കെഎസ്ഡിപി റിക്രൂട്ട്മെന്റ് 2021 - മാനേജർ, അസിസ്റ്റന്റ് മാനേജർ & മറ്റ് ബോയിലർ ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷിക്കുക
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെ (കെഎസ്ഡിപി) പ്രതിനിധിയായി സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (സിഎംഡി) അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഇതിന്റെ നിബന്ധനകളും വ്യവസ്ഥകളും തൃപ്തിപ്പെടുത്തിക്കൊണ്ട് 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഓൺലൈനിൽ അപേക്ഷിക്കാം.
1. മാനേജർ (മാർക്കറ്റിംഗ്)
യോഗ്യത
- ബി ഫാo, MBA( മാർക്കറ്റിംഗ് )
എക്സ്പീരിയൻസ്
- ഏരിയ മാനേജർ/ടെറിട്ടറി മാനേജർ വിഭാഗത്തിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം. പ്രതിവർഷം കുറഞ്ഞത് 100 കോടി വിറ്റുവരവ്.
2. മാനേജർ (മെറ്റീരിയൽസ് )
യോഗ്യത
- മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം.
- MBA അഭികാമ്യം.
എക്സ്പീരിയൻസ്
- കുറഞ്ഞത് 50 കോടി മെറ്റീരിയലുകളുടെ വാർഷികം വിറ്റുവരവ് ഉള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജർ കേഡർ. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
3. അസിസ്റ്റന്റ് മാനേജർ (മൈന്റെനൻസ് )
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം.
എക്സ്പീരിയൻസ്
- പ്രശസ്ത സ്ഥാപനത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ 5 വർഷത്തെ പ്രവർത്തി പരിചയം. മരുന്ന് നിർമ്മാണ വ്യവസായത്തിലെ പ്രവർത്തി പരിചയം ആഭികാമ്യം.
4. ജൂനിയർ മാനേജർ (Purchase)
യോഗ്യത
- B. Pharm/B. Tech
എക്സ്പീരിയൻസ്
- മെറ്റീരിയൽ വിഭാഗത്തിൽ കുറഞ്ഞത് 50 കോടി വാർഷികം വിറ്റുവരവ് ഉള്ള കമ്പനിയിൽ 3 വർഷത്തെ പ്രവർത്തി പരിചയം.
5. വർക്കർ ഗ്രേഡ് II (സ്റ്റോർ)
യോഗ്യത
- ബി. ഫാo
എക്സ്പീരിയൻസ്
- ഒരു ഫാർമസ്യൂട്ടിക്കലിൽ 2 വർഷത്തെ പരിചയം കമ്പനി സ്റ്റോർ പ്രവർത്തനത്തിൽ പരിചയം.
6. ലാബ് അസിസ്റ്റന്റ്
യോഗ്യത
- B.Sc. കെമിസ്ട്രി / ബി. ഫാo
എക്സ്പീരിയൻസ്
- ഒരു കെമിക്കൽ ലാബിൽ 1 വർഷത്തെ പരിചയം.
7. ബോയ്ലർ ഓപ്പറേറ്റർ
യോഗ്യത
- ITI + ബോയിലർ യോഗ്യതയുള്ള ബി ക്ലാസ് സർട്ടിഫിക്കറ്റ്
എക്സ്പീരിയൻസ്
- IBR ബോയിലർ ഓപ്പറേറ്റിംഗിൽ 5 വർഷത്തെ പരിചയം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 31.10.2021.