സൗജന്യ കോഴ്സിൽ ചേർന്നു ഗിന്നസ് ലോകറെക്കോർഡിൽ ഇടം പിടിക്കാം
ഐഐടി മദ്രാസ് റിസർച് പാർക്കിൽ സ്ഥാപിതമായിട്ടുള്ള ഗവി അഥവാ ഗുവി എന്ന് ചുരുക്കി വിളിക്കാവുന്ന GUVI GEEK Network Pvt limited എന്ന സ്റ്റാർട്ട് അപ്പ് വിദ്യഭ്യാസ സ്ഥാപനമാണ് അവരുടെ പൈത്തൺ കോഡിങ് കോഴ്സ് സൗജന്യമായി നൽകുന്നതും, അതിലൂടെ 24 മണിക്കൂര് കൊണ്ട് പരമാവധി ആളുകളെ രെജിസ്റ്റർ ചെയ്യിക്കുന്ന ഗിന്നസ് റെക്കോർഡിന് വേണ്ടി ഒരു പരിപാടി തുറന്നിട്ടിരിക്കുന്നതും.
സ്ഥാപനത്തെ കുറിച്ച് ഇവിടെ വായിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് ഇവിടെ സന്ദർശിക്കാം.
ഏപ്രിൽ 24 വൈകീട്ട് 6 മാണി തൊട്ടു ആക്റ്റീവ് ആകുന്ന ഈ പോർട്ടലിൽ കോഴ്സിന് ജോയിൻ ചെയ്യക എന്നതാണ് താല്പര്യമുള്ളവർ ചെയ്യേണ്ടത്. ഒരേ സമയം സൗജന്യമായി തന്നെ മികച്ച അധ്യാപകരുടെ ഈ കോഴ്സ് പഠിക്കുകയും ചെയ്യാം, ഗിന്നസ് റെക്കോർഡിന്റെ ഭാഗവുമാകാം. അതിനായി ആദ്യം സൈറ്റിൽ പോയി രെജിസ്ട്രേഷന് അപ്ലൈ ചെയ്യണം.
