Tranzmeo, ഉപഭോക്താക്കളുമായി വിശ്വസനീയമായ ദീർഘകാല ബന്ധങ്ങൾ കെട്ടിപ്പടുക്കുവാനും അത് തുടർന്നുകൊണ്ട് പോകുവാനും കഴിവുള്ള ചുറുചുറുക്കും താല്പര്യവും ഊർജ്ജസ്വലരുമായ Customer Support Executive -നെ തിരയുന്നു. ചെയ്യുന്ന ജോലിയിൽ ആനന്ദം കണ്ടെത്തി അവരുടെ ടീം അംഗങ്ങളെയും കമ്പനിയെയും ഈ മത്സര വിപണിയിൽ കൂടുതൽ വളരാൻ സഹായിക്കുന്ന ആളുകളെയാണ് Tranzmeo എപ്പോഴും ആവശ്യം
ഒഴിവുകൾ : 2 എണ്ണം
യോഗ്യത
- മികച്ച ആശയവിനിമയം, കുറ്റമറ്റ അക്ഷരവിന്യാസം (സ്പെല്ലിങ്) ശരിയായ വ്യാകരണം.
- ഫോൺ കോളിംഗ് മുഖേന കാര്യങ്ങൾ ചെയ്തുതീർക്കുന്നതിനുള്ള മിടുക്ക്.
- Zendesk, Intercom, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രസക്തമായ സോഫ്‌റ്റ്‌വെയർ എന്നിവയിൽ മുൻ പരിചയം.
- Excel, Google ഷീറ്റിലുള്ള പ്രാഗൽഭ്യം ..
- മികച്ച വിശകലനം, പ്രശ്‌നപരിഹാരം, സംഘടനാപരമായ കഴിവുകൾ.
- ഉപഭോക്താവിന്റെ താല്പര്യങ്ങളിലുള്ള ജാഗ്രത..
- വിട്ടുവീഴ്ചാ മനോഭാവം ആവശ്യമാണ്.
ഉത്തരവാദിത്തങ്ങൾ
- ഇമെയിൽ / തത്സമയ ചാറ്റ് ഉൾപ്പെടെ എല്ലാ ആശയവിനിമയ ചാനലുകളിലൂടെയും കൃത്യവും സമയബന്ധിതവുമായ പ്രതികരണം.
- ചെയ്യുന്ന കാര്യങ്ങൾ ഓട്ടോമേറ്റ് ചെയ്യുകയും മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ തിരിച്ചറിയുകയും ചെയ്യുക.
- ചാർജുകൾ, റീഫണ്ടുകൾ, നഷ്ടപരിഹാര അഭ്യർത്ഥനകൾ നടത്തുക
- ബിസിനസിന്റെ മൊത്തത്തിലുള്ള ഫലങ്ങൾ വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പ്രസക്തമായ വിവിധ KPI (Key Performance Indicator ) രൂപപ്പെടുത്തുക..
താൽപ്പര്യമുള്ളവർക്ക് തങ്ങളുടെ ബയോഡാറ്റ hr@tranzmeo.com എന്ന വിലാസത്തിലേക്ക് അയക്കാം