Ads Area

കുവൈത്ത് സന്ദർശക വിസക്കൊരു പ്രശ്നപരിഹാരം

2020 മാർച്ചിൽ കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ, പല രാജ്യങ്ങളും നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. ഇത്തരത്തിൽ കുവൈത്തും പല പ്രതിസന്ധികൾ അഭിമുഖീകരിക്കുകയുണ്ടായി. സന്ദർശക വിസയുടെ കാര്യത്തിലാകാം ഒരുപക്ഷെ കുവൈറ്റ്‌ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നിട്ടുണ്ടാകുക.

സന്ദർശക വിസ പ്രവാസി ജീവിതത്തിൽ വളരെ വലിയൊരാശ്വാസം കൂടിയാണെന്നത് പറയാതെ വയ്യ. കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവരെ കുറച്ചു കാലത്തേക്ക് കാണാനും അടുക്കാനും മാത്രമല്ല, അന്യ നാട്ടുകാർക്ക് ആശ്രിത വിസ നേടാനുമുള്ള ആദ്യ പടി കൂടിയാണ് സന്ദർശക വിസകൾ.

എന്നാൽ ഈ സന്ദർശക വിസകൾ ദുരുപയോഗം ചെയ്യുന്നവരും കുറവല്ല.ഔദ്യോഗിക കണക്കുകളില്ലെങ്കിലും സന്ദർശക വിസയിൽ ജോലി തേടി  നിരവധി ആളുകൾ കുവൈത്തിലെത്തുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. യോഗ്യതയും നൈപുണ്യവും വളരെ കുറഞ്ഞ ഇത്തരം ജോലി അന്വേഷകർ ഭാഗ്യപരീക്ഷണത്തിനായി മാത്രമാണ് കുവൈറ്റിലെത്തുന്നത്.

കുവൈറ്റ്‌ സ്വദേശിവൽക്കരണത്തിനായി സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും കുവൈത്തിനിപ്പോഴും വിദേശ തൊഴിലാളികളെ ആവശ്യമുണ്ട്. തദ്ദേശീയർക്ക് ഏറ്റെടുക്കാവുന്നതും ഏറ്റെടുക്കേണ്ടതുമായ നിരവധി ജോലി സാധ്യത മേഖലകൾ നിലവിലുണ്ടെങ്കിലും സമ്പദ് വ്യവസ്ഥ ഈ നിലയിൽ തുടരുകയാണെങ്കിൽ കുറഞ്ഞ കാലത്തേക്കാണെങ്കിലും വിദേശ തെഴിലാളികളെ കുവൈറ്റിന് വളരെ അത്യാവശ്യം തന്നെയാണ്.

എന്നാൽ സന്ദർശക വിസ വഴി കുവൈറ്റിലെത്തുന്നവർക്കൊരിക്കലുംആ വരവോരു ലാഭകരമാകില്ല എന്നുറപ്പാണ്. വിദഗ്ദ തൊഴിലാളികളെ മാത്രം ആവശ്യമുള്ള കുവൈറ്റിന് ഇത്തരം തൊഴിലാന്വേഷകരെ കൊണ്ട് കാര്യമായ പ്രയോജനവുമൊന്നുമില്ല. മാത്രമല്ല, സ്വന്തം രാജ്യങ്ങളിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് പണം നൽകി പരിമിതമായ അവസരങ്ങളോടെ കുവൈറ്റിലെത്തുന്നവർക്കും കാര്യമായ പ്രയോജനങ്ങളുണ്ടാകാനിടയില്ല.

എന്നാൽ സന്ദർശക വിസയിലെ ഇത്തരം ദുരുപയോഗം വഴി നിയമാനുസൃതമായി സന്ദർശക വിസയുപയോഗിക്കുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. കുടുംബകാരെയും കൂട്ടുകാരെയും സന്ദർശിക്കാനുമുദ്ദേശിക്കുന്നവർക്ക് ഈ സംവിധാനം ദുരുപയോഗവും ചൂഷണവും ചെയ്യപ്പെടുകയും ചെയ്യപ്പെട്ട കാരണത്താൽ വിസ ലഭിക്കുന്നതിന് അധികം തടസ്സങ്ങൾ നേരിടുന്നു.

