ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപക സെലക്ഷൻ കമ്മിറ്റി അംഗമാകാൻ അപേക്ഷിക്കാം
2021-22 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.
പേര് വിവരങ്ങൾ, ഔദ്യോഗിക മേൽവിലാസം, പെൻ എന്നിവ ഉൾപ്പെടെ അപേക്ഷകൾ ഏപ്രിൽ 15നകം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കന്ററി വിഭാഗം) ഔദ്യോഗിക ഇ-മെയിൽ വിലാസമായ jdacad@gmail.com ലേക്ക് അയയ്ക്കണം.
സംശയങ്ങൾക്ക് ഫോണിൽ വിളിക്കുക
ഫോൺ: 0471-2323198