ഇന്ത്യൻ ആർമിയിൽ പെർമനെൻട് കമ്മീഷന് (ലെഫ്റ്റനന്റ് റാങ്ക്) വഴിയൊരുക്കുന്ന ടെക്നിക്കൽ എൻട്രി സ്കീം-46 കോഴ്സിലേക്ക് അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
ഒഴിവുകളുടെ എണ്ണം : 90.
ഒഴിവുകൾ താൽക്കാലികമാണ്, ഈ കോഴ്സിനായുള്ള പരിശീലന അക്കാദമിയിലെ പരിശീലന ശേഷി അനുസരിച്ച് ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാവുന്നതാണ്. അപ്പോഴത്തെ ആവശ്യകതയ്ക്ക് അനുസരിച്ച ഒഴിവുകൾ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യപ്പെടാം.
വിദ്യാഭ്യാസ യോഗ്യത
- അംഗീകൃത വിദ്യാഭ്യാസ ബോർഡുകൾ നടത്തുന്ന 10+2 പരീക്ഷയിൽ അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യതയിൽ Physics, Chemistry, Mathematics (PCM) എന്നീ വിഷയങ്ങളിൽ കുറഞ്ഞത് മൊത്തം 60% മാർക്കോടെ പാസായവർ ഈ എൻട്രിക്ക് അപേക്ഷിക്കാൻ അർഹരാണ്. വിവിധ സംസ്ഥാന /കേന്ദ്ര ബോർഡുകളുടെ PCM ശതമാനം കണക്കാക്കുന്നതിനുള്ള യോഗ്യതാ വ്യവസ്ഥ പന്ത്രണ്ടാം ക്ലാസിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനമാക്കിയായിരിക്കും
- ജെഇഇ (മെയിൻസ്) 2021 ൽ അപേക്ഷകൻ അപ്പിയെർ ചെയ്തിട്ടുണ്ടായിരിക്കണം.
പ്രായ പരിധി
- ഒരു ഉദ്യോഗാർത്ഥി കോഴ്സ് ആരംഭിക്കേണ്ട മാസത്തിലെ ആദ്യ ദിവസം 16½ വയസ്സിന് താഴെയും 19½ വയസിന് മുകളിലുമാകരുത്. അതായത്, അപേക്ഷകൻ 2002 ജൂലൈ 02 -ന് മുമ്പ് ജനിച്ചതും 2005 ജൂലൈ 01 -ന് ശേഷവും (രണ്ട് ദിവസവും ഉൾപ്പെടെ) ജനിച്ച വ്യക്തി ആയിരിക്കരുത്.
അപേക്ഷിക്കേണ്ട വിധം
ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരികയുള്ളു. അതിനുവേണ്ടി, ഇന്ത്യൻ ആർമിയുടെ വെബ്സൈറ്റ് ആയ www.joinindianarmy.nic.in പ്രവേശിച്ച് ‘online application’ ബട്ടൺ ക്ലിക് ചെയ്ത ആവശ്യമായ വിവരങ്ങൾ നൽകി അപ്ലിക്കേഷൻ സമർപ്പിക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 08 നവംബർ 2021