കോവിഡ് മഹാമാരി ലോകത്ത് നാശം വിതക്കുന്നത് തുടരുമ്പോൾ, പ്രവാസികളാണ് അതിൽ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്ന ഒരു ജനവിഭാഗം. സ്വന്തം നാട്ടിൽ ആയിരുന്നെങ്കിൽ കോവിഡ് കാരണം ജോലി നഷ്ട്ടപെട്ടാലോ, കോവിഡ് ബാധിച്ചു കിടന്നാൽ ചികിത്സക്കോ ഒന്നും ഭയപ്പാടില്ലാതെ ജീവിക്കാം. ഇൻഷുറൻസും മറ്റു ആരോഗ്യ ആനുകൂല്യങ്ങളും കിട്ടും. കുടുംബ സമ്മതമാണ് താമസമെങ്കിലും, ജോലി നഷ്ടപ്പെടുകയോ, ഏതു നിമിഷവും ജോലി നഷ്ടപ്പെടാൻ സാധ്യത ഉള്ളത് പോലെ നിൽക്കുകയോ ആണെങ്കിൽ, തിരിച്ചു നാട്ടിലേക്ക് വരുന്നതുമാത്രമായിരിക്കും രക്ഷ.
പക്ഷെ, കുവൈത്തിൽ ഇത് പോലെ ജീവിക്കുന്ന ആളുകൾക്ക് മടങ്ങി വരാൻ ഒരുപാട് കടമ്പകളും ബുദ്ധിമുട്ടുകളും നിലനിൽക്കുന്നുണ്ട്. ജോലിയും മറ്റു നഷ്ടമായാൽ, ടിക്കറ്റ് എടുക്കാൻ കൂടി കഷ്ടപ്പാടാണ്. ഇനി പണം ഉണ്ടെങ്കിൽ കൂടി ടിക്കറ്റ് കിട്ടാനും ബുദ്ധിമുട്ട്. നിലവിൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ കോവിഡിന്റെ അളവ് കൂടുതൽ ആയതിനാൽ ഇങ്ങോട്ടേക്ക് വിമാന സർവീസുകൾ കുറവാണ്. ഉള്ളവക്ക് ഭീമമായ തുകകളും.
ഏതെങ്കിലും ഒരു സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങേണ്ടി വന്നാൽ, ഔദ്യോഗിക നീക്കങ്ങൾ പതുക്കെയായാൽ പ്രവാസികളും കുടുംബവും കഷ്ട്ടപെടും എന്ന് തീർച്ച. അതിനാൽ അതിനൊരു പരിഹാരമെന്നോണം പുതിയ ചില പ്രക്രിയകൾക്ക്സ ഭാരത സർക്കാർ തുടക്കമിട്ടിട്ടുണ്ട്. അതിന്റെ ആദ്യ പടിയെന്നോണം കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ കളക്റ്റ് ചെയ്യുന്ന റീപാട്രിയേഷൻ ഫോം ഫിൽ ചെയ്യുക എന്നതാണ്. അത് ചെയ്യാൻ താല്പര്യം ഉള്ളവർ തൊട്ടു താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി നേരിട്ട് ചെയ്യുക.
ശ്രദ്ധിക്കുക, നിങ്ങളുടെ കൂടെ മറ്റു കുടുംബ അംഗങ്ങൾ ഉണ്ടെങ്കിൽ, ഇതിൽ ലിങ്കിലൂടെ, ഇതേ ഫോമിൽ വെവ്വേറെയായി ഓരോരുത്തരുടെയും വിവരങ്ങൾ ഫിൽ ചെയ്യേണ്ടതാണ്. ഇതേ പോലെ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരെയാണ് തിരിച്ചു വിടേണ്ടത് എങ്കിൽ, അതാത് കമ്പനി ഓരോ ജീവനക്കാരന്റെയും വിവരങ്ങൾ ഇത് പോലെ ഫോമറിലൂടെ ഓരോ തവണയായി വെവ്വേറെ ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതുണ്ട്.
നിലവിലെ അവസ്ഥ?
മുകളിൽ കൊടുത്ത ഫോമിലൂടെ ലഭിക്കുന്ന വിവരങ്ങൾ എന്ത് ചെയ്യണം എന്നുള്ളത് ഇപ്പോഴും കേന്ദ്ര ഏജൻസികളും മന്ത്രാലയങ്ങളും ചർച്ച തുടരുകയാണ്. എപ്പോൾ എങ്ങനെ നാട്ടിലേക്ക് എത്തിക്കും എന്നൊന്നും തീരുമാനമായിട്ടില്ല. പക്ഷെ ഉടനടി ഉണ്ടാവുമെന്നാണ് അറിയിപ്പ്. അതിനാൽ താലപര്യം ഉള്ളപ്രവാസികൾ ഉടൻ തന്നെ മുകളിൽ ഫോം ഫിൽ ചെയ്യുക. കൂടുതൽ വിവരങ്ങളും അറിയിപ്പുകളും, കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയായിരിക്കും ഉണ്ടാവുക എന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന അറിയിപ്. അതറിയാൻ, കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റ് സ്ഥിരം സന്ദർശിക്കുക. പറ്റുമെങ്കിൽ,നിങ്ങളുടെ ഫോണിലൊരു ബ്രൌസർ ബുക്മാർക്ക് ആയിട്ട് വെക്കുക. എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തൊട്ടു താഴെ നൽകുന്നുണ്ട്.
ഇന്ത്യൻ എംബസി - കുവൈത്ത് വെബ്‌സൈറ്റ്
അവലംബം
ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പോർട്ടൽ വഴിയുള്ള എമർജൻസി നോടീസ് വഴിയാണ് മേല്പറഞ്ഞ വിവരങ്ങളെല്ലാം തന്നെ ശേഖരിച്ചിരിക്കുന്നത്. അതിനാൽ സംശയങ്ങൾ ഉള്ളവർ മുകളിൽ കൊടുത്ത ഔദ്യോഗിക വെബ്സൈറ്റിലോ, അല്ലെങ്കിൽ തൊട്ടു താഴെ നൽകുന്ന ഔദ്യോഗിക വിജ്ഞാപനത്തിൽ നിന്നോ വായിച്ചു കാര്യങ്ങൾ മനസ്സിലാക്കാം.
പ്രവാസികൾക്ക്...
പ്രവാസികൾക്ക് സഹായകരമാവുന്ന ലേഖനങ്ങൾ, വിശദീകരണങ്ങൾ, അറിയിപ്പുകൾ എന്നിവ പ്രത്യേകം പോസ്റ്റ് ചെയ്യുന്ന പഠനം ബ്ലോഗിന്റെ അഡ്മിൻ ഒൺലി വാട്സാപ്പ് ഗ്രൂപുകളിൽ അംഗമാകാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കുക. നിങ്ങളുടെ പ്രവാസ രാജ്യത്തിൻറെ ബട്ടൺ അമർത്തിയാൽ, അതിന്റെ ഗ്രൂപ്പിൽ ചേരാം.
വാട്സാപ്പ് ഗ്രൂപ്പുകൾ 👇
ബഹ്‌റൈൻ(normal-bt) ഖത്തർ(normal-bt) യുഎഇ(normal-bt) സൗദി(normal-bt) കുവൈത്ത്(normal-bt) ഒമാൻ(normal-bt)