Ads Area

Vaccine Challenge Kerala 2021



പ്രിയമുള്ളവരേ,

രാജ്യത്തു നടപ്പാക്കി വരുന്ന സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടി അട്ടിമറിക്കുന്നതാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വാക്സിൻ നയം. അതിന് എതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമാണ് സ്വകാര്യ വാക്സിൻ നിർമ്മാതാക്കൾക്ക് നല്‍കിയിരിക്കുന്നത്. 

അതേസമയം പൊതുമേഖലാ വാക്സിൻ നിർമ്മാതാക്കളോട് പക്ഷപാത സമീപനവുമാണ് കാണിക്കുന്നത്. രാജ്യത്തിന്റെ രോഗപ്രതിരോധ പദ്ധതി വിപണിക്ക് വിട്ടുകൊടുക്കുന്ന ഈ നയം കോവിഡ് പ്രതിരോധത്തെ പൂർണമായും തകർക്കുന്ന നടപടിയാണ്.

ഈ സാഹചര്യത്തിലാണ്, സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന ജനപക്ഷ സമീപനത്തോടെയുള്ള കേരള സര്‍ക്കാറിന്റെ പ്രഖ്യാപനവും അതിനെ പിന്തുണച്ചു കൊണ്ടുള്ള വാക്സിന്‍ ചലഞ്ചും പ്രസക്തമാകുന്നത്.

ഓരോ വ്യക്തിയും സാധ്യമായ തുക നേരിട്ടുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയയ്ക്കുന്നതാണ് കൂടുതല്‍ സൗകര്യം. എത്ര ചെറിയ തുകയാണെങ്കിലും, ഇതിൽ പങ്കാളിയാവുക. ഒരു രൂപ പോലും സ്വീകരിക്കും.

ശ്രദ്ധിക്കുക : മറ്റൊരു ലിങ്ക് വഴിയോ, നമ്പർ വഴിയോ അയക്കാതിരിക്കുക. ഔദ്യോഗിക സർക്കാർ ലിങ്കുകൾ തന്നെ ഉപയോഗിക്കുക.

CMDRFലേക്ക് തുക അയയ്ക്കുന്നതിനുള്ള ലിങ്ക്:  https://donation.cmdrf.kerala.gov.in/

ഗൂഗിൾ പേ വഴി നല്‍കുന്നതിനുള്ള ലിങ്ക്  https://gpay.app.goo.gl/CiwhEP ഇതാണ്.

ഇത് പരമാവധി സുഹൃത്തുക്കളിലേക്ക് അയച്ചു കൊടുത്തു, അവരിലേക്ക് എത്തിക്കണമെന്ന് അപേക്ഷ.

നിങ്ങൾ അയച്ചതിന്റെ സ്ക്രീൻഷോട്ടും, പേരും സ്ഥലവും ശേഷം സൈറ്റ് അഡ്മിന് അയച്ചു തരിക. നമ്മുടെ ഈ ചെറിയ സഹകരണത്തിൽ പങ്കാളികൾ ആയവരുടെ എല്ലാവരുടെയും വിവരങ്ങൾ (തുക എത്രയെന്നു കാണിക്കില്ല) സൈറ്റിൽ പ്രസിദ്ധീകരിക്കും.

അയച്ചു കഴിഞ്ഞാൽ https://wa.me/916282930921 എന്ന വാട്സാപ്പിൽ അയച്ചു തരിക. കൂടെ പൂർണ്ണ നാമവും, സ്ഥലപ്പേരും വക്കുക.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics