Ads Area

Kerala Govt certificate Course in Library & Information Science - 10th pass can apply

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ കേരള സർക്കാർ നടത്തുന്ന ലൈബ്രറി & ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സനു അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

പ്രവേശന യോഗ്യത 

  • എസ്. എസ്. എൽ. സി/ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.

( ഗ്രേഡിങ്ങിന് വേണ്ടി ഉന്നത വിദ്യാഭ്യാസത്തിനുള്ള അർഹത നേടിയിരിക്കണം).

കോഴ്സ് കാലാവധി

  • 6 മാസം

സീറ്റുകളുടെ ലഭ്യത :  ആകെ 41 സീറ്റുകൾ 

  1. ജനറൽ മെറിറ്റ് -18
  2. കേരള മിനിസ്റ്റീരിയൽ സബോർഡിനേറ്റ് സർവീസ് : 2
  3. ലൈബ്രറി എംപ്ലോയീസ് : 1
  4. ലക്ഷദ്വീപ് നിവാസികൾ : 2 
  5. കന്നഡ ഭാഷ പഠിച്ച വിദ്യാർത്ഥികൾ : 3
  6. തമിഴ് ഭാഷ പഠിച്ച വിദ്യാർത്ഥികൾ : 2
  7. പട്ടിക ജാതി വിദ്യാർത്ഥികൾ : 3
  8. പട്ടിക വർഗ വിദ്യാർത്ഥികൾ : 1
  9. ഈഴവ : 2
  10. മുസ്ലിം : 2
  11. ലാറ്റിൻ കാതെലിക് : 1
  12. എസ്. ഐ. യു. സി യ്ക്കും മത പരിവർത്തനം നടത്തിയിട്ടുള്ള ക്രിസ്റ്റ്യൻ എസ്. സി / എസ്. റ്റി : 1
  13. മറ്റു പിന്നോക്ക ഹിന്ദുക്കൾ : 2
  14. അംഗവൈകല്യമുള്ളവർ : 1

പ്രവേശന രീതി 

യോഗ്യത പരീക്ഷയിൽ ലഭിച്ചിട്ടുള്ള മാർക്കിനെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ലിസ്റ്റിൽ നിന്നും പ്രവേശനം നൽകും. ഉയർന്ന യോഗ്യതകൾക്ക് പ്രത്യേക പരിഗണന നൽകുന്നതല്ല. ജി. ഒ (എം. എസ് ) നമ്പർ. 221/86/ ഉ. വി. വ തീയ്യതി 29/08/1986 പ്രകാരം സർക്കാർ നിയോഗിച്ചിട്ടുള്ള സെലെക്ഷൻ കമ്മിറ്റിയാണ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

21/10/2021മുതൽ 20/11/2021 വരെ തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ www.statelibrary.kerala.gov.in എന്ന വെബ്സൈറ്റെലൂടെ മാത്രമേ  പ്രോസ്പെക്റ്റസും, നോട്ടിഫിക്കേഷനും, അപേക്ഷ ഫോറവും ലഭ്യമാവുകയുള്ളു. അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 

പൂരിപ്പിച്ച അപേക്ഷ ഫോറവും അനുബന്ധ രേഖകളുടെ പകർപ്പും 20/11/2021നു 5 മണിക്ക് മുൻപായി 

സ്റ്റേറ്റ് ലൈബ്രറിയൻ, 
സ്റ്റേറ്റ് സെൻട്രൽ, ലൈബ്രറിയൻ,പാളയം, 
തിരുവനന്തപുരം -33 

എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. 

അവസാന തീയതി : 20/11/21

View official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics