Ads Area

Vacancies at Noon in UAE, Saudi and Srilanka

മധ്യകിഴക്കൻ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പ്രബല സാനിധ്യം ഉറപ്പു വരുത്തിയിട്ടുള്ള ഇകോമേഴ്‌സ് സ്ഥാപനമാണ് നൂൺ കമ്പനി. ഇന്ത്യയിലും അമേരിക്കയിലും ആമസോണിന്റെ സാന്നിധ്യം ഉള്ളത് പോലെ അറേബ്യൻ രാജ്യങ്ങളിലും, മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും വേരുപിച സ്ഥാപനമാണ് നൂൺ.

2017 തൊട്ടാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും, ഇതിനിടയിൽ തന്നെ മിക്ക രാജ്യങ്ങളിലും വൻ സ്വീകാര്യതയാണ് കമ്പനിക്ക് ജനപക്ഷത്ത് നിന്ന് ലഭിച്ചിരിക്കുന്നത്. കൂടുതൽ കാര്യക്ഷമമായ സർവീസുകൾ ലഭ്യമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ കമ്പനിയിലേക്ക് പുതിയ ജീവനക്കാരെ റിക്രൂട് ചെയ്തുകൊണ്ടിരിക്കുകയാണ് കമ്പനി. അതിലെ ചില നല്ല ഒഴിവുകളായെയാണ് താഴെ പരിചയപ്പെടുത്തുന്നത്. 

അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ, ഓരോ ജോലിയുടെ താഴെ കൊടുത്തിരിക്കുന്ന അപ്ലൈ ലിങ്ക് വഴി, കാമപണിയുടെ വെബ്‌സൈറ്റിൽ നേരിട്ട് കയറി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒഴിവുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

ഒഴിവുകൾ 

Social Content Creative Executive

കലാപരമായ ചിന്തകൾ ഉള്ള, പുതിയ രീതിയിൽ പ്രൊഡക്ടുകളും പരസ്യങ്ങളും ഉണ്ടാക്കാൻ കഴിയുന്ന സോഷ്യൽ കണ്ടന്റ് ഉദ്യോഗസ്ഥനെയാണ് ഈ ജോലിക്ക് വേണ്ടത്. പൊതു ജനങ്ങളിലേക്ക് നോൺ കമ്പനി വിൽക്കുന്ന പ്രൊഡക്ടുകളുടെ മാർക്കറ്റിങ് ചെയ്യാനാവശ്യമായ കലാ സൃഷ്ടികൾ ഉണ്ടാക്കുക എന്നതാണ് ചുമതല. ഡിജിറ്റൽ യുഗം ആയതിനാൽ പോസ്റ്ററുകൾ, വിഡിയോകൾ തുടങ്ങി പല മേഖലകളിലും അറിവുള്ള ആളുകളെയാണ് കമ്പനി നോക്കുന്നത്. താല്പര്യമുള്ള ആളുകൾക്ക് താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ലിങ്ക് വഴി കയറി, വ്യക്തിഗത കാര്യക്ഷമത ഉണ്ടോ എന്ന് ഉറപ്പു വരുത്താം. ശേഷം, ജോലിക്ക് അപേക്ഷിക്കാനുള്ള രീതിയും അവിടെ തന്നെ കൊടുത്തിട്ടുണ്ട്.

Apply here

Food Safety Associate

ഭക്ഷ്യവിപണന മേഖലയിൽ സ്വാധീനം ഉള്ള നൂൺ കമ്പനിയുടെ സ്ഥാപനങ്ങളിൽ ഇത്തരം ഭക്ഷ്യ വിഭവങ്ങൾ എത്രത്തോളം സുരക്ഷിതമായാണ് സൂക്ഷിച്ചു വെക്കുന്നത്, എത്ര സുരക്ഷിതമായാണ് കയറ്റുമതി ഇറക്കുമതി ചെയ്യുന്നത് തുടങ്ങി സുരക്ഷയെ സംബന്ധിച്ച മറ്റനേകം കാര്യങ്ങളിൽ മുന്നറിയിപ്പുകൾ നൽകുക, മാറ്റങ്ങൾക്ക് നിർദേശിക്കുക, ഓഡിറ്റിംഗ് നടത്തുക എന്നതാണ് പ്രധാന ജോലി കർമം. ജോലിയെ പറ്റിയും, ജോലിയുടെ ഉത്തരവാദിത്തവും അറിയാൻ തൊട്ടു താഴെ കൊടുത്തിരിക്കുന്ന അപ്ലൈ ലിങ്ക് നോക്കുക. ജോലിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവിടെ നൽകിയിട്ടുണ്ട്, പോരാത്തതിന് അപേക്ഷിക്കാനുള്ള ഓപ്‌ഷനും അവിടെ തന്നെ ഉണ്ട്.

Apply Here

IT Support Engineer

കമ്പനിയുടെ ഐടി മേഖലയിലുള്ള സംവേദങ്ങൾ എല്ലാം കൃത്യതയോടെയാണ് പ്രവർത്തിക്കുന്നത് എന്നും, എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുക എന്നതാണ് പ്രധാന ചുമതല. മറ്റു എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ആളുകളുമായി ചേർന്ന് സംയുക്തമാണ് പ്രവർത്തിക്കേണ്ടി വരും. കമ്പ്യൂട്ടർ അധിഷ്ട്ടിതമായ എല്ലാ സംവേദങ്ങളുടെയും സാധസമയ നിരീക്ഷകൻ ആയിരിക്കും. ഐടിയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബിരുദം നിർബന്ധമാണെന്ന് പേരിൽ നിന്ന് തന്നെ ഊഹിക്കാമല്ലോ. എന്നാലും, ജോലിയുടെ വിശദാംശങ്ങൾ കൂടുതലാ റിയാൻ തൊട്ടു താഴെ നൽകിയിരിക്കുന്ന അപേക്ഷ ലിങ്ക് വഴി നോക്കി ഉറപ്പു വരുത്തുക. ഇത് നിങ്ങൾക്ക് ചേരുന്ന ജോലിയാണെന്ന് തോന്നിയാൽ, അവിടെ തന്നെ കൊടുത്തിട്ടുള്ള അപേക്ഷ ബട്ടൺ ഉപയോഗിച്ച് ജോലിക്ക് അപേക്ഷിക്കുക.

Apply Here

Graphics Designer

പേരിൽ നിന്ന് തന്നെ വ്യക്തമായിരിക്കണം തൊഴിലെന്തായിരിക്കുമെന്നു. വിപണനമേഖലയിലെ മാർക്കറ്റിംഗിന് ആവശ്യമായ ഡിസൈനുകളും മറ്റും നിർമിക്കുക എന്നതാണ് പ്രധാന കർത്തവ്യം. സോഷ്യൽ കണ്ടന്റ് ക്രിയേറ്ററുടെ റിപോർട്ടുകൾ അടിസ്ഥാനമാക്കി, ഒരുമിച്ചു പ്രവർത്തിച്ചു വേണ്ട ഡിജിറ്റൽ ഡിസൈനുകൾ, ഡോക്യൂമെന്റുകൾ തയ്യാറാക്കണം. പരസ്യങ്ങൾക്ക് ആവശ്യമായ ക്രിയാത്മക മൂല്യമുള്ള ഡിജിറ്റൽ ഫ്ലെയറുകൾ നിർമിക്കേണ്ടി വരും. ഗ്രാഫിക്സ് ഡിസൈൻ ആയതിനാൽ ഫോട്ടോഷോപ് തുടങ്ങി പ്രീമിയർ പ്രൊ പോലുള്ള ഡിജിറ്റൽ സോഫ്ട്‍വെയറുകളിൽ പ്രാഗൽഭ്യം സുനിശ്ചിതം. ഈ ജോലി നിങ്ങൾക്ക് ചെയ്യാൻ കഴിയുമെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ലിങ്ക് വഴി അപേക്ഷിക്കുക. അത് തുറന്നാൽ തന്നെ ജോലിയുടെ മറ്റനേകം വിശദാംശങ്ങൾ നിങ്ങൾക്ക് കാണാവുന്നതാണ്.

Apply Here

Junior Graphics Designer

മുകളിൽ കൊടുത്തിരിക്കുന്ന ഗ്രാഫിക്സ് ഡിസൈനറുടെ തന്നെ കർത്തവ്യങ്ങൾ തന്നെയായിരിക്കും ജൂനിയർ ഡിസനാർക്കും. അത്രമേൽ ഉത്തരവാദിത്യം ഇല്ലെങ്കിൽ, അത്തരം സീനിയർ ഡിസൈനർമാരുടെ കീഴിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടി വരും. നൂൺ കമ്പനിയുടെ ശ്രീലങ്കൻ കമ്പനിയിൽ ആയിരിക്കും ഈ ഒരു ജോലി മാത്രം ലഭിക്കുക എന്ന് മാത്രമാണ് വ്യത്യാസം.

Apply Here

Social / Influencer Marketing Specialist

പേരിൽ സൂചിപ്പിക്കുന്ന പോലെ തന്നെ കമ്പനിയുടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗിലായിരിക്കും ജോലി. പബ്ലിക് റിലേഷൻസിലും മാർക്കറ്റിംഗിലും ഉള്ള ആളുകളുമായി  ഒരുമിച്ചു ചർച്ച ചെയ്തു, സോഷ്യൽ മീഡിയ വഴി കമ്പനിക്കും, കമ്പനിയുടെ പ്രൊഡക്ടുകൾക്കും പരമാവധി ജനസമ്മതി നേടികൊടുക്കലും, സോഷ്യൽ കണ്ടന്റ് ഉണ്ടാക്കുന്നവരോടും, ഗ്രാഫിക്സ് ഡിസനാരോടും ചർച്ചകൾ നടത്തി വേണ്ട രൂപത്തിൽ പരസ്യങ്ങൾ ഉണ്ടാക്കുവാനുള്ള ചുമതലയും ഉണ്ടായിരിക്കും. ജോലിയുടെ വിശദാംശങ്ങൾക്ക് താഴെ കാണുന്ന അപ്ലൈ ലിങ്ക് ഉപയോഗിക്കുക. അതിൽ തന്നെ അപേക്ഷ ലിങ്കും ഉണ്ടായിരിക്കും.

Apply Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics