കേരളീയരായ പ്രവാസികൾക്ക് ആനുകൂല്യങ്ങളും മറ്റു അവസരങ്ങളും നൽകാനായി കേരളം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത സർക്കാർ സംവിധാനമാണ് നോർക്ക റൂട്സ്. നോർക്കയുടെ കീഴിൽ, എല്ലാ പ്രവാസികളും രജിസ്റ്റർ ചെയ്തിരിക്കണം. അത് കൂടാതെ ഓരോരുത്തർക്കും പ്രവാസി ഐഡി കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. എങ്ങനെയാണു പ്രവാസി ഐഡി കാർഡ് ഇല്ലാത്തവർ അതിനു അപേക്ഷിക്കുക എന്ന് പഠനം ബ്ലോഗിലെ തന്നെ മറ്റൊരു ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.
ഇതുവരെയും പ്രവാസി ഐഡി കാർഡ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരും, അത് പുതുക്കാത്തവരും ദയവായി ഇത് വായിക്കുക
നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി
പ്രവാസികൾക്കായി കേരളം സർക്കാരിന് കീഴിലുള്ള നോർക്ക റൂട്സ് എന്ന സംവിധാനം വഴി രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ പ്രവാസിക്കും ലഭ്യമാകുന്ന ഇൻഷുറൻസ് പോളിസിയാണിത്. ഇതെങ്ങനെ അപേക്ഷിക്കാം എന്നാണ് പഠനം ബ്ലോഗിലെ ഈ ലേഖനത്തിൽ വിവരിക്കുന്നത്. നിങ്ങളുടെ പ്രവാസി സുഹൃത്തുകൾക്ക് ഇത് പങ്കുവെക്കുക.
NORKA PRAVASI RAKSHA INSURANCE POLICY(NPRI)
ഇൻഷുറൻസ് കവറേജ്
അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന ആളുകൾക്കും, അത്യാസന്ന നിലയിൽ എത്തിയ ആളുകൾക്കും ഒരു ലക്ഷം രൂപയാണ് ലഭിക്കുക. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അത്യാസന്ന രോഗ ചികിത്സക്ക് പുറമെ, അപകട മരണങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസും, സ്ഥിര വൈകല്യത്തിനോ അംഗ വൈകല്യം സംഭവിക്കുകയോ ചെയ്‌താൽ അതിനു ഒരു ലക്ഷം രൂപ വരെയുമോ ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ ഗൾഫ് ജോലികൾക്ക് ഇവിടെ നോക്കുക
ഇത് അപേക്ഷിക്കാനുള്ള യോഗ്യത
ചുരുങ്ങിയത് ആറു മാസക്കാലം എങ്കിലും വിദേശത്തു പ്രവാസിയായി താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്തിരിക്കണം. സ്വന്തം ഒറിജിനൽ പാസ്പോര്ട് വഴി പോയ ആളായിരിക്കണം.
പ്രായം 18 - 60 നും ഇടക്കായിരിക്കണം (അവ രണ്ടും ഉൾപ്പെടെ)
ഇതിനു വേണ്ട രേഖകൾ
- പാസ്‌പോർട്ടിന്റെ ഫ്രണ്ട് പേജു, അഡ്രസ് പേജിന്റെ കോപ്പി
- വിസ അല്ലെങ്കിൽ ഇക്കാമ അല്ലെങ്കിൽ വർക്ക് പെര്മിറ്റി അല്ലെങ്കിൽ റെസിഡൻസ് പെർമിറ്റ് ന്റെ കോപ്പി
- പ്രവാസി വിദ്യാർത്ഥികൾക്ക് കോളജ് അല്ലെങ്കിൽ സർവകലാശാല ഡീറ്റെയിൽസ്
- അപേക്ഷിക്കുന്ന ആളുടെ ഫോട്ടോയും ഒപ്പും
- 550 രൂപ അപേക്ഷ ഫീസ്
മുകളിൽ സൂചിപ്പിച്ച രേഖകൾ jpeg രൂപത്തിൽ സ്കാൻ ചെയ്തു കയ്യിൽ വക്കണം.
അപേക്ഷിക്കാനായി നോർക്കായി രജിസ്റ്റർ ചെയ്തു, ലോഗിൻ ചെയ്‌താൽ മതി. അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
മേല്പറഞ്ഞ ഇൻഷുറൻസ് വഴി കവർ ചെയ്യുന്ന രോഗങ്ങൾ
- Cancer- Oncologist
- Kidney failure(end stage renal failure)- Nephrologist
- Primary pulmonary arterial Hypertension- Cardiologist/Pulmonologist
- Multiple Sclerosis- Neurologist
- Major organ transplant- Concerned Specialty Doctor/General Surgeon
- Coronary artery by-pass grafts- CTVS(Cardio Thoracic & vascular surgeon)
- Aorta graft surgery- CTVS(Cardio Thoracic & vascular surgeon)
- Heart Valve surgery- CTVS(Cardio Thoracic & vascular surgeon)
- Stroke- Neurologist
- Myocardial Infarction (First heart Attack)- Cardiologist
- Coma- Neurologist
- Total Blindness- Ophthalmologist
- Paralysis- Neurologist
മേപ്പറഞ്ഞ അവസ്ഥയ്ക്ക്, കൂടെ കൊടുത്തിരിക്കുന്ന വിഭാഗം ഡോക്ടറുടെ സാക്ഷ്യപെടുത്തടിയ മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്ബന്ധമാണ്.
