Ads Area

പ്രവാസികൾക്ക് സഹായമായി നോർക്കയുടെ സ്വയം തൊഴിൽ ലോൺ

എക്കാലവും പ്രവാസികളുടെ ഉന്നമനത്തിനായി പ്രവത്തിക്കുന്ന സംഘടനയാണ് നോർക്ക. കേരള സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഓർഗനൈസേഷൻ 1996 ഡിസംബർ 6നാണ് ആരംഭിച്ചത്. ഇന്ത്യയിൽ തന്നെ പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ആദ്യത്തെ സംഘടനയാണ് നോർക്ക. പ്രവാസി ഐഡി കാർഡ്, NRK ഇൻഷ്വറൻസ് കാർഡ്, സർട്ടിഫിക്കേറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സർവ്വീസുകൾ എല്ലാം പ്രവാസികൾക്കായി ഈ സൈറ്റ് വഴി ലഭ്യമാണ്.

 പ്രവാസ ജീവിതത്തിനു ശേഷം തിരിച്ച് കേരളത്തിൽ തിരിച്ചെത്തി പുതുതായി ഏതെങ്കിലും സംരംഭം ആരംഭിക്കാൻ താൽപര്യമുള്ള പ്രവാസികൾക്ക് വേണ്ടിയുള്ള ഈ പദ്ധതിയുടെ പേര് നോർക്ക ഡിപ്പാർട്മെൻ്റ് പ്രോജക്ട് ഫോർ റിറ്റേൺ ഇമിഗ്രൻ്റ്സ് ( NORKA DEPARTMENT PROJECT FOR RETURN EMIGRANTS [NDPREM]  ) എന്നാണ്. ഈ പദ്ധതിയുടെ കീഴിൽ  പുതിയ സംരംഭകർക്ക് വേണ്ട ധനസഹായം ലഭിക്കുന്നതാണ്.

ഈ പദ്ധതി നോർക്ക റൂട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളുമായിട്ടും  കേരള സംസ്ഥാന പിന്നാക്കവിഭാഗ  ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ്  കോപ്പറേട്ടീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് ബാങ്ക്, കേരള സ്റ്റേറ്റ്  പ്രവാസി വെൽഫെയർ ഗവൺമെന്റ്  സൊസൈറ്റി എന്നു തുടങ്ങിയ സംഘടനകളുമായിട്ടും കേരള ഗവൺമെന്റ് സംയുക്തമായി ചെയ്യുന്ന പ്രവർത്തനമാണ്.

പ്രവാസികൾക്ക് വേണ്ടിയുള്ള ഈ പദ്ധതിക്ക് വേണ്ടി നോർക്ക റൂട്ട്സ്   പ്രോജക്ട് കോസ്റ്റിൻ്റെ 15% ക്യാപിറ്റൽ സബ്സിഡി നൽകുന്നുണ്ട്.20 ലക്ഷം രൂപ വരെയുള്ള  പ്രോജക്ടിന് വേണ്ടിയാണ് ഇത്.  കൃത്യമായി ലോൺ തിരിച്ചടക്കുന്ന  ആളുകൾക്ക്  ആദ്യത്തെ നാലു വർഷത്തെക്ക് പലിശ സബ്സിഡി വകയിൽ 3% തുക നൽകുന്നുണ്ട്. തിരിച്ചടവ് മുടക്കം വരുത്തിയാൽ ഈ ആനുകൂല്യം ലഭിക്കുകയില്ല. മുടക്കിയ തിരിച്ചടവ് കൃത്യമായി അടച്ചാൽ മാത്രമേ പിന്നീട് ഇത് ലഭിക്കു. ഇത് കൂടാതെ ഇതിനായി തരുന്ന ഫണ്ടുകൾ മറ്റെന്തെങ്കിലും ആവശ്യത്തിന്  ഉപയോഗിക്കാനും പാടുള്ളതല്ല.

NDPREM ലോൺ സ്കീമിന് ആർക്കൊക്കെ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കുന്നയാൾ കേരളത്തിൽ താമസിക്കുന്നവർ ആയിരിക്കരുത് 

അപേക്ഷകൻ നോർക്ക റൂട്‌സിൽ രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷകന് രാജ്യത്തിന് പുറത്ത് 2 വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ഏതൊക്കെ മേഖലയിലെ പ്രവർത്തനത്തിനായി ആണ് ലോൺ ലഭിക്കുന്നത് ?