ഈ ദുരുപയോഗം തടയാനുള്ള ഒരു വഴി വിസിറ്റിംഗ് വിസകൾ പൂർണമായും നിർത്തലാണ്. ഒരാവശ്യത്തിനും സന്ദർശക വിസകൾ ഒരാൾക്കും അനുവദിക്കാതിരുന്നാൽ ഈ പ്രശ്നം പൂർണമായും തടയാൻ കഴിയും. എന്നാൽ ഈ വഴി പ്രയോഗികമല്ല എന്നതുറപ്പാണ്. ഇങ്ങനെ ചെയ്തത് മൂലം നിരവധി പ്രശ്നങ്ങളാണ് ഉടലെടുത്തത്. കുടുംബ പ്രശ്നങ്ങൾക്കും സ്വദേശത്ത് പ്രസവിച്ച കുഞ്ഞുങ്ങളെ ആശ്രിത വിസ വഴി കുവൈറ്റിലേക്ക് കൊണ്ട് വരാനുന്നതിലുമടക്കം നിരവധി പ്രയാസങ്ങൾ ഈ നടപടി മൂലം ഉണ്ടായി.

എന്നാൽ പ്രയോഗികമായ മറ്റൊരു വഴി തൊഴിലന്വേഷകർക്കായി "തൊഴിൽ വിസ " എന്ന പേരിൽ പുതിയൊരു വിഭാഗം സൃഷ്ടിക്കലാണ് കാനഡ, ജർമ്മനി, അയർലണ്ട്, നോർവേ, സ്പെയിൻ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് ഈ തൊഴിൽ വിസ എന്ന സംവിധാനമുണ്ട്. ഒരു നിശ്ചിത കാലയളവിലേക്ക് തൊഴിലവസരങ്ങൾക്കായി പരസ്യമായും നിയമപരമായും അപേക്ഷിക്കാൻ കഴിയുന്ന, വിദഗ്ദരും യോഗ്യതയുള്ളവരുമായ ഉദ്യോഗർത്ഥികളെ പ്രോത്സാഹിപ്പിച്ച് കൊണ്ട് ബിസിനസ്സ് വളർത്താനും സഹായിക്കുന്ന ഇത്തരം പുതിയ സംവിധാനങ്ങൾ സർക്കാർ മുന്നോട്ട് കൊണ്ട് വരേണ്ടതുണ്ട്.

തൊഴിലാന്വേഷകർക്ക് നിയമപരമായി തൊഴിലന്വേഷിക്കാനും നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ തൊഴിലുടമകൾക്ക് പ്രയോജനകരമാകുകയും ചെയ്യുന്ന അപേക്ഷകരുടെ വലിയൊരു പ്രവാഹത്തിന് ഈയൊരു നടപടി കാരണമാകുകയും ചെയ്യും. മാത്രമല്ല 3 മാസത്തെ പ്രോബോർഷൻ കാലയളവിന് ശേഷം തൊഴിലാന്വേഷക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് (Permanent) മാറാനും കൂടി അനുവദിക്കുന്നതോടെ ബിസിനസുകൾ എളുപ്പമാക്കാനും സർക്കാരിന് കഴിയും.

ഈ നീക്കം യഥാർത്ഥ സന്ദർഷകരെ തൊഴിലാന്വേഷകരിൽ നിന്നും വേർതിരിക്കുകയും വിസിറ്റിംഗ് വിസ വീണ്ടും തുറക്കാനും കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാനും സർക്കാരിന് കഴിയും. കഴിഞ്ഞ 2 വർഷങ്ങളിലെ എല്ലാ വിധ കുഴപ്പങ്ങൾക്കും കാരണം ഇങ്ങനെയൊരു ദീർഘ വീക്ഷണമില്ലായ്കയാണ്. തീർച്ചയായും ഈ വിഷയത്തിന് സർക്കാർ മുൻഗണന നൽകേണ്ടതുണ്ട്. 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics