Ads Area

യു.എ.ഇയിൽ ജോലി ചെയ്യുന്നവരുടെയും ജോലിക്ക് ചേരാൻ ആഗ്രഹിക്കുന്നവരും തട്ടിപ്പുകളെ കരുതിയിരിക്കുക

യു എ ഇയിലെ വർക്ക് വിസയെപ്പറ്റി അറിഞ്ഞിരിക്കേണ്ടതെല്ലാം: ഇവിടെ നോക്കുക

തട്ടിപ്പുകളിൽ നിന്നും എങ്ങനെ രക്ഷപെടാം ?

മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികളെ എന്നും രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള രാജ്യമാണ് യു എ ഇ.  മലയാളികളായ അനേകായിരങ്ങൾക്ക് ജോലിയും താമസവും പുതിയ ജീവിതവും  നൽകിയ രാജ്യമാണിത്. ഇവിടേയ്ക്ക്  എത്തുന്നതിനും അവിടെ ജോലി ചെയ്യുന്നതിനും  അത്ര കഠിനമായ നിബന്ധനകൾ ഒന്നും യു എ ഇ സർക്കാർ വെച്ചിട്ടില്ല എന്നത് യാത്രക്കാർക്ക് ഒരു അനുഗ്രഹം തന്നെയാണ്. എന്നാൽ കൃത്യമായുള്ള വിസ, ജോലി ചെയ്യുന്നതിനാവശ്യമായ വർക്ക് പെർമിറ്റ് തുടങ്ങിയ അത്യാവശ്യ ഡോക്യുമെൻ്റുകൾ കൃത്യമായി കയ്യിൽ ഉണ്ടാവുകയും വേണം.

യു എ യിലേക്ക് എത്തുന്ന യാത്രക്കാർ യാത്രക്ക് ആവശ്യമായ വിസ യാത്രക്ക് മുൻപ് തന്നെ സജ്ജീകരിക്കുവാൻ ശ്രദ്ധിക്കുക. ഇവിടെ നീണ്ട നാളിൽ താമസിക്കാൻ താൽപര്യമുള്ളവർക്ക് റെസിഡൻസ് വിസയും, ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ വർക്ക് പെർമിറ്റും ആവശ്യമാണ്. 

ഇതിന് പുറമെ യു എ ഇ യിൽ പ്രവാസികൾക്ക്  ആരെങ്കിലും ജോലി ഓഫർ ചെയ്യുകയാണെങ്കിൽ, ആ വ്യക്തി  കൃത്യമായി യു എ ഇ യിലെ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറട്ടൈസേഷൻ അഥവാ MoHRE പുറപ്പെടുവിച്ച ഓഫർ ലെറ്റർ നൽകിയിരിക്കണം.

എന്നാൽ തൊഴിലില്ലായ്മയും വരുമാനമില്ലായ്മയുമൊക്കെ വലിയ പ്രതിസന്ധികളായി മാറിയ ഇക്കാലത്ത് എങ്ങനെയും പണമുണ്ടാക്കാനുള്ള തട്ടിപ്പു മാർഗ്ഗങ്ങളും വളർന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും അതിനിരയാക്കപ്പെടുന്നത് ജീവിതം കരുപ്പിടിപ്പിക്കാൻ അന്യദേശത്തു പോയി കഷ്ടപ്പെടുന്ന പ്രവാസികളായിരിക്കും. സഹപ്രവർത്തകരുടെ അനുഭവങ്ങളിൽ നിന്നുതന്നെ കണ്ണടച്ച് ആരെയും വിശ്വസിക്കാൻ പാടില്ല എന്ന പാഠം ഗൾഫ് പ്രവാസികളിൽ പലരും പഠിച്ചിരിക്കും.   യു എ ഇ യിൽ ജോലി വാഗ്ദാനം  ചെയ്തുകൊണ്ട്  നടക്കുന്ന വിശ്വാസ വഞ്ചന പോലെയുള്ള  തട്ടിപ്പുകളെക്കുറിച്ചും.ഇത്തരം സന്ദർഭങ്ങളിൽ അറിഞ്ഞിരിക്കേണ്ട വസ്തുതകളെപ്പറ്റിയുമാണ് ഇവിടെ പറയുന്നത്.


യു എ ഇ യിൽ ഏതെങ്കിലും ജോലിക്കായ് പോകുന്നവരും, ഏതെങ്കിലും വിസിറ്റിംഗ് ആവശ്യത്തിന് പോകുന്നവരും ഇവിടെ താമസിക്കുന്നവരുമെല്ലാം പല വിധത്തിൽ വിസതട്ടിപ്പിന് ഇരയാക്കപ്പെടാറുണ്ട്. ഇത്തരത്തിലുളള സന്ദർഭങ്ങളിൽ കൃത്യമായുള്ള  നിയമ സഹായം തേടുക എന്നതാണ് പരമ പ്രധാനമായ കാര്യം. ഇതിലുപരി  ഇത്തരം പ്രശ്നങ്ങളിൽ അകപ്പെടാതിരിക്കാൻ  എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

നിങ്ങൾ പോകുന്നത് എന്തെങ്കിലും തരത്തിലുള്ള ജോലി ആവശ്യത്തിനാണെങ്കിൽ യു എ ഇ യിലെ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറട്ടൈസേഷൻ അഥവാ  MoHRE ഇഷ്യൂ ചെയ്യുന്ന ഓഫർ ലെറ്റർ  നിങ്ങൾക്ക് കിട്ടിയിരിക്കണം.

