റീജിയണൽ ഡയറക്ടർ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് (CGWB), ജലശക്തി മന്ത്രാലയം സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയുടെ ഒഴിവിലേക്കു ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ.
- ഹെവി വെഹിക്കിളിനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
- ഹെവി വെഹിക്കിൾസ് ഓടിച്ചതിന്റെ മൂന്ന് വർഷത്തെ എക്സ്പീരിയൻസ്
- മോട്ടോർ വെഹിക്കിൾ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്
അപേക്ഷ അയക്കേണ്ട വിധം
ഇന്ത്യയിൽ എവിടെയും സേവനം ചെയ്യാൻ തയ്യാറുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രായം, ജാതി, യോഗ്യത, പരിചയം, സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നീ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ സഹിതം അപേക്ഷിക്കുക.
കവറിനു പുറത്ത് “APPLICATION FOR THE POST OF STAFF CAR DRIVER (ORDINARY GRADE)” എന്ന് എഴുതി അയക്കുക.
അപേക്ഷ അയക്കേണ്ട വിലാസം
ഭുജൽ ഭവൻ, 27-ാം മെയിൻ,
ഏഴാം ക്രോസ്, എച്ച്എസ്ആർ ലേഔട്ട് സെക്ടർ-1,
ബെംഗളൂരു-560102
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 31/01/2022