  1. കൃഷി  
  2. പശു വളർത്തൽ
  3. ആട് വളർത്തൽ
  4. തേനീച്ച കൃഷി
  5. പുഷ്പ കൃഷി
  6. അക്വാ കൾച്ചർ
  7. വ്യാപാര മേഖല
  8. പൊതുവായിട്ടുള്ള വ്യാപാര
  9. ഷോപ്പുകൾ
  10. സർവീസുകൾ
  11. റിപെയർ കടകൾ
  12. റസ്റ്റോറൻ്റുകൾ
  13. ടാക്സി സർവീസ്
  14. ഹോം സ്റ്റേ
  15. ചെറുതും വലുതുമായ സംരഭങ്ങൾ
  16. ഫ്ലോർ മിൽ
  17. സലൂണുകൾ

അപേക്ഷകർ സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെ ? 

  • അപേക്ഷകൻ്റെ ഫോട്ടോഗ്രാഫ്
  • വിദേശത്തെ ജോലി ചെയ്യുന്നത് പ്രൂവ് ചെയ്യാനായി പാസ്പോർട്ടിലെ പേജുകളുടെ കോപ്പികൾ
  • ചെയ്യാൻ ഉദേശിക്കുന്ന സംരംഭത്തിൻ്റെ പ്രോജക്ട് റിപ്പോർട്ട്
  • NDPREM പ്രോജക്ട് റിപ്പോർട്ടിൻ്റെ കോപ്പി

കൂടുതൽ വിവരങ്ങൾക്കും റജിട്രേഷനും ആയി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

CLICK HERE TO REGISTER

നോർക്കയിൽ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ ? 

norkaroots.org/login ലിങ്കിൽ ക്ലിക്ക് ചെയ്യുക

ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ ആണ് എങ്കിൽ sign up here എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക

ശേഷം ചോദിച്ചിരുന്ന വിവരങ്ങൾ ടൈപ്പ് ചെയ്യുക

ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൊടുക്കാൻ ശ്രദ്ധിക്കുക

പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കുന്ന തരത്തിലുള്ള ഒരു പാസ്‌വേഡ് നിർമിക്കുക, ഇത് ഓർത്ത് വയ്ക്കുകയും ചെയ്യുക

 ചോദിച്ചിരിക്കുന്ന വിവരങ്ങൾ എല്ലാം ടൈപ്പ് ചെയ്തതിന് ശേഷം sign up എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

ശേഷം ആദ്യം പോയ പേജിൽ നിന്നും sign in എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് യൂസേർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക

പുതിയതായി രജിസ്റ്റർ ചെയ്തവരും രജിട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന പ്രക്രിയകൾ പിന്തുടരുക. ലോഗിൻ ചെയ്ത് ചെല്ലുന്ന പേജിൽ ഇടത് വശത്തായി കാണുന്ന ഡാഷ്ബോർഡിൽ കാണുന്ന NDPREM എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ശേഷം വരുന്ന പേജിൽ NDPREM ആപ്ലിക്കേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

ശേഷം ചോദിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും ടൈപ്പ് ചെയ്യുക. ഇതിൽ വ്യക്തിപരമായ വിവരങ്ങൾ, തിരിച്ചറിയാനുള്ള രേഖകളുടെ വിവരങ്ങൾ, ചെയ്യാൻ ഉദേശിക്കുന്ന പ്രോജക്ടിൻ്റെ വിവരങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

ചോദിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും കൊടുക്കുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം.

ആപ്ലിക്കേഷൻ എല്ലാം പൂരിപ്പിച്ച് കഴിഞ്ഞാൽ സബ്മിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ശേഷം വരുന്ന പ്രിവ്യൂ പേജിൽ കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണോ എന്ന് ചെക്ക് ചെയ്യുക. 

കൊടുത്തിരിക്കുന്ന വിവരങ്ങൾ കൃത്യമാണ് എങ്കിൽ ഫൈനൽ സബ്മിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

NDPREM ആപ്ലിക്കേഷൻ സബ്മിറ്റ് ആയി കഴിഞ്ഞിരിക്കുന്നു. ഇത് കൺഫേം ചെയ്തുകൊണ്ട് ഇമെയിലിലും മൊബൈലിലും മെസേജ് വന്നിട്ടുണ്ടാകും. കൂടാതെ ഈ ആപ്ലിക്കേഷൻ പ്രിൻ്റ് ചെയ്ത് കയ്യിൽ സൂക്ഷിക്കുകയോ സേവ് ചെയ്ത് വെക്കുകയോ ചെയ്യുക.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: റാണി ജെ മേരി കുര്യൻ, ഇടുക്കി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics