ഇന്ത്യയിൽ എവിടെയായാലും തിരിച്ചറിയൽ രേഖയും വിലാസവും തെളിയിക്കുന്ന നിർണായക രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. Unique Identification Authority of India (UIDAI) നൽകുന്ന 12 അക്ക വ്യക്തിഗത തിരിച്ചറിയൽ നമ്പറാണിത്. ഒരു ആധാർ കാർഡിൽ വ്യക്തിയുടെ പേര്, അവന്റെ/അവളുടെ ജനനത്തീയതി, ബയോമെട്രിക് ഡാറ്റ, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഈ അനന്യമായ നമ്പർ ജീവിതകാലം മുഴുവൻ സാധുതയുള്ളതാണ്. ബാങ്കിംഗ്, മൊബൈൽ ഫോൺ കണക്ഷനുകൾ, മറ്റ് സർക്കാർ, സർക്കാരിതര സേവനങ്ങൾ എന്നിവ വഴി നൽകുന്ന വിവിധ സേവനങ്ങൾ യഥാസമയം ലഭ്യമാക്കാൻ ആധാർ കാർഡ് ഇന്ത്യയിലെ പൗരന്മാരെ സഹായിക്കുന്നു. ചുരുക്കത്തിൽ, ഒരു ഇന്ത്യക്കാരൻ്റെ ജീവിതം ആധാർ കാർഡുമായി അഭേദ്യമായി ബന്ധപെടുത്തിയിരിക്കുന്നു.
നിങ്ങളുടെ ആധാർ കാർഡിൽ ചില അക്ഷരപ്പിശകുകളോ വ്യക്തിഗത വിശദാംശങ്ങളിലെ പിശകുകളോ അതല്ലെങ്കിൽ തെറ്റായ മൊബൈൽ നമ്പറോ ഉണ്ടെങ്കിൽ, വീട്ടിലിരുന്ന് പുതിയ മൊബൈൽ നമ്പർ ഇനി അപ്ഡേറ്റ് ചെയ്യാം. അതിനുശേഷം, ഒരാൾക്ക് മറ്റ് വിശദാംശങ്ങളും ശരിയാക്കാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വീട്ടിൽ നിന്ന് മാത്രം അപ്‌ഡേറ്റ് ചെയ്യാൻ പൗരന്മാരെ UIDAI അനുവദിച്ചതോടെയാണ് ഇതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ മൊബൈൽ നമ്പർ Adhar ID -യിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യപടി, തന്മൂലം,ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയയിൽ, ആ നമ്പറിലേക്ക് OTP (വൺ ടൈം പാസ്‌വേഡ്) അയയ്‌ക്കാൻ കഴിയും.
ഇനി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം.
സ്റ്റെപ്1 : Ask.uidai.gov.in എന്ന ഔദ്യോഗിക UIDAI പോർട്ടൽ സന്ദർശിക്കുക
സ്റ്റെപ്2: നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യേണ്ട ഫോൺ നമ്പർ ചേർക്കുക.
സ്റ്റെപ്3: Captcha കോഡ് ടൈപ്പ് കൊടുക്കുക
സ്റ്റെപ്4: നിങ്ങൾ 'OTP അയയ്ക്കുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിനു ശേഷം, നിങ്ങളുടെ ഫോൺ നമ്പറിലേക്ക് വന്ന OTP enter ചെയ്യുക.
സ്റ്റെപ്5 : 'submit' ബട്ടണിൽ ക്ലിക് ചെയ്യുക
സ്റ്റെപ്6 : ദൃശ്യമാകുന്ന ''Online Aadhaar Services' എന്ന drop down മെനുവിൽ name,address,gender,email id,mobile number തുടങ്ങി നിരവധി ഓപ്ഷനുകൾ കാണുന്നതാണ്
സ്റ്റെപ്7 : mobile number option സെലക്ട് ചെയ്യുക.
സ്റ്റെപ്8 : പ്രസക്തമായ എല്ലാ വിശദാംശങ്ങളും കൊടുക്കുക.
സ്റ്റെപ്9 : 'What do you want to update' എന്ന ഓപ്ഷൻ സെലക്ട് ചെയ്‌തെന്ന് ഉറപ്പ് വരുത്തുക.
സ്റ്റെപ്10 : അടുത്തു വരുന്ന പുതിയ പേജിൽ 'captcha' കോഡ് enter ചെയ്യുക.
സ്റ്റെപ്11 : നിങ്ങളുടെ മൊബൈൽ ഫോണിൽ അപ്പോൾ വരുന്ന OTP നമ്പർ കൊടുത്ത് verify ചെയ്തിട്ട് Save and Proceed' ഓപ്ഷനിൽ ക്ലിക് ചെയ്യുക.
നിങ്ങളുടെ ആധാർ കാർഡിൽ നിങ്ങളുടെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, ആധാർ കേന്ദ്രം സന്ദർശിക്കുന്നതിന് മുമ്പ് നിങ്ങൾ ഓൺലൈനായി ഒരു മാറ്റത്തിന് അപേക്ഷിക്കേണ്ടതുണ്ട്.
ഇനി നിങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ എങ്ങനെ മാറ്റാം എന്ന് നോക്കാം.
ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: uidai.gov.in
ഘട്ടം 2: ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യുക
ഘട്ടം 3: ഫോമിലെ വിശദാംശങ്ങൾ പൂരിപ്പിച്ച് ഫോട്ടോ മാറ്റവുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ നൽകുക.
ഘട്ടം 4: ഫോം പൂരിപ്പിച്ച ശേഷം, ഏതെങ്കിലും ആധാർ എൻറോൾമെന്റ് സെന്ററിൽ സമർപ്പിക്കുക.
ഘട്ടം 5: ബയോമെട്രിക് പരിശോധനാ കേന്ദ്രത്തിലെ ഒരു എക്‌സിക്യൂട്ടീവ് നിങ്ങളുടെ വിശദാംശങ്ങൾ സ്ഥിരീകരിക്കുകയും ഒരു പുതിയ ഫോട്ടോ എടുക്കുകയും ചെയ്യും.
ഫോട്ടോ മാറ്റുന്ന സേവനത്തിന് നിങ്ങളിൽ നിന്ന് GST-യ്‌ക്കൊപ്പം ₹25 ഫീസും ഈടാക്കുന്നതാണ്.
ഘട്ടം 6: അപ്‌ഡേറ്റ് അഭ്യർത്ഥനാ നമ്പറിനൊപ്പം (URN) ഒരു acknowledgment സ്ലിപ്പും നൽകും.