLICK HERE TO REGISTER

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics