ട്രേഡ് അപ്പ്രെന്റിസ് ആക്ട് 1961, അപ്പ്രെന്റിസ്ഷിപ് നിയമം 1992 പ്രകാരം ITI കോഴ്സ് പാസ്സ് ആയ എല്ലാ കാൻഡിഡേറ്റിൽ നിന്നും ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് കൈഗ സൈറ്റ് വഴി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവുകൾ
- ഫിറ്റർ -20
- ടർണർ -4
- മെഷിനിസ്റ്റ് -2
- ഇലക്ട്രീഷ്യൻ -30
- വെൽഡർ -4
- ഇലക്ട്രോണിക് മെക്കാനിക്ക് -9
- ഡ്രോട്ട്സ്മാൻ (സിവിൽ) -4
- സർവേയർ -2
അപേക്ഷിക്കേണ്ടവിധം
Step 1 : അപേക്ഷകർ https://apprenticeshipindia.org. എന്ന വെബ്പോർട്ടൽ രജിസ്റ്റർ ചെയ്തതിനുശേഷം ആവശ്യമായ രേഖയോടൊപ്പം അപേക്ഷ സമർപ്പിക്കണം. Step 2 : APPRENTICESHIP INDIA എന്ന വെബ്പോർട്ടലിൽ അപ്പ്രെന്റിസ്ഷിപ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ളവർ, കൈഗ സൈറ്റ്ലെ ന്യൂക്ലീർ പവർ ട്രേഡ് കോർപറേഷന്റെ എസ്റ്റേബ്ലിഷ്മെന്റ് ഐഡി ആയ സ്ഥാപന രെജിസ്ട്രേഷൻ നമ്പർ വഴി ബന്ധപ്പെട്ട ട്രേഡ്നു അപേക്ഷിക്കണം. Step 3 : അപേക്ഷിക്കുന്നതിനുമുൻപ് അപേക്ഷകർ അപ്പ്രെന്റിസ് പരിശീലനത്തിനുള്ള യോഗ്യത ഉറപ്പാക്കണം. a, b എന്നിവയിൽ മുകളിൽ സൂചിപ്പിച്ചത് പോലെ അപ്പ്രെന്റിസ്ഷിപ് വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനു ശേഷം, അപേക്ഷകർ NPCIL ന്റെ വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷ ഫോമിന് അപേക്ഷിക്കുകയും സമർപ്പിക്കുകയും ചെയ്യണം. Step 4 : ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷകർ സമർപ്പിച്ച അപേക്ഷ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കാൻ നിർദ്ദേശിക്കുന്നു. അപേക്ഷയുടെ ഫിസിക്കൽ കോപ്പി ഞങ്ങൾക്ക് അയക്കേണ്ടതില്ല, എന്നാൽ ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവ ഹാജരാക്കേണ്ടതാണ്. അപേക്ഷ ഓൺലൈനിൽ മാത്രമേ സ്വീകരിക്കുകയുള്ളു. മറ്റൊരു ഫോമും സ്വീകരിക്കുന്നതല്ല. ഹിന്ദി പതിപ്പിലെ വ്യാഖ്യാനത്തിന്റെ പേരിൽ എന്തെങ്കിലും അവ്യക്തത / തർക്കം ഉണ്ടായാൽ. ഇംഗ്ലീഷ് പതിപ്പ് എല്ലാ ആവശ്യങ്ങൾക്കുമായി നിലനിൽക്കുന്നതാണ്.നേരിട്ടുള്ള അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് ദയവായി ശ്രദ്ധിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: 15.10.2021