ജോലിക്കായി വരാനിരിക്കുന്ന ഉദ്യോഗാർത്ഥിക്ക് കൃത്യമായി ലഭിച്ച ഓഫർ ലെറ്ററിൻ്റെ സാധുത സ്വന്തം രാജ്യത്തെ യു എ ഇ എംബസിയുമായി ബന്ധപ്പെട്ടാൽ അറിയാൻ സാധിക്കും. ഇതിന് വേണ്ടി ജോബ് ഓഫർ ലെറ്ററിൽ കാണിച്ചിരിക്കുന്ന ജോബ് ഓഫർ നമ്പർ ഉപയോഗിച്ച് തൊഴിൽ ദാതാവിൻ്റെ വാലിഡിട്ടി MOHRE’s വെബ്സൈറ്റിൽ ചെക്ക് ചെയ്യാൻ സാധിക്കും.  ഇതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇവിടെ നോക്കുക

ഓഫർ ലെറ്ററിൽ  ഒപ്പ് വെച്ചതിനുശേഷം  യു എ ഇ യിൽ പ്രവേശിക്കുന്നതിനായിട്ടുള്ള   എംപ്ലോയ്മെൻ്റ് വിസ അപേക്ഷകർക്ക്  അയച്ചുതരുന്നതാണ്.  ഇതിൻ്റെ കൃത്യമായ വാലിഡിറ്റി ചെക്ക് ചെയ്തിരിക്കണം.

ടൂറിസ്റ്റ് എൻട്രി വിസയോ വിസിറ്റിംഗ് വിസയോ നിങ്ങൾക്ക് ഇവിടെ ജോലി ചെയ്യുന്നതിനുള്ള അനുമതി തരുന്നതല്ല. ഇത്തരത്തിലുള്ള വിസ കയ്യിൽവച്ച് ജോലി ചെയ്യുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ പ്രവർത്തിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനും പിഴ ഈടാക്കുന്നതിനും ഇത് കാരണമായേക്കാം.

യു എ ഇയിലെ ലേബർ നിയമം അനുസരിച്ച് നിങ്ങളുടെ റിക്രൂട്ട്മെൻ്റിന് ആവശ്യമായ ചിലവുകൾ വഹിക്കാനുള്ള ഉത്തരവാദിത്വം നിങ്ങളുടെ സ്പോൺസർ അഥവാ എംപ്ലോയറിനാണെന്ന് എപ്പോഴും ഓർക്കുക.

യാത്രക്ക് മുൻപ് തന്നെ നിങ്ങൾ ജോലിക്ക് പോകുന്ന കമ്പനി യു എ ഇ യിൽ നിയമ പ്രകാരം നിലനിൽക്കുന്ന ഒന്നാണ് എന്നും ഇവരുടെ പ്രവർത്തനം നിയമാനുസൃതമാണ് നടക്കുന്നതെന്നും ഉറപ്പുവരുത്തുക . കമ്പനിയുടെ ഇംഗ്ലീഷ് പേരും അറബിക് പേരും ഉപയോഗിച്ച് താഴെ കാണുന്ന ലിങ്കിൽ നിന്നും കമ്പനിയുടെ വിവരങ്ങൾ അറിയാൻ സാധിക്കും.  

ഇവിടെ നോക്കുക

എന്തെങ്കിലും വിവരങ്ങൾ അറിയണം എന്നുണ്ടെകിൽ, 0097168027666 എന്ന നമ്പറിൽ ബന്ധപ്പെടാം. ask@mohre.gov.ae എന്ന ഇമെയിൽ ഐഡി ഉപയോഗിച്ച് സംശയനിവാരണം വരുത്താവുന്നതാണ്. 

MOHRE യുമായി ബന്ധപ്പെടുവാനുള്ള കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം: ഇവിടെ നോക്കുക

നിങ്ങളുടെ കയ്യിൽ  എൻട്രി പെർമിറ്റോ ദുബായ് ഗവൺമെൻ്റ്  ഇഷ്യൂ ചെയ്ത വിസയോ ഉണ്ടെങ്കിൽ ഇവയുടെ വാലിഡിട്ടി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ചെക്ക് ചെയ്യാവുന്നതാണ്.

ഇവിടെ നോക്കുക

നിങ്ങളുടെ കയ്യിൽ  എൻട്രി പെർമിട്ടോ അബുദാബി, ഷാർജാ, അജ്മാൻ, ഉം അൽ ക്വാവിൻ, റാസൽഖൈമ എന്നിവിടങ്ങളിലെ  ഗവൺമെൻ്റ്  ഇഷ്യൂ ചെയ്ത വിസയും ഉണ്ട് എങ്കിൽ ഇവയുടെ വാലിഡിട്ടി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ചെക്ക് ചെയ്യാവുന്നതാണ്. ഇവിടെ നോക്കുക

വിസയും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ, വിസക്ക് ചിലവാക്കുന്ന ഫീസ് തുടങ്ങിയവ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കുക.

ഇവിടെ നോക്കുക

കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം: ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്തപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായി അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: റാണി ജെ മേരികുര്യൻ, ഇടുക്കി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics