ലാറ്റക്സ് ഉൽപ്പന്ന നിർമ്മാണ പരിശീലനം
ലാറ്റക്സ് എന്നാൽ മരക്കറയാണ്. സാധാരണ ഗതിയിൽ നമ്മൾ നമ്മൾ വൻതോതിൽ ഉല്പാദിപ്പിക്കുന്ന മരത്തിന്റെ കറ, റബ്ബറിന്റെ കറ ആണ്. ഇത് ടാപ്പിംഗ് ചെയ്തെടുത്ത ശേഷം പല പ്രക്രിയകളിലൂടെയും കടന്നു പോയിട്ടാണ് വ്യത്യസ്ത തരാം റബ്ബർ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത്. ചെരുപ്പ്, ചവിട്ടി തൊട്ടു ടയർ വരെ. ഇത്തരം വസ്തുക്കൾ നിർമിക്കാനുള്ള അടിസ്ഥാന കളരിയാണ് നൽകി വരുന്നത്.
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ മാർച്ച് 24, 25 തിയതികളിൽ ലാറ്റക്സ് ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക് 0481-2720311 or +919895632030 എന്നീ നമ്പറുകളിലോ cfscchry@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം
