Ads Area

KHRWS Recruitment 2021 – Apply for latest Lab Assistant and Lab Technician Vacancies

കേരള ഹെൽത്ത്‌ റിസക്ർച് & വെൽഫയർ സൊസൈറ്റിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ റീജിയണലുകളിലെ വിവിധ എ. സി. ആർ ലാബുകളിലേക്ക് ലാബ് ടെക്‌നിഷ്യൻ ഗ്രേഡ് II, ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്ക് താഴെ പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

തസ്തിക : ലാബ് ടെക്‌നിഷ്യൻ ഗ്രേഡ് II

യോഗ്യത 

  • ബി. എസ്. സി. എം. എൽ. ടി/ ഡി. എം. എൽ. ടി ( കേരള പരമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം).
  • ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമോ പരിശീലനമോ പൂർത്തിയാക്കിയിരിക്കണം.
  • കെ. എച്ച്. ആർ. ഡബ്ല്യൂ. എസ്. എ. സി.ആർ  ലാബുകളിൽ പ്രവൃത്തി പരിചയമോ പരിശീലനമോ സിദ്ധിച്ചവർക്ക് മുൻഗണന.

പ്രായപരിധി : 45 വയസ്സ് കഴിയരുത്.

തസ്തിക :  ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II

യോഗ്യത 

  • വി. എച്ച്.എസ്. ഇ. എം. എൽ. ടി (കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും യോഗ്യത നേടിയവർ ). 
  • ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
  • കെ. എച്ച്. ആർ. ഡബ്ല്യൂ. എസ്. എ. സി.ആർ  ലാബുകളിൽ പ്രവൃത്തി പരിചയമോ പരിശീലനമോ സിദ്ധിച്ചവർക്ക് മുൻഗണന.

പ്രായപരിധി : 45 വയസ്സ് കഴിയരുത്.

അപേക്ഷിക്കേണ്ട വിധം

മേൽ വിവരിച്ചിരിക്കുന്ന യോഗ്യതകളുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾ പ്രസ്തുത അപേക്ഷ 20.11.2021നു വൈകുന്നേരം 4 മണിക്ക് മുൻപായി 

മാനേജിംഗ് ഡയറക്ടർ, 
കെ. എച്ച്. ആർ. ഡബ്ല്യൂ. എസ്  ആസ്ഥാന കാര്യലയം, 
ജനറൽ ആശുപത്രി ക്യാമ്പസ്, 
റെഡ് ക്രോസ്സ് റോഡ്  തിരുവനന്തപുരം – 695035

എന്ന മേൽവിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷിക്കേണ്ടതാണ്. 

അപേക്ഷയോടൊപ്പം യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി / പരിശീലന സർട്ടിഫിക്കേറ്റകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം. കൂടാതെ അപേക്ഷകരുടെ ഫോൺ നമ്പർ, ഇ -മെയിൽ ഐഡി എന്നിവ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കണം. അപേക്ഷകൻ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്നും, ഏത് റീജിയണലിലേക്കാണ് അപേക്ഷിക്കുന്നത് എന്നും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. മേൽ നിഷ്കര്ഷിച്ചിരിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിക്കാത്ത അപേക്ഷകൾ പൂർണമായി നിരസിക്കുന്നതായിരിക്കും.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics