ഇന്ത്യ ഗവണ്മെന്റിനു കീഴിൽ വരുന്ന NHPC യുവ ബിരുദ എഞ്ചിനീയർമാരിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
1. ട്രെയിനീ എഞ്ചിനീയർ (സിവിൽ )
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കുറഞ്ഞത് 60% മാർക്കോട് കൂടി എഞ്ചിനീയറിംഗ് / ടെക്നോളജി / ബി.എസ്സി. (എൻജിനീയറിങ്) സിവിൽ എന്നിവയിൽ ബിരുദം.
2. ട്രെയിനീ എഞ്ചിനീയർ(മെക്കാനിക്കൽ)
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കുറഞ്ഞത് 60% മാർക്കോട് കൂടി എഞ്ചിനീയറിംഗ് / ടെക്നോളജി / ബി.എസ്സി. (എൻജിനീയറിങ്) മെക്കാനിക്കൽ എന്നിവയിൽ ബിരുദം.
3. ട്രെയിനീ ഓഫീസർ( ഫിനാൻസ് )
യോഗ്യത
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇനന്ത്യയിൽ നിന്നും CA. കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ICWA അല്ലെങ്കിൽ CMA.
4. ട്രെയിനീ ഓഫീസർ( കമ്പനി സെക്രട്ടറി)
യോഗ്യത
- കമ്പനി സെക്രട്ടറി ക്വാളിഫിക്കേഷൻ പാസ്സ് ആയിരിക്കണം.
- ഒപ്പം കമ്പനി സെക്രട്ടറിയസ് ഓഫ് ഇന്ത്യയുടെ മെമ്പർഷിപ് ഉണ്ടായിരിക്കണം.
അപേക്ഷ അയക്കേണ്ട വിധം
- ലോഗിൻ ചെയ്‌ത് “കരിയർ” ക്ലിക്ക് ചെയ്യുക.
- വെബ്സൈറ്റിൽ നൽകിയിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും വായിക്കുക.
- പ്രസക്തമായ വിശദാംശങ്ങളുള്ള ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
- ഇനിപ്പറയുന്ന ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപേക്ഷക്കൊപ്പം അറ്റാച്ച് ചെയ്ത് സമർപ്പിക്കുക.
- ജനനത്തീയതിയുടെ തെളിവായി മെട്രിക്കുലേഷൻ / സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്, XII, ബിരുദം (എഞ്ചിനീയറിംഗ്/CA/CMA/CS), ബിരുദാനന്തര ബിരുദം( ഉണ്ടെങ്കിൽ ) എന്നിവയുടെ മാർക്ക് ഷീറ്റുകൾ സമർപ്പിക്കുക.
- ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. EWS സർട്ടിഫിക്കറ്റ്( ബാധകമെങ്കിൽ). യോഗ്യതയുള്ള അധികാരി നൽകിയ വൈകല്യ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ). എല്ലാ സർട്ടിഫിക്കറ്റ്റ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി. GATE-2021 സ്കോർ കാർഡ് / രജിസ്ട്രേഷൻ ഫോം /CA/CMA/CS സർട്ടിഫിക്കററ്റിന്റെ പകർപ്പ് പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ (JPG, സൈസ് 25-50 KB). ഒപ്പ് (JPG, വലിപ്പം 15-30 KB)
- ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന പ്രത്യേക സ്ഥലത്ത് ഉദ്യോഗാർത്ഥി മുകളിൽ സൂചിപ്പിച്ച രേഖകളുടെ സ്കാൻ ചെയ്ത സർട്ടിഫിക്കേറ്റകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം.
- അപേക്ഷകർ ഫോം സമർപ്പിച്ച ശേഷം പേയ്‌മെന്റ് നടത്തേണ്ടതുണ്ട്. അതിനായി “പേയ്‌മെന്റ് നടത്തുക” ടാബിൽ ക്ലിക്കുചെയ്യുക.
സിസ്റ്റം ജനറേറ്റ് ചെയ്ത രജിസ്ട്രേഷൻ സ്ലിപ്പ് / ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിച്ചു വയ്ക്കുക.
അപേക്ഷ അയക്കുന്നതിനുള്ള അവസാന ഡേറ്റ് : 17/01/2022