താഴെപ്പറയുന്ന സ്പെഷ്യാലിറ്റികളിൽ പ്രതിമാസം 70000 രൂപ ഏകീകൃത പ്രതിഫലത്തിൽ കരാർ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സീനിയർ റസിഡന്റ് നിയമന കാലാവധി ഒരു വർഷമായിരിക്കും.
1. അനസ്‌തേഷ്യോളജി
യോഗ്യത
- എംസിഐ അംഗീകൃത സ്ഥാപനത്തിൽ നിന്നും അനസ്‌തേഷ്യയിൽ എംഡി/ഡിഎൻബി/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
2. റേഡിയോ ഡയഗ്നോസിസ്
യോഗ്യത
- എംസിഐ അംഗീകൃത സ്ഥാപനത്തിൽ നിന്നും റേഡിയോ ഡയഗ്നോസിസിൽ എംഡി/ഡിഎൻബി/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
3. ന്യൂക്ലിയർ മെഡിസിൻ
യോഗ്യത
- എംസിഐ അംഗീകൃത സ്ഥാപനത്തിൽ നിന്നും ന്യൂക്ലിയർ മെഡിസിൻ എംഡി/ഡിഎൻബി/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
4. പതോളജി
യോഗ്യത
- എംസിഐ അംഗീകൃത സ്ഥാപനത്തിൽ നിന്നും പതോളജിയിൽ എംഡി/ഡിഎൻബി/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
നിബന്ധനകൾ
ആർസിസിയിൽ സീനിയർ റസിഡന്റായി 3 വർഷം സർവീസ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ല.
അവസാന തീയതി 14-02-2022
എല്ലാവിധത്തിലും പൂരിപ്പിച്ച ഡൗൺലോഡ് ചെയ്‌ത ഫോമിലുള്ള അപേക്ഷ (ഓഫ്‌ലൈൻ മോഡിൽ പൂരിപ്പിക്കണം) പ്രായം, യോഗ്യത, അനുഭവം, ട്രാവൻകൂർ-കൊച്ചി മോഡേൺ മെഡിസിൻ രജിസ്‌ട്രേഷൻ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
Post box no. 2417
Regional cancer centre medical college p.o
Thiruvananthapuram 695 011
വിശദ വിവരങ്ങൾക്ക് : ഇവിടെ നോക്കുക