സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു.
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വികസന ഏജൻസികൾക്കും കോർപ്പറേറ്റ് മേഖലയ്ക്കും ഗവൺമെന്റിനും ഗവേഷണം, കൺസൾട്ടിംഗ്, പരിശീലന പിന്തുണ എന്നിവ നൽകുന്ന കേരള ഗവണ്മെന്റിന്റെ കീഴിലുള്ള ഒരു പ്രമുഖ സ്വയംഭരണ സ്ഥാപനമാണ്.
കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KSWDC) ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
തസ്തികകളെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
1. District Coordinator/Project Executive
ഒഴിവുകളുടെ എണ്ണം:14 nos.
യോഗ്യത
- MBA Finance/M.Com Finance
- അനുഭവ പരിചയം: ബാങ്കിംഗ് അല്ലെങ്കിൽ സാമ്പത്തിക സ്ഥാപനങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം
2. Project Assistant
ഒഴിവുകളുടെ എണ്ണം:14 nos.
യോഗ്യത
- ഏതെങ്കിലും മേഖലയിൽ ബിരുദം
- അനുഭവ പരിചയം: ബാങ്കിംഗ് അല്ലെങ്കിൽ സാമ്പത്തിക സ്ഥാപനങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) വെബ്‌സൈറ്റിൽ www.cmdkerala.net നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈൻ മോഡിലൂടെ മാത്രം അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ അവരുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ (ആറ് മാസത്തിനുള്ളിൽ എടുത്തത്), ഒപ്പും, യോഗ്യതയും പരിചയവും തെളിയിക്കുന്ന സെർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അപ്‌ലോഡ് ചെയ്യണം.
ഫോട്ടോയും ഒപ്പും JPEG ഫോമാറ്റിലാവണം. ഫോട്ടോഗ്രാഫിന്റെ വലിപ്പം 200 KB യിൽ താഴെയും ഒപ്പിന്റെ വലുപ്പം 50 KB യിൽ താഴെയും ആയിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഒന്നുകിൽ JPEG ഫോർമാറ്റിലോ PDF ഫോർമാറ്റിലോ ആയിരിക്കണം, കൂടാതെ 3 MB വലുപ്പത്തിൽ കവിയാൻ പാടില്ല.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 18/11/2021 (5.00 P.M.) ആയിരിക്കും.