ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐ.ഐ.ഐ.ടി കോട്ടയം കൊണ്ടുവന്ന ഒരു ഓൺലൈൻ ഇന്റേൺഷിപ് പ്രോഗ്രാം ആണ്. തന്നിരിക്കുന്ന സമയത്തിനുള്ളിൽ തിരഞ്ഞെടുത്ത വിഷയത്തിൽ വിദ്യാർത്ഥികൾക്ക് നല്ലഅറിവ് ലഭിക്കണം എന്ന ഉദേശത്തോട് കൂടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.4 മുതൽ 8 ആഴ്ച വരെയാണ് കാലാവധി. ഈ ഇന്റേൺഷിപ് കാലാവധിക്കുള്ളിൽ IIIT കോട്ടയം അധ്യാപകരുടെ മേൽനോട്ടത്തിൽ ഒരു പുതിയ റിസർച്ചും ഡെവലപ്പ്മെന്റ് പ്രൊജക്റ്റ് ഉം തയ്യാറക്കണം.
യോഗ്യത
- ബിരുദം (B. Tech, B.E, B.Sc,BCA)ബിരുദാനന്തര ബിരുദം (M. Tech, M.E, Msc, MCA), കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ, ഐ.ടി, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, തുടങ്ങിയ വിദ്യാർത്ഥികളെയാണ് ഈ പദ്ധതി കേന്ദ്രികരിക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം?
- വിദ്യാർത്ഥികൾ ഇമെയിൽ വഴി നേരിട്ട് faculty യുമായി ബന്ധപ്പെടണം. അധ്യാപകരുടെ വിശദവിവരങ്ങൾക്ക് അപേക്ഷകർ www.iiitkottayam.ac.in എന്ന വെബ്സൈറ്റിലെ faculty profile സന്ദർശിക്കണം.
- വേണ്ട വിധം internship guide ൽ നിന്ന് അനുവാദം ലഭിച്ചാൽ വിദ്യാർത്ഥികൾക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
- IIIT Kottayam website വഴി അപേക്ഷിക്കണം ശേഷം new user എന്ന link click ചെയ്യുക userdetails enter ചെയ്യുക.
- രജിസ്റ്റർ ചെയ്ത് ഇമെയിൽ ലേക്ക് വെരിഫിക്കേഷൻ email വരും.അതിൽ click ചെയ്താൽ നിങ്ങൾ login ചെയ്ത page ലേക്ക് തന്നെ തിരിച്ചെത്തും, ആവശ്യമായ രേഖകളടക്കം login ചെയ്യുക.
- മൂൻപ് പഠിച്ചിരുന്ന സ്ഥാപനത്തിൽ നിന്നും വിദ്യാർത്ഥികൾ ഒരു bonafide certificate application fill up ചെയ്യുന്നതിനിടയ്ക്ക് ഹാജരാകണം.
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി - 28th nov 2021
ഇന്റേൺഷിപ് തുടങ്ങുന്നത് - 1st dec 2021