Ads Area

ഡീപോർട്ടേഷന് സാധ്യതയുള്ള കുവൈത്തിലെ ഇന്ത്യക്കാർക്ക് രജിസ്‌ട്രേഷൻ ഡ്രൈവ്

കുവൈത്തില് താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ച് ഇന്ത്യയിലേക്ക് വരാൻ മതിയായ യാത്രാരേഖകൾ ഇല്ലാതെ ബുദ്ധിമുട്ടുന്നുവെങ്കിൽ, അതിനു പരിഹാരമായി ഭാരത സർക്കാർ.

അടിയന്തര ഘട്ടത്തിൽ നൽകുന്ന, എമർജൻസി സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ എംബസി വഴി കുവൈത്തിൽ ഉള്ള ഇന്ത്യക്കാർക്ക് നൽകുന്നു. അതിനായി രജിസ്‌ട്രേഷൻ ചെയ്യേണ്ടതുണ്ട്. രജിസ്‌ട്രേഷൻ ഫോമിലേക്കുള്ള ലിങ്ക് ഈ പ്രസിദ്ധീകരണത്തിന്റെ ഏറ്റവും താഴെ നൽകിയിട്ടുണ്ട്.

ഈ വിവരം/വാർത്ത അവലംബിച്ചിരിക്കുന്നത് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അറിയിപ്പിൽ നിന്നുമാണ്. എംബസി വെബ്‌സൈറ്റ് സന്ദർശിക്കാൻ ഇവിടെ നോക്കുക

എന്താണ് എമർജൻസി സർട്ടിഫിക്കറ്റ്?

ഇന്ത്യയിലേക്ക് തിരിച്ചു വരാൻ കഴിയാതെ വിദേശ രാജ്യത്തു കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചു വരാനുള്ള അടിയന്തര സഹായമാണ് എമർജൻസി സർട്ടിഫിക്കറ്റുകൾ. വിസാ കാലാവധി കഴിഞ്ഞതിനു ശേഷം അനധികൃതമായി കുവൈത്തിൽ നിന്നവർ, കൃതൃമമായ രീതിയിൽ കുവൈത്തിലേക്ക് പോയവർ, അനധികൃതമായി കുവൈത്തിൽ എത്തിയവർ, ക്രിമിനൽ പശ്ചാത്തലം ഉള്ളവർ തുടങ്ങിയ ആളുകൾക്കാണ് ഇതിന്റെ ആവശ്യം കൂടുതൽ വരിക. ഇക്കാരണത്താൽ കുവൈത്തിൽ നിന്ന് ഡീപോർട്ടേഷൻ വന്നേക്കാവുന്ന ആളുകളാണ് ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കേണ്ടത്. എമർജൻസി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്താൽ, ആനി ദിവസം തൊട്ടു അടുത്ത 6 മാസത്തിനുള്ളിൽ ഇന്ത്യയിലേക്ക് തിരിച്ചു വരാനുള്ള ഒരു ഒറ്റത്തവണ ഉപയോഗ രേഖയാണ് എമർജൻസി സർട്ടിഫിക്കറ്റ്.

മറ്റു ചില വിവരങ്ങൾ

മേല്പറഞ്ഞ അവസ്ഥയിൽ ഉള്ള ഒരാൾ, ഈ രീതിയിലൂടെ ഒരിക്കൽ ഉപയോഗിച്ചാൽ തുടർന്നു നിലവിൽ ഉള്ള മറ്റു യാത്ര രേഖകളും പാസ്‌പോർട്ടും അടക്കം കാൻസൽ ആവുന്നതാണ്. പിന്നീടൊരിക്കലും അവ പുതുക്കാനോ ശരിയാക്കാനോ ഉപയോഗിക്കാനോ കഴിയുകയില്ല.

ഫൈനുകൾ, പെനാല്ടികൾ, ക്രിമിനൽ ചാർജസ്‌, ജയിൽ ശിക്ഷ, വാറണ്ട്,യാത്ര നിരോധനം എന്നിവ ലഭിച്ച ആളാണെങ്കിൽ, അവ ബന്ധപ്പെട്ട കുവൈത്ത്‌ അതോറിറ്റികളിൽ നിന്നും അനുമതി നേടേണ്ടതുണ്ട്.

ആൾമാറാത്തിലൂടെ എമർജൻസി സർട്ടിഫിക്കറ്റിന്‌ അപേക്ഷിച്ചാൽ അയ്യായിരം രൂപ പിഴ ചുമത്തുന്നതാണ്.

സംശയങ്ങൾ ദൂരീകരിക്കാൻ ഔദ്യോഗിക ഇമെയിൽ ബന്ധപ്പെടേണ്ടതാണ് : community.kuwait@mea.gov.in

എമർജൻസി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക

രജിസ്‌ട്രേഷൻ ഫോം

പ്രവാസികൾക്ക്...

പ്രവാസികൾക്ക് സഹായകരമാവുന്ന ലേഖനങ്ങൾ, വിശദീകരണങ്ങൾ, അറിയിപ്പുകൾ എന്നിവ പ്രത്യേകം പോസ്റ്റ് ചെയ്യുന്ന പഠനം ബ്ലോഗിന്റെ അഡ്മിൻ ഒൺലി വാട്സാപ്പ് ഗ്രൂപുകളിൽ അംഗമാകാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കുക. നിങ്ങളുടെ പ്രവാസ രാജ്യത്തിൻറെ ബട്ടൺ അമർത്തിയാൽ, അതിന്റെ ഗ്രൂപ്പിൽ ചേരാം.

വാട്സാപ്പ് ഗ്രൂപ്പുകൾ 👇

ബഹ്‌റൈൻ(normal-bt) ഖത്തർ(normal-bt) യുഎഇ(normal-bt) സൗദി(normal-bt) കുവൈത്ത്(normal-bt) ഒമാൻ(normal-bt)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics