Ads Area

കുവൈറ്റിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വിസിറ്റ് വിസ എങ്ങനെ നേടാം?

കുവൈറ്റിൽ മൊബൈൽ ഐഡി എടുക്കാം: ഇവിടെ നോക്കുക

മിഡിൽ ഈസ്റ്റിലെത്തന്നെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാണ് കുവൈറ്റ്. പലപ്പോഴും യുണൈറ്റഡ് അറബ്. കുവൈറ്റിൽ ജീവിക്കുന്ന ഭൂരിഭാഗം ജനങ്ങളും ഇസ്ലാമിക് സംസ്കാരം പിന്തുടരുന്നവരാണ്.പുറമേ നിന്ന് വരുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഒരു സ്ഥലമാണ് കുവൈറ്റ് എങ്കിലും  അവരുടെ സംസ്കാരവും പൈതൃകവും കാത്ത് പരിപാലിക്കാൻ വരുന്നവർ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ ഇത് നിയമ വിരുദ്ധ പ്രവർത്തനം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.

കുവൈറ്റ് വിസ

ജിസിസിയിൽ അംഗമല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്ന കുവൈറ്റ് വിസിറ്റ് ചെയ്യാൻ താൽപര്യമുള്ള എല്ലാവർക്കും വിസ നിർബന്ധമാണ്. ഈ വിസിറ്റ് വിസ കുവൈറ്റിൽ താമസിക്കുന്ന നിങ്ങളുടെ ബന്ധുക്കളോ, എതെങ്കിലും കുവൈറ്റ് കമ്പനിയോ, അല്ലെങ്കിൽ ഇവിടെ താമസിക്കുന്ന ഏതെങ്കിലും വിദേശ പൗരന്മാരോ ആണ് സ്പോൺസർ ചെയ്യേണ്ടത്. ഒരു കുവൈറ്റ് വിസിറ്റ് വിസയുടെ സാധുത 90 ദിവസമാണ്. അതായത് വിസിറ്റിംഗ് വിസയിൽ കുവൈറ്റിൽ എത്തുന്ന ഒരു വ്യക്തിക്ക് മൂന്ന് മാസം ടൂറിസ്റ്റ് വിസയിൽ ഇവിടെ നിൽക്കാം. കുവൈറ്റിലേക്ക് പോകും മുൻപ് വിസിറ്റ് ചെയ്യാൻ പോകുന്നവർ കൃത്യമായി ഇവരുടെ വിസ പ്രോസസ്സ് കംപ്ലീറ്റ് ചെയ്യുകയും ഏറ്റവും അടുത്ത കുവൈറ്റ് എംബസി ഓഫീസിൽ നിന്നും പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യുകയും വേണം.

കൂവൈറ്റിൽ നിന്നും വിസ ലഭിക്കുന്നതിനായി സ്പോൺസർ യാത്രികൻ്റെ പാസ്പോർട്ടിൻ്റെ ഫാക്സ്ഡ് കോപ്പി ഉപയോഗിച്ച് വിസിറ്റ് വിസ അറേഞ്ച് ചെയ്യാം.കുവൈറ്റിലെ വിസ വർക്കിംഗ് പ്രോസസ്സിംഗ് സമയം എന്ന് പറയുന്നത് ഏകദേശം 2 ദിവസമാണ്.

ബന്ധുക്കൾക്ക് വേണ്ടിയുള്ള വിസിറ്റിംഗ് വിസ

കുവൈറ്റിൽ ജീവിക്കുന്ന ആളുകളുടെ കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും  കുവൈറ്റ് സന്ദർശിക്കാവുന്നതാണ്. ഇതിനാവശ്യമായ പ്രധാന രേഖ   സന്ദർശകർക്ക് കുവൈത്തിൽ താമസിക്കുന്ന പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ്.

കുട്ടികളെയും ഭാര്യയെയും എങ്ങനെ കൊണ്ടുവരാം

കുട്ടികളെയും ഭാര്യയെയും കൊണ്ടുവരാൻ ഇവിടെ ജോലി ചെയ്യുന്ന വ്യക്തിക്ക് മിനിമം 650 (18 visa) / 450 (17 visa) കുവൈറ്റ് ദിനാർ എങ്കിലും ശമ്പളം ഉണ്ടാകണം. ഇതാണ്  പ്രധാനമായ നിബന്ധന. ഫാമിലി വിസിറ്റിംഗ് വിസക്ക് അർഹരായവർ  സമർപ്പിക്കേണ്ട ഡോക്യുമെൻ്റുകൾ താഴെ കൊടുക്കുന്നു.

  1. കുവൈറ്റിൽ താമസിക്കുന്ന വ്യക്തിയുമായിട്ടുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ (ഉദാ:മാര്യേജ് സർട്ടിഫിക്കേറ്റ്)
  2. സന്ദർശിക്കുന്ന ആളിൻ്റെ വാലിഡിറ്റിയുള്ള പാസ്പോർട്ട് 
  3. വിസിറ്റ് ചെയ്യുന്ന ആളെ സ്പോൺസർ ചെയ്യുന്ന ആളിൻ്റെ സിവിൽ ഐഡിയുടെ കോപ്പി
  4. വിസിറ്റ് ചെയ്യുന്ന ആളെ സ്പോൺസർ ചെയ്യുന്ന ആളിൻ്റെ ഏറ്റവും പുതിയ സാലറി സർട്ടിഫിക്കേറ്റ്

ഇത്തരത്തിൽ വിസിറ്റിംഗ് വിസ ലഭ്യമാക്കണം എങ്കിൽ പ്രോസസ്സിംഗ് ആരംഭിക്കുന്നത്  നമ്മുടെ സ്വന്തം രാജ്യത്ത് നിന്ന് തന്നെയാണ്. ഭാര്യയെയാണ് കൊണ്ടുവരേണ്ടതെങ്കിൽ  നോട്ടറിയും നോർക്കയും അറ്റെസ്റ്റ് ചെയ്ത മര്യേജ് സർട്ടിഫിക്കറ്റ് കുവൈറ്റ് എംബസിയിൽ എത്തി സ്റ്റാംപ് ചെയ്തിരിക്കണം.ഇനി കൊണ്ടുവരേണ്ടത് കുട്ടികളെയാണെങ്കിൽ  ഇവരുടെ ബർത്ത് സർട്ടിഫിക്കേറ്റ് മുകളിൽ പറഞ്ഞിരിക്കുന്ന പോലെ സ്റ്റാംപ് ചെയ്തിരിക്കണം. 

ഇതിന് പുറമെ കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ വിസിറ്റ് ചെയ്യാൻ വരുന്നവർ കൃത്യമായി കുവൈറ്റിൽ അംഗീകരിച്ച രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചിരിക്കണം. 

മാതാപിതാക്കളെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യണം ?

മാതാപിതാക്കളെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ ഇവിടെ ജോലി ചെയ്യുന്ന വ്യക്തിക്ക് മിനിമം 500 കുവൈറ്റ് ദിനാർ എങ്കിലും ശമ്പളം ഉണ്ടാകണം. ഇതാണ് പ്രധാന നിബന്ധന . ഇതിന് പുറമെ സന്ദർശിക്കുവാൻ  എത്തുന്ന  മാതാപിതാക്കളുടെ പ്രായ പരിധിയും കുവൈറ്റ് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 

ആവശ്യമായ രേഖകൾ 

സിവിൽ ഐഡി പ്രൂഫ്

പാസ്പോർട്ടിൻ്റെ കോപ്പി

വർക്ക് പെർമിറ്റ് കോപ്പി

യാത്ര ചെയ്യുന്ന ആളിൻ്റെ പാസ്പോർട്ട് കോപ്പി

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ്

ഏറ്റവും പുതിയ PCR ടെസ്റ്റ് റിസൾട്ട്

മാര്യേജ് സർട്ടിഫിക്കേറ്റ്

കുട്ടികളുടെ ജനന സർട്ടിഫിക്കേറ്റ്

ഫാമിലി വിസിറ്റ് വിസയുടെ ലഭിക്കുവാൻ.

മുകളിൽ പറഞ്ഞിരിക്കുന്ന ഡോക്യുമെൻ്റുകൾ കയ്യിൽ കരുതുക.

ഇതിൽ ജനന സർട്ടിഫിക്കേറ്റ്, മാര്യേജ് സർട്ടിഫിക്കേറ്റ് തുടങ്ങിയവയില് കൃത്യമായി നോർക്കയുടെയും നോട്ടറിയുടെയും അറ്റസ്റ്റേഷൻ മേടിച്ചിരിക്കണം.

ശേഷം സ്വന്തം രാജ്യത്തെ കുവൈറ്റ് എംബസിയില് ചെന്ന് മുകളിൽ പറഞ്ഞിരിക്കുന്ന ഡോക്യുമെൻ്റുകൾ സബ്മിറ്റ് ചെയ്യുക

വിസ ആപ്ലിക്കേഷൻ ഫോം പൂരിപ്പിയ്ക്കുക.

വിസ പ്രോസസ്സിംഗിന് ആവിശ്യമായ ഫീസടക്കുക. ഇത് ഏകദേശം 3 KD ആണ്.

കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക: ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്തപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായി അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: റാണി ജെ മേരികുര്യൻ, ഇടുക്കി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics