Ads Area

സൗദി അറേബ്യ - വാട്സാപ്പ് വഴി കറന്റ്ബിൽ | കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു | ലയണൽ മെസി ടൂറിസം അംബാസഡർ

സൗദിയിൽ കറന്റ് ബിൽ വാട്സാപ്പ് വഴി അറിയാം.

ഉപഭോക്താക്കൾക്ക് തങ്ങളുടെ കറണ്ട് ബിൽ തുക അറിയുവാനും സമാന സേവനങ്ങൾക്കുമായി സൗദി ഇലക്ട്രിസിറ്റി കമ്പനി വാട്സ്ആപ്പ് വഴിയുള്ള ആശയവിനിമയ സേവനം ആരംഭിച്ചിട്ടുണ്ട്.

പരാതികൾ ബോധിപ്പിക്കുവാനും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുവാനും അടുത്തുള്ള എസ്.ഇ. സി ശാഖ കണ്ടെത്തുവാനും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

വാട്സാപ്പ് വഴി കറന്റ് ബിൽ തുക അറിയുന്ന വിധം

ഈ സേവനം ഉപയോഗിക്കുന്നതിനായി

920001100 എന്ന നമ്പറിലേക്ക് വാട്സാപ്പ് വഴി ബന്ധപ്പെടണം. അതിനായി താഴെത്തന്നിരിക്കുന്ന ലിങ്ക് തുറക്കുക.

ഇവിടെ തുറക്കാം

അതിനുശേഷം,

  1. മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് "HI" എന്നൊരു മെസ്സേജ് അയക്കുക.
  2. റിപ്ലൈ ലഭിക്കുന്ന മെസ്സേജ് അറബിയിൽ ആയിരിക്കും അതിനു താഴെയുള്ള "For English" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കുക.
  3. അടുത്തതായി "please select a service" എന്നൊരു മെസ്സേജ് റിപ്ലൈ ലഭിക്കുന്നതായിരിക്കും. അതിനു താഴെയുള്ള "service menu" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  4. തുറന്നു വരുന്ന മെനുവിൽ "Bills and accounts" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  5. അപ്പോൾ വീണ്ടും ഒരു  "service menu" ഓപ്ഷൻ റിപ്ലൈ ആയി വരും. അതിൽ ക്ലിക്ക് ചെയ്യുക.
  6. തുറന്ന് വരുന്ന മെനുവിൽ "Show My Bill" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  7. അവസാനമായി നിങ്ങളുടെ സൗദി ഇലക്ട്രിസിറ്റി അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്ത് സെന്റ് ചെയ്യുക.

ഇതിന് റിപ്ലൈ വരുന്ന മെസ്സേജിൽ നിങ്ങളുടെ കറണ്ട് ബില്ലും അടക്കേണ്ട അവസാന തീയതിയും കാണുവാനാകും.

രണ്ട് മാസത്തിലെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപനം

കഴിഞ്ഞ രണ്ട് മാസത്തിലെ കണക്കുകൾ പരിശോദിച്ചാൽ, ഏറ്റവും കൂടുതൽ വ്യാപനം നടന്നത് ഈ ആഴ്ചയാണെന്നു സൗദി മന്ത്രാലയം. 

569 പുതിയ കേസുകളാണ് ഈ ചൊവ്വാഴ്ച രജിസ്റ്റർ ചെയ്തത്. അതെ സമയം 105 പേരോളം രോഗമുക്തരായിട്ടുണ്ട് എന്നാണ് റിപ്പോർട്. രോഗ നിരക്ക് കൂടുന്നുണ്ടെങ്കിലും, ഇത് വരെയും ആരും മരണപ്പെട്ടിട്ടില്ല. മരണപെട്ടവരുടെ എണ്ണം ഇപ്പോഴും 9104 ലു തന്നെ നിൽക്കുകയാണ്.

ഇത് വരെയും 64.6 ദശലക്ഷം ഡോസുകളാണ് പ്രതിരോധ കുത്തിവെപ്പ് വഴി സൗദി സർക്കാർ നൽകിയിട്ടുള്ളത്. 

സൗദിയിൽ തുടർന്ന് കൊണ്ട് പോകുന്ന, കൈ കഴുകുന്ന സമ്പ്രദായമ, കോവിഡിനെ ചെറുക്കുന്നതിൽ വലിയ പങ്കു വച്ചിട്ടുണ്ടെന്നും, അത് വളരെ കാര്യക്ഷമമാണെന്നും അറിയിച്ചു കൊണ്ട്, സർക്കാരിനെ ഐക്യരാഷ്ട്രസഭ അനുമോദിക്കുകയും ചെയ്തു.

സൗദിയുടെ പുതിയ ടുറിസം അംബാസഡറായി ലയണൽ മെസ്സി

സൗദി അറേബ്യയുടെ പുതിയ ടൂറിസം അംബാസഡറായി പ്രശസ്ത ഫുട്ബോളർ ലയണൽ മെസ്സിയെ നിയമിച്ചതായി സൗദി ടൂറിസം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് തിങ്കളാഴ്ച കിംഗ് അബ്ദുൽഅസീസ് വിമാനത്താവളത്തിൽ, തിങ്കളാഴ്ച അരാജന്റീനാണ് തരാം എത്തുകയും ചെയ്തു.

ചിത്രങ്ങൾ കാണുക

Saudi Arabia Pravasi Whatsapp group 👇 
https://chat.whatsapp.com/FyPxt9djHbt3uYl6


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics