Ads Area

അധ്യാപക ഒഴിവ് - കോഴിക്കോട് | Walk -in Interview

നടക്കാവ്: നടക്കാവ് ഗേൾസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, യു.പി.എസ്.ടി. തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 30-ന് രാവിലെ 10-ന്.

അത്തോളി: ജി. വി.എച്ച്. എസ്.എസ്. ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഹിന്ദി തസ്തികകളിലേക്ക് താത്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖം 30-ന് രാവിലെ 10 -ന് സ്കൂൾ ഓഫീസിൽ നടക്കും.

വാണിമേൽ: വെള്ളിയോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജോഗ്രഫി, ബോട്ടണി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രണ്ടിന് സ്കൂൾ ഓഫീസിൽ.

കായണ്ണബസാർ: ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.എ., യു.പി. ഹിന്ദി അധ്യാപകനിയമനം നടത്തുന്നു. കൂടിക്കാഴ്ച 30-ന് 10ന് സ്കൂൾ ഓഫീസിൽ.


ബാലുശ്ശേരി:
ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് തസ്തികയിലേക്കുള്ള അഭിമുഖം 30-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

പയ്യോളി: കീഴൂർ ഗവ. യു.പി. സ്കൂളിൽ പാർട്ട്‌ടൈം ജൂനിയർ ഹിന്ദി അധ്യാപക അഭിമുഖം 30-ന് രണ്ടുമണിക്ക്.

മേലടി എസ്.എൻ.ബി.എം. ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.ടി., എൽ.പി.എസ്.ടി. നിയമനത്തിന് അഭിമുഖം 30-ന് 10.30-ന്.

നടുവണ്ണൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി.-മലയാളം, ഇംഗ്ളീഷ്, ഹിന്ദി, പാർട്ട് ടൈം സംസ്‌കൃതം (യു.പി.) എന്നീ ഒഴിവുകളിലേക്കുള്ള അഭിമുഖം 30-ന് 9.30-ന് നടത്തും.

എച്ച്.എസ്.ടി.-സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, യു.പി.എസ്.ടി. എന്നീ ഒഴിവുകളിലേക്കുള്ള അഭിമുഖം 30-ന്  ഉച്ചയ്ക്ക് 1.30-നും നടത്തും.

താമരശ്ശേരി: കൂടത്തായി സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്. വിഭാഗം ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം 30-ന് 11 മണിക്ക്‌ നടക്കും.

ഫറോക്ക്: ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി, ബോട്ടണി അധ്യാപകർക്കുള്ളകൂടിക്കാഴ്ച നവംബർ ഒന്നിന് 10.30-ന്.

പയ്യോളി ജി.വി.എച്ച്.എസ്.എസിൽ പ്ലസ് ടു വിഭാഗത്തിൽ ജൂനിയർ സുവോളജി, ഫിസിക്‌സ്, കൊമേഴ്‌സ്, ഹിന്ദി, മലയാളം, സോഷ്യോളജി അധ്യാപകർക്കായി നവംബർ ഒന്നിന് രണ്ടുമണിക്ക് അഭിമുഖം നടത്തും.

പേരാമ്പ്ര: ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസിൽ ഹിന്ദി സീനിയർ, ബോട്ടണി, ആന്ത്രപ്പോളജി ജൂനിയർ അധ്യാപകരുടെയും ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്സ് അധ്യാപകരുടെയും ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന്.

വേളം: അരമ്പോൽ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബർ ഒന്നിന് 2.30-ന്.

ബാലുശ്ശേരി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. സെയിൽ അസോസിയേറ്റ്സ്, ഇംഗ്ലീഷ്, അഗ്രികൾച്ചർ, അഗ്രികൾച്ചർ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്കാണ് നിയമനം. കൂടിക്കാഴ്ച നവംബർ രണ്ടിന് 11-ന് വോക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നടക്കും.

കല്ലാച്ചി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള കംപ്യൂട്ടർ സയൻസ് (സീനിയർ), ജൂനിയർ ഫിസിക്സ് തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മൂന്നിന് രാവിലെ 11 മണിക്ക്.

താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി  അഭിമുഖത്തിന്  എത്തിച്ചേരുക.

Apply for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics