സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (CMD) തിരുവനന്തപുരം വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു.
1. ജനറൽ മാനേജർ
ഒഴിവുകൾ: 01
യോഗ്യത
- B.Tech നോടൊപ്പം കേരളത്തിലെ ഏത് യൂണിവേഴ്സിറ്റിയും അംഗീകരിച്ച MBA.
- 12 വർഷത്തെ പ്രവർത്തി പരിചയം.
2. പേഴ്സണൽ മാനേജർ
ഒഴിവുകൾ: 01
യോഗ്യത
- മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ/മാസ്റ്റർ ഓഫ്
- ബിസിനസ് മാനേജ്മെന്റ്/മാസ്റ്റർ ഓഫ് പേഴ്സണൽ മാനേജ്മെന്റ് അല്ലെങ്കിൽ
- കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി അംഗീകരിച്ച തത്തുല്യ യോഗ്യത.
- 3 വർഷത്തെ പ്രവർത്തി പരിചയം.
3. ഡെപ്യൂട്ടി ഫിനാൻസ് മാനേജർ
ഒഴിവുകൾ: 01
യോഗ്യത
- B.Com + CA Inter അല്ലെങ്കിൽ ICWA Inter.3 വർഷത്തെ ധനകാര്യ വിഭാഗത്തിൽ ജോലിചെയ്ത പരിചയം.
- അഥവാ M.Com പാസ്സായതിന് ശേഷമുള്ള 5 വർഷത്തെ പ്രവർത്തി പരിചയം.
4. വർക്സ് മാനേജർ
ഒഴിവുകൾ: 01
യോഗ്യത
- കേരളത്തിലെ ഏത് സർവകലാശാലയും അംഗീകരിച്ച മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം.5 വർഷത്തെ വ്യാവസായിക പരിചയം, അതിൽ കുറഞ്ഞത് 2 വർഷങ്ങൾ കയർ ഉൽപന്നങ്ങളുടെ നിർമ്മാണശാലയിൽ മാനേജർ കേഡറിൽ പ്രവൃത്തിച്ചിട്ടുണ്ടാവണം.
5. പ്ലാന്റ് എഞ്ചിനീയർ (മെക്കാനിക്കൽ)
ഒഴിവുകൾ: 01
യോഗ്യത
- കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം. റബ്ബറൈസ്ഡ് കയർ നിർമാണശാലയിൽ ഒരു സൂപ്പർവൈസറി കേഡറിൽ 2 വർഷത്തെ പരിചയം
6. പ്ലാന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
ഒഴിവുകൾ: 01
യോഗ്യത
- കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി അംഗീകരിച്ച ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം.റബ്ബറൈസ്ഡ് കയർ/റബ്ബർ പ്രോസസ്സിംഗ് വ്യവസായത്തിൽ ഒരു സൂപ്പർവൈസറി കേഡറിൽ 2 വർഷത്തെ പരിചയം.
- കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി അംഗീകരിച്ച ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും റബ്ബറൈസ്ഡ് കയർ/റബ്ബർ പ്രോസസ്സിംഗ് വ്യവസായത്തിൽ ഒരു സൂപ്പർവൈസറി കേഡറിൽ 5 വർഷത്തെ പരിചയവും.
7. ക്വാളിറ്റി കൺട്രോൾ ഓഫീസർ
ഒഴിവുകൾ: 01
യോഗ്യത
- കയർ ടെക്നോളജിയിൽ ബിരുദം.
- അഥവാ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കൊയർ ബോർഡിന്റെ ട്രെയിനിങ് ലഭിച്ചിട്ടുള്ള ആളും ആകണം. ഏതെങ്കിലും നിർമ്മാണ ഉത്പന്നത്തിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനിലൂടെ മാത്രം അപേക്ഷ സമർപ്പിക്കുക. ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (സിഎംഡി) വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 22/10/2021.