Ads Area

ഡിജിറ്റൽ യുഗത്തിൽ മുന്നേറാൻ നേടേണ്ട സ്‌കിൽസ് - Kerala Digital University & Mathrubhumi Free webinar

ഇൻഡസ്ട്രി 4.0 യുടെ പ്രാരംഭത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട്. ഓട്ടോമേറ്റ് പ്രൊഡക്ഷനു വേണ്ടി മൂന്നാം ഇൻസ്ട്രിയൽ റെവല്യൂഷൻ ഐടിയും മാന്യുഫാക്ചറിംഗ് ടെക്‌നോളജികളും ഉപയോഗപ്പെടുത്തിയപ്പോൾ, നാലാം ഇൻഡസ്ട്രിയൽ റെവല്യൂഷൻ ഫിസിക്കൽ, ഡിജിറ്റൽ ലോകങ്ങൾ തമ്മിലുള്ള വേർതിരിവ് അവ്യക്തമാക്കുകയാണ്. 

അനലറ്റിക്‌സ്, ക്ലൗഡ്, ജിയോസ്‌പേഷ്യൽ ടെക്‌നോളജീസ്, ഐഒടി, റോബോട്ടിക്‌സ്, ഓട്ടോമേഷൻ, സെബർ സെക്യൂരിറ്റി, 3ഡി പ്രിന്റിംഗ് പോലുള്ള പ്രൊഡക്ഷൻ മെതേഡ്‌സ് തുടങ്ങിയവയെല്ലാം അതിവേഗം വളരുകയാണ്. 

ഈ സാങ്കേതിക വിദ്യകളുടെ സ്വാധീനം ഏതാണ്ട് എല്ലാ മേഖലകളിലും തൊഴിൽരംഗങ്ങളിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ഡിജിറ്റൽ യുഗത്തിൽ അത്യാവശ്യമായ പുത്തൻ അറിവുകളെയും നൈപുണികളെയും കുറിച്ചും, ഉയർന്നു വരുന്ന തൊഴിൽ സാധ്യതകളെക്കുറിച്ചും പാനൽ ചർച്ച ചെയ്യുന്നതാണ്. 

ഈ അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് വിദ്യാർഥികൾക്കും അക്കാദമിക സമൂഹത്തിനും പ്രയോജനകരമായ വിവരങ്ങൾ ഈ വെബിനാറിലൂടെ ലഭിക്കുന്നതാണ്.

ഇതിനായി സൗജന്യമായി രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്ക് തുറക്കുക :

ഇവിടെ തുറക്കുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics