Ads Area

Emirates ID - All you need to know

പുതിയ എമിറേറ്റ്സ് ഐഡിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള ഒരു ഗൈഡ്

പുതിയ എമിറേറ്റ്സ് ഐഡിയുടെ എല്ലാ സവിശേഷതകളും  അവയുടെ ഉപയോഗങ്ങളുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

എമിറേറ്റ്‌സ് ഐഡി നിങ്ങളുടെ താമസത്തിന്റെ പ്രാഥമിക തെളിവായി ആണ് ഉപയോഗിക്കുക.  2022 ഏപ്രിൽ 11 മുതൽ പ്രാബല്യത്തിൽ വന്ന ഒരു നാഴികക്കല്ലായ മാറ്റം ആണ് ഇത്. 

ഒരു ഡിജിറ്റൽ എമിറേറ്റ്സ് ഐഡിയിലേക്ക് എളുപ്പത്തിലുള്ള ആക്സസ് ഏങ്ങനെ എന്ന് നോക്കാം

കാർഡ് ഉടമയ്ക്ക് അവരുടെ എമിറേറ്റ്‌സ് ഐഡിയുടെ ഫിസിക്കൽ കോപ്പി ലഭിക്കാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ ഐഡിയുടെ ഡിജിറ്റൽ കോപ്പി ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയുടെ ഡിജിറ്റൽ പതിപ്പ് ആക്‌സസ് ചെയ്യുന്നത് ഐസിപിയുടെ സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ - 'ICPUAE' ലൂടെയാണ്- ആപ്പിൾ, ആൻഡ്രോയിഡ് ഡിവൈസുകൾ ക്കായി ഇത് ഡൗൺലോഡ്  ചെയ്യാനാകും.

  • നിങ്ങൾ ആപ്പ് ഡൗൺലോഡ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ ICP അക്കൗണ്ട് സജ്ജീകരിക്കുന്നതിന് നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകിയാൽ മതിയാകും, അതിനുശേഷം നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയുടെ ഡിജിറ്റൽ പതിപ്പും കുടുംബാംഗങ്ങളുടെ ഐഡികളും ആക്‌സസ് ചെയ്യാൻ കഴിയുന്നതാണ്.  

നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം

നിങ്ങളുടെ എമിറേറ്റ്സ് ഐഡിക്ക് ഒരു ഏജന്റ് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ പ്രാഥമിക മൊബൈൽ നമ്പർ മാറ്റിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മൊബൈലിൽ സ്ഥിരീകരണ കോഡുകൾ ലഭിക്കാൻ നിങ്ങൾ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്. 

നവജാതശിശുവിന് ജനന സർട്ടിഫിക്കറ്റ് നൽകൽ അല്ലെങ്കിൽ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MOFAIC) സാക്ഷ്യപ്പെടുത്തിയ ബിരുദം നേടൽ തുടങ്ങിയ ചില സർക്കാർ സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോഴെല്ലാം ഒരു ഉപയോക്താവിന് ഒറ്റത്തവണ പാസ്‌വേഡുകളോ OTP-കളോ അയയ്ക്കുന്നു.  

നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വെരിഫിക്കേഷൻ കോഡുകൾ അയയ്‌ക്കുന്നതിനാൽ, നിങ്ങൾക്ക് അത്തരമൊരു പ്രശ്‌നം നേരിടുകയാണെങ്കിൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാം.

ICP ഇതിനായി ഓൺലൈൻ സേവനം വാഗ്ദാനം ചെയ്യുന്നു, അത് എമിറേറ്റ്സ് ഐഡിയുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കാർഡ് ഉടമയെ അനുവദിക്കുന്നു.  നിങ്ങളുടെ എമിറേറ്റ്സ് ഐഡിയിൽ രജിസ്റ്റർ ചെയ്ത നമ്പർ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ചുള്ള 👇

വിശദമായ ഗൈഡ് 👈👈

പുതിയ ഫോട്ടോ ആവശ്യകതകൾ

നിങ്ങൾ ഒരു പുതിയ എമിറേറ്റ്സ് ഐഡിക്ക് അപേക്ഷിക്കുകയാണെങ്കിലോ അത് പുതുക്കുന്നതിന് വേണ്ടിയാണെങ്കിൽ, എമിറേറ്റ്സ് ഐഡിയുടെ ഫോട്ടോ ആവശ്യകതകൾ ICP അപ്‌ഡേറ്റ് ചെയ്‌തതാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.  

നിങ്ങളുടെ എമിറേറ്റ്സ് ഐഡി കാർഡ് കൈമോശം വരികയാണെങ്കിൽ പുതിയൊരു കാർഡ് എങ്ങനെ കരസ്ഥമാക്കാം എന്നറിയാൻ 👉👉 ഇവിടെ നോക്കുക 👀

നിങ്ങളുടെ എമിറേറ്റ്സ് ഐഡി ഒരു ഹെൽത്ത് കാർഡായി ഉപയോഗിക്കാവുന്നതാണ്

ഐസിപിയുടെ ഇ-ലിങ്ക് സംവിധാനങ്ങൾ വഴി, നിരവധി സർക്കാർ വകുപ്പുകൾക്കും സേവന ദാതാക്കൾക്കും കാർഡ് ഉടമയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും.  

ഉദാഹരണത്തിന്, നിങ്ങൾ എപ്പോഴെങ്കിലും അടിയന്തിര സാഹചര്യത്തിലാണെങ്കിൽ ഒരു ആശുപത്രിയോ ക്ലിനിക്കോ സന്ദർശിക്കേണ്ടതുണ്ടെങ്കിൽ, നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് കാർഡിന് പകരം നിങ്ങളുടെ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം, കാരണം ഇവ രണ്ടും ഓൺലൈൻ സിസ്റ്റത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു.  

ദുബായ്, അബുദാബി എമിറേറ്റുകളിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ, ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നത് റെസിഡൻസി അപേക്ഷാ പ്രക്രിയയുടെ ഭാഗമാണ്.   നിങ്ങളുടെ എമിറേറ്റ്സ് ഐഡി ഒരു ബദലായി ഉപയോഗിക്കാവുന്നതാണ്.

എളുപ്പമുള്ള ഇമിഗ്രേഷൻ നടപടിക്രമങ്ങൾ

പാസ്‌പോർട്ടിലെ റസിഡൻസ് വിസക്ക്  പകരമായി എമിറേറ്റ്‌സ് ഐഡികൾ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, എമിഗ്രേഷൻ പരിശോധനകളിലൂടെ എളുപ്പത്തിൽ കടന്നുപോകാൻ യാത്രക്കാർ എമിറേറ്റ്‌സ് ഐഡികൾ ഉപയോഗിച്ചിരുന്നു.  

ഇമിഗ്രേഷൻ ക്ലിയറൻസിനായി ക്യൂവിൽ കാത്തിരിക്കുന്നതിന് പകരം യുഎഇ നിവാസികൾക്ക് യുഎഇ വിമാനത്താവളങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്മാർട്ട് ഗേറ്റുകളിൽ അവരുടെ എമിറേറ്റ്സ് ഐഡികൾ സ്വൈപ്പ് ചെയ്യാം.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്

കൂടുതൽ വിവരങ്ങൾക്കായി: ഇവിടെ നോക്കാം
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics