Ads Area

How to Calculate Overtime in Saudi Arabia

സൗദിയിൽ ഓവർടൈം ശമ്പളം കണക്കുകൂട്ടുന്നതെങ്ങനെ?

ഓവർടൈം പേയ്‌മെന്റുകൾ കണക്കാക്കുന്നത് സാധാരണ ജോലി സമയത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ്.  അധികമായി ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം മണിക്കൂർ വേതനത്തോടൊപ്പം ഗുണിച്ചാണ് കണക്കുകൂട്ടൽ. ഇങ്ങനെ ലഭിച്ച തുകയെ  1.5 കൊണ്ട് ഗുണിക്കുന്നു. ഓവർടൈം കണക്കുകൂട്ടലിലൂടെയും ഓവർടൈം വേതനവുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ഈ ലേഖനം നിങ്ങളെ നയിക്കും.

സൗദി അറേബ്യയിൽ അധിക സമയ വേതനത്തിനുള്ള അടിസ്ഥാന നിയമങ്ങളും നിയന്ത്രണങ്ങളും

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 107 പ്രകാരം:

സാധാരണ മണിക്കൂർ ജോലി ചെയ്യുന്നതിനുള്ള ശമ്പളവും അടിസ്ഥാന വേതനത്തിന്റെ 50% വും  ഓവർ ടൈം  ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകേണ്ടതാണ്.

പ്രതിവാര ജോലി സമയത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെങ്കിൽ, സാധാരണ ജോലി സമയത്തേക്കാൾ കൂടുതലുള്ള എല്ലാ മണിക്കൂറുകളും ഓവർടൈം സമയമായി കണക്കാക്കും.

അവധി ദിവസങ്ങളിലും ഈദ് ദിവസങ്ങളിലും ജോലി ചെയ്യുന്ന എല്ലാ മണിക്കൂറുകളും അധിക സമയമായി കണക്കാക്കും.

ഓവർടൈം പേയ്‌മെന്റുകൾ എങ്ങനെ കണക്കാക്കാം

സൗദി അറേബ്യയിലെ ഒരു ജീവനക്കാരൻ അധികമായി  50 മണിക്കൂർ കൂടുതൽ ജോലി ചെയ്താൽ എത്ര ഓവർടൈം വേതനം ലഭിക്കുമെന്നതിന്റെ ലളിതമായ കണക്കുകൂട്ടൽ ഇതാ.  

ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 3000 റിയാൽ ആണെങ്കിൽ അവർ 50 മണിക്കൂർ കൂടുതൽ ജോലി ചെയ്യുന്നുവെങ്കിൽ, ഓവർടൈം വേതനത്തിന്റെ ആകെ തുക ഇപ്രകാരമായിരിക്കും: 

പ്രതിദിന വേതനം: SR 3000 / 30 = SR 100 (പ്രതിമാസ ശമ്പളം / ഒരു മാസത്തെ ദിവസങ്ങളുടെ എണ്ണം)

ദൈനംദിന ജോലി സമയം  : 8 മണിക്കൂർ

മണിക്കൂർ വേതനം: SR 12.5 (പ്രതിദിന വേതനം / ദിവസേനയുള്ള ജോലി സമയം)

മണിക്കൂർ ഓവർടൈം വേതനം: 12.5 x 1.5 = 18.75 ( മണിക്കൂർ വേതനം x 1.5 )

മൊത്തം ഓവർടൈം : 18.75 x 50 = 937.50 ( മണിക്കൂർ ഓവർടൈം വേതനം x മൊത്തം ഓവർടൈം സമയം)

സൗദി തൊഴിൽ നിയമപ്രകാരമുള്ള ജോലി സമയം,

സൗദി അറേബ്യയിലെ തൊഴിൽ നിയമമനുസരിച്ച്, തൊഴിലുടമ ദിവസേനയുള്ള തൊഴിൽ അടിസ്ഥാനം ഉപയോഗിക്കുകയാണെങ്കിൽ ഒരു തൊഴിലാളിയോട് ഒരു ദിവസം എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ആവശ്യപ്പെടില്ല.  ആഴ്ചതോറുമുള്ള ജോലി അടിസ്ഥാനം ഉപയോഗിക്കുകയാണെങ്കിൽ ഒരാഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ തൊഴിലാളികളോട് ജോലി ചെയ്യുവാൻ ആവശ്യപ്പെടാനാകില്ല.

റമദാനിലെ ജോലി സമയം

റമദാൻ മാസത്തിൽ മുസ്ലീം തൊഴിലാളികൾക്ക് ജോലി സമയം ദിവസത്തിൽ ആറ് മണിക്കൂറും ആഴ്ചയിൽ 36 മണിക്കൂറും ആയി കുറയ്ക്കുന്നു.  

ഒരു വർഷത്തിലെ പരമാവധി ഓവർടൈം മണിക്കൂറുകൾ 

ഒരു വർഷത്തിൽ പരമാവധി ഓവർടൈം മണിക്കൂറുകൾ 720 ആണ്, എന്നാൽ തൊഴിലാളിയുടെ അംഗീകാരത്തോടെ അവ വർദ്ധിപ്പിക്കാവുന്നതാണ്.

Read !!! സൗദി പ്രവാസികൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കേണ്ട മോബൈൽ ആപ്പുകൾ

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics