Kerala State Women’s Development Corporation (KSWDC) Limited -ൻറെ നടത്തുന്ന കേരളത്തിലുടനീളമുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിലേക്ക് വുമൺ വാർഡൻ, വുമൺ അസിസ്റ്റന്റ് വാർഡൻ എന്നീ തസ്തികകളിലേക്ക് എംപാനൽമെന്റിനായി യോഗ്യതയുമുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) അപേക്ഷ ക്ഷണിച്ചു.
സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ നൽകുന്നതിനും അവരുടെ ശാക്തീകരണത്തിനുമായി കേരള ഗവൺമെന്റിന്റെ വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡ് പ്രവർത്തിക്കുന്നു. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നില മെച്ചപ്പെടുത്താനും അവരെ സമൂഹത്തിന്റെ സുസ്ഥിര വികസനത്തിലും പുരോഗതിയിലും സഹപങ്കാളികളും സഹ ഗുണഭോക്താക്കളും ആക്കുകയുമാണ് KSWDC ലക്ഷ്യമിടുന്നത്.
വിശദ വിവരങ്ങൾ ഇനിപ്പറയുന്നു.
1. Woman Warden
പ്രായ പരിധി (As on 01/11/2021): 25 to 50 years
ശമ്പളം:Rs. 20,000/- pm
യോഗ്യത
- Plus 2 or equivalent
- Computer Knowledge
- പ്രവർത്തി പരിചയം: Minimum 3 years’ experience as Warden/Assistant Warden in Hostels of Govt. Departments/institutions, autonomous institutions/educational institutions/NGOs.
2. Assistant Woman Warden
പ്രായ പരിധി (As on 01/11/2021): 25 to 50 years
ശമ്പളം:Rs. 15,000/- pm
യോഗ്യത
- SSLC or equivalent
- Computer Knowledge
- പ്രവർത്തി പരിചയം: Minimum 2 years’ experience as Warden/Assistant Warden in Hostels of Govt. Departments/institutions/ autonomous organizations/ educational institutions/ NGOs.
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ CMD-യുടെ വെബ്സൈറ്റ് ആയ www.cmdkerala.net -ൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോറം മുഖേന ഓൺലൈൻ മോഡ് വഴി മാത്രം അപേക്ഷിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 28/12/2021 (5.00 P.M.) ആയിരിക്കും.