ഒമാനിലെ നിയമനടപടികളെല്ലാം അനുസരിച്ചാണോ നിങ്ങൾ ജോലി ചെയ്യുന്നത്? കൂടുതലറിയുവാനായ്: ഇവിടെ നോക്കുക
മസ്‌കറ്റിലെ സീബിൽ പഴയ മസ്‌കറ്റ് എയർപോർട്ട് കെട്ടിടത്തിലെ പ്രതിരോധ കുത്തിവയ്‌പ്പ് കേന്ദ്രം ബൂസ്റ്ററോ മൂന്നാം ഡോസ് വാക്‌സിനോ നൽകുന്നതിന് ഒരുങ്ങിയിരിക്കുന്നു.
രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളെ മുൻകൂർ അപ്പോയിന്റ്മെന്റോടെ വാക്സിൻ കേന്ദ്രം സ്വീകരിച്ചുതുടങ്ങി.
"വാക്സിൻ ലഭിക്കുവാനായി ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും SMS വഴി സ്ഥിരീകരണം നേടുകയും ചെയ്യേണ്ടത് ആവശ്യമാണ്,".
രജിസ്റർ ചെയ്യുന്നതിനായി ഈ ലിങ്ക് സന്ദർശിക്കുക: CLICK HERE
എങ്ങനെ രജിസ്റ്റർ ചെയ്യാം?
Website വിസിറ്റ് ചെയ്യുക. എന്നിട്ട് registering for covid-19 എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
എന്നിട്ട് നിങ്ങളുടെ ഫോൺ നമ്പർ അതിൽ ടൈപ്പ് ചെയ്തു കൊടുക്കുക.അപ്പോൾ ഒരു ഒടിപി നമ്പർ ഫോണിലേക്ക് എസ്എംഎസ് ആയി വരുന്നതാണ്.
നിങ്ങളുടെ സിവിൽ ഐഡി നമ്പർ add ചെയ്യുക. പിന്നെ നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്തുo കൊടുക്കുക. ശേഷം VALIDATE ക്ലിക്ക് ചെയ്യുക.
എന്നിട്ട് നിങ്ങളുടെ ഗവർണറേറ്റും സിറ്റിയും തിരഞ്ഞെടുക്കുക.
കൊവിഡ്-19 വാക്‌സിൻ എടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുനൽകുന്ന പ്രഖ്യാപനം വായിച്ച് അംഗീകരിക്കുക.
നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രം തിരഞ്ഞെടുത്ത് ഉചിതമായ തീയതി തിരഞ്ഞെടുക്കുക.
ശ്രദ്ധിക്കുക : ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർന്നാൽ ഇതുപോലുള്ള അറിയിപ്പുകൾ ലഭിക്കും, ചേരുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശേഷം നിങ്ങൾക്ക് വാക്സിനേഷൻ അപ്പോയിന്റ്മെന്റ് പ്രിന്റ് ചെയ്യാം.
കൂടുതൽ വിവരങ്ങൾ കോൾ സെന്റർ 1144-ൽ ലഭിക്കും. സമയം രാവിലെ 8 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിലാണ്.
കഴിഞ്ഞ ആഴ്‌ചയിലെ കണക്കനുസരിച്ച്, ഏകദേശം 230,000 പേർക്ക് ( പൗരന്മാരും താമസക്കാരും ഉൾപ്പടെ) ഇതുവരെ വാക്‌സിനേഷൻ ഡോസുകളൊന്നും ലഭിച്ചിട്ടില്ല, അതേസമയം ടാർഗെറ്റ് ഗ്രൂപ്പിലെ നാല് ശതമാനം പേർക്ക് മൂന്നാമത്തെ വാക്സിനോ ബൂസ്റ്റർ ഡോസോ ലഭിച്ചിട്ടുണ്ട്.
സമൂഹത്തിലെ 18 വയസും അതിനുമുകളിലും പ്രായമുള്ള ആളുകളെ ലക്ഷ്യമിട്ട് കൊറോണ വൈറസിന്റെ (കോവിഡ് -19) വാക്സിനേഷനുകളുടെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ പ്രാധാന്യം നിരവധി ഡോക്ടർമാർ അടിവരയിട്ടു കാണിച്ചിട്ടുണ്ട്.
ഒന്നിലധികം രാജ്യങ്ങളിലെ ഫീൽഡ് പഠനങ്ങൾ കാണിക്കുന്നത് ബൂസ്റ്റർ ഡോസ് രോഗലക്ഷണങ്ങളിൽ നിന്ന് 30 ശതമാനം മുതൽ 75 ശതമാനം വരെ സംരക്ഷണം നൽകുമെന്ന്. ജോലി ചെയ്യുന്ന പ്രവാസികൾക്ക് രോഗബാധ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലായതിനാൽ എത്രയും പെട്ടെന്ന് വാക്സിനോ ബൂസ്റ്റർ ഡോസോ എടുക്കേണ്ടത് അനിവാര്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ നോക്കുക
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.