മിനിസ്ട്രി ഓഫ്കോമേഴ്സ് & ഇൻഡസ്ടറി, ഗവണ്മെന്റ് ഓഫ് ഇന്ത്യ യുടെകീഴിലുള്ള സ്പൈസസ്ബോർഡ്, ഷെഡ്യൂൾഡ്കാസറ്റ്(SC)/ ഷെഡ്യൂൾഡ്ട്രൈബ് (ST) ഉദ്യോഗാർത്ഥികൾക്ക് മാത്രമായി സ്പൈസസ് എക്സ്റ്റൻഷൻ ട്രെയിനികളെ തിരഞ്ഞെടുക്കാനുള്ള വാക്-ഇൻ ടെസ്റ്റ് (ഓൺലൈൻ) നടത്തുന്നു. ആവശ്യമായ വിവരങ്ങൾ താഴെകൊടുക്കുന്നു.
ട്രെയിനികളുടെ എണ്ണം : 36 Nos.
യോഗ്യത
- B.Sc (അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ) അല്ലെങ്കിൽ B.Sc (ബോട്ടണി / സുവോളജി /മൈക്രോബയോളജി / ബയോടെക്നോളജി / ഫോറസ്ട്രി). കൂടാതെ, കമ്പ്യൂട്ടർപ്രവർത്തനപരിജ്ഞാനം.
സ്റ്റൈപ്പന്റ്: Rs.20,000/- പ്രതിമാസം
അപേക്ഷിക്കേണ്ട വിധം
- യോഗ്യതയുള്ള SC/ ST ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ നിർദേശിച്ച തീയതികളിൽ വാക്-ഇൻ ടെസ്റ്റിന് ഹാജരാകാവുന്നതാണ്.
- ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോമും ആധാർ കാർഡുമായി തങ്ങളുടെ കേന്ദ്രങ്ങളിൽ ചെന്ന് എഴുത്ത് പരീക്ഷയ്ക്കുള്ള പ്രവേശനാനുമതി വാങ്ങിക്കേണ്ടതാണ്.അപ്ലിക്കേഷൻ ഫോമിൽ തങ്ങളുടെ സമീപകാല പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ് ഒട്ടിക്കേണ്ടതാണ്.
- വാക്-ഇൻ ടെസ്റ്റ് ANNEXURE 1 -ൽ രേഖപ്പെടുത്തിയിരിക്കുന്ന കേന്ദ്രങ്ങളിൽ വച്ച് നടത്തപ്പെടുന്നതാണ്.
- എഴുത്ത് പരീക്ഷ (MCQ) ഓൺലൈൻ ആയി നടത്തപ്പെടും.വാക്-ഇൻ ടെസ്റ്റിനായി വരുന്നവർ ഓൺലൈൻ ടെസ്റ്റ് അറ്റൻഡ് ചെയ്യുവാൻ, ഒപ്പം അടിസ്ഥാന ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉള്ള സ്മാർട്ഫോൺ / ടാബ്‌ലറ്റ് കൂടി കരുതേണ്ടതാണ്.
- ഉദ്യോഗാർത്ഥികൾ പരിശീലനത്തിനായി നിർദ്ദേശിച്ചിട്ടുള്ള ഓഫീസിന്റെ പേര് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം.
- ഓരോ കേന്ദ്രത്തിനും ആ കേന്ദ്രത്തിന്റെ ആവശ്യാനുസരണം പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കും. കേന്ദ്രത്തിന്റെ കീഴിലുള്ള ഓഫീസിൽ ആവും പരിശീലനത്തിനുള്ള തിരഞ്ഞെടുപ്പും നടക്കുക. ട്രൈനിങ്ങിനുള്ള ഓഫീസിന്റെ പേര് ഒരിക്കൽ തിരഞ്ഞെടുത്താൽ പിന്നീട് മാറ്റാവുന്നതല്ല. അതുകൊണ്ട്, അത് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കേണ്ടതാണ്.
- എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവർ അതേ ദിവസം ആ കേന്ദ്രത്തിൽ തന്നെ നടത്തുന്ന കമ്പ്യൂട്ടർ നൈപുണ്യ ടെസ്റ്റിന് യോഗ്യത നേടുന്നതായിരിക്കും..