Ads Area

JNTBGRI Recruitment 2021 - Apply for Research Associate, Assistant & other Vacancies

കേരളത്തിൽ ക്ലസ്റ്റർ രൂപീകരണത്തിലൂടെ ഫാമുകളിൽ ഓർക്കിഡുകളുടെയും സങ്കരയിനങ്ങളുടെയും സംരക്ഷണവും വരുമാനവും കൂട്ടുന്നത് ലക്ഷ്യമാക്കി  ഇവയുടെ സൂക്ഷ്മ പ്രചാരണവും കൃഷിയും ചെയ്യേണ്ടുന്ന പദ്ധതി നടത്തിപ്പിലേക്ക്  ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, ട്രിവാൻഡ്രം താത്ക്കാലിക നിയമനത്തിനായി അർഹരായ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.  വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

1)തസ്തിക : റിസർച്ച് അസ്സോസിയേറ്റ്

ഒഴിവുകൾ :01

യോഗ്യത  

  • MSc ഫസ്റ്റ് ക്ലാസ് കൂടാതെ സസ്യശാസ്ത്രത്തിലോ ഹോർട്ടികൾചറിലോ പിഎച്ച്ഡി. 
  • ഓർക്കിഡ് മൈക്രോപ്രൊപഗേഷൻ, ഓർക്കിഡ് കൃഷി, പുഷ്പ കൃഷി, കൃഷി വിപുലീകരണം തുടങ്ങിയവയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

വേതനം:Rs.47000/- + HRA 8%

ഇ-മെയിൽ: pccjntbgri1@gmail.com

2) തസ്തിക :ലബോറട്ടറി/ഫീൽഡ് അസിസ്റ്റന്റ്

ഒഴിവുകൾ :04

യോഗ്യത  

  • ബിഎസ്സി സസ്യശാസ്ത്രത്തിൽ (Botany)ഫസ്റ്റ് ക്ലാസ്.
  • ചെടികളുടെ ടിഷ്യു കൾച്ചർ / ഹോർട്ടികൾച്ചർ ടെക്‌നിക്കുകൾ എന്നിവയിലുള്ള പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

വേതനം:Rs.20000/- + HRA 8%

ഇ-മെയിൽ: pccjntbgri2@gmail.com

3) തസ്തിക : അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ്  

ഒഴിവുകൾ :01

യോഗ്യത 

  • ഏതെങ്കിലും ബിരുദം ഫസ്റ്റ് ക്ലാസ്സോടെ. 
  • ഭരണപരവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള പ്രവൃത്തി പരിചയവുംഅഭികാമ്യം.

വേതനം:Rs.18000/- + HRA 8%

ഇ-മെയിൽ: pccjntbgri3@gmail.com

4) തസ്തിക : ഫീൽഡ് വർക്കർ/സ്‌കിൽഡ് വർക്കർ

ഒഴിവുകൾ :01

യോഗ്യത  

  • ഏതെങ്കിലും വിജ്ഞാനശാഖയിലെ ബിരുദം.
  • പൂന്തോട്ടപരിപാലനത്തിലും  ഓർക്കിഡ് കൃഷിയിലുമുള്ള അനുഭവ പരിജ്ഞാനം അഭികാമ്യം.

വേതനം:Rs. 18000/- + HRA 8%

ഇ-മെയിൽ: pccjntbgri4@gmail.com

അപേക്ഷിക്കേണ്ടവിധം:

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷ തങ്ങളുടെ ബയോഡാറ്റ , ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ, സാക്ഷ്യപത്രങ്ങൾ തുടങ്ങിയവയോടൊപ്പം  മുകളിൽ പറഞ്ഞ അതാത് ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

അപേക്ഷ കിട്ടേണ്ട അവസാന തീയതി: 2021 ഒക്ടോബർ 16

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics