Ads Area

DRDO ITR Recruitment 2021 - Apply online for latest apprentice vacancies

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) -ൻറെ പ്രീമിയർ ലബോറട്ടറിയായ  ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ITR), ചന്ദിപൂർ, - ലേക്ക് ബിരുദം, ടെക്നീഷ്യൻ (ഡിപ്ലോമ) & ട്രേഡ് അപ്പ്രെന്റിസുകളായി എടുക്കുന്നതിന്  യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

1. Graduate Apprentice 

യോഗ്യത

  • B.E / B.Tech -വിവിധ സ്ട്രീമുകളിൽ  (അകെ ഒഴിവുകളുടെ എണ്ണം:38 ) 
  • B.Lib.Science (അകെ ഒഴിവുകളുടെ എണ്ണം:02 ) 
  • BBA (അകെ ഒഴിവുകളുടെ എണ്ണം:05) 
  • B.Com (അകെ ഒഴിവുകളുടെ എണ്ണം:05)

2. Technician Apprentice 

യോഗ്യത

  • ഡിപ്ലോമ  (വിവിധ സ്ട്രീമുകളിൽ)

അകെ ഒഴിവുകളുടെ എണ്ണം:40

3. Trade Apprentice 

യോഗ്യത

  • ITI പാസ്സ് (NCVT അംഗീകാരമുള്ള) വിവിധ സ്ട്രീമുകളിൽ

അകെ ഒഴിവുകളുടെ എണ്ണം:26 

അപേഷിക്കേണ്ട രീതി

  1. മുകളിൽ പറഞ്ഞ യോഗ്യതകളുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളെ rac.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാൻ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നവർ, അവരുടെ പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപത്രങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  2. എഴുത്തുപരീക്ഷ/ഇന്റർവ്യൂ, കോൾ ലെറ്ററുകൾ മുതലായവ സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്‌സൈറ്റ് വഴി മാത്രമാവും നൽകുക. എഴുത്തുപരീക്ഷ/ഇന്റർവ്യൂ കോൾ ലെറ്ററുകളുടെ ഹാർഡ്‌കോപ്പി മെയിലിംഗ് ITR നടത്തുന്നതല്ല. അഡ്മിറ്റ് കാർഡ് / കോൾ ലെറ്റർ സ്വീകരിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും പ്രിന്റ് ചെയ്യുന്നതിന്റെയും ഉത്തരവാദിത്തം ഉദ്യോഗാർത്ഥിയുടേതായിരിക്കും.
  3. അപേക്ഷകർ അവരുടെ റെക്കോർഡിനായി ഓൺലൈൻ അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിക്കണം.
  4. ഏതെങ്കിലും അപ്‌ഡേറ്റുകൾ / മാറ്റങ്ങൾ എന്നിവയ്‌ക്കായി അപേക്ഷകർ മുകളിലുള്ള വെബ്‌സൈറ്റ് നിരീക്ഷിച്ചുകൊണ്ടിരിക്കുക.
  5. ഓഫർ ലെറ്റർ ഉൾപ്പെടെയുള്ള എല്ലാ കത്തിടപാടുകളും (തിരഞ്ഞെടുത്താൽ) ഇമെയിൽ വഴി മാത്രമായിരിക്കും നടത്തപ്പെടുക.. ഏത് അന്വേഷണത്തിനും ഉദ്യോഗാർത്ഥിക്ക് 06782-272144 എന്ന നമ്പറിലോ hrd@itr.drdo.in എന്ന മെയിൽ വഴിയോ ബന്ധപ്പെടാം.

ഓൺലൈൻ അപേക്ഷാ പ്രക്രിയ RAC വെബ്‌സൈറ്റിൽ 01 നവംബർ 2021 (9:00 AM) മുതൽ  ആരംഭിച്ച്   15 നവംബർ, 2021 5:30 PM വരെ ലഭ്യമായിരിക്കും.
View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics