കേരള പോസ്റ്റൽ സർക്കിളിൽ ഗ്രൂപ്പ് ‘സി’ തസ്തികകളിൽ 2020 വരെയുള്ള ഒഴിവുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ടയ്ക്ക് കീഴിൽ ഓപ്പൺ മാർക്കറ്റിൽ നിന്ന് മികച്ച കായിക താരങ്ങളെ നിയമിക്കുന്നതിന് ഇന്ത്യൻ പൗരന്മാരിൽ നിന്ന് നേരിട്ടുള്ള അപേക്ഷകൾ ക്ഷണിച്ചു.
1. തപാൽ/ സോർട്ടിംഗ് അസിസ്റ്റന്റ്
യോഗ്യത
- കുറഞ്ഞത് 12-ാം ക്ലാസ് അല്ലെങ്കിൽ അംഗീകൃത ബോർഡ്/ യൂണിവേഴ്സിറ്റിയിൽ നിന്നും തത്തുല്യ യോഗ്യത.
2. പോസ്റ്റ്മാൻ/മെയിൽ ഗാർഡ്
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 12-ാം ക്ലാസ് പാസായിരിക്കണം.
- പ്രാദേശിക ഭാഷയെക്കുറിച്ചുള്ള അറിവ്, അതായത് മലയാളം. കുറഞ്ഞത് പത്താം ക്ലാസ് വരെയെങ്കിലും ഉദ്യോഗാർത്ഥി പ്രാദേശിക ഭാഷ ( malayalam) പഠിച്ചിരിക്കണം.
- ഉദ്യോഗാർത്ഥികൾക്ക് ഇരുചക്ര വാഹനത്തിന്റെയോ ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെയോ സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം. പോസ്റ്റ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രം ഇത് ബാധകം.
3. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് പത്താം ക്ലാസ് പാസ്സായിരിക്കണം.
- പ്രാദേശിക ഭാഷയെക്കുറിച്ചുള്ള അറിവ്, അതായത് മലയാളം. കുറഞ്ഞത് പത്താം ക്ലാസ് വരെയെങ്കിലും ഉദ്യോഗാർത്ഥി പ്രാദേശിക ഭാഷ ( malayalam) പഠിച്ചിരിക്കണം.
അയക്കേണ്ട വിധം
അപേക്ഷ അയക്കുമ്പോൾ “APPLICATION FOR THE POST OF ……………………………………….……………. IN KERALA CIRCLE UNDER SPORTS QUOTA” എന്ന് സൂപ്പർ സ്ക്രൈബ് ചെയ്യണം കൂടാതെ, രജിസ്റ്റർഡ് ചെയ്‌തോ സ്പീഡ് പോസ്റ്റിലൂടെയോ ആവണം അപേക്ഷ അയക്കാൻ.
വിലാസം
ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസ്,
കേരള സർക്കിൾ, തിരുവനന്തപുരം – 695 033
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി: 03/12/2021.