CoWIN പോർട്ടൽ വഴി പാസ്പോർട്ട് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കാം
കോവിഡ് പ്രതിസന്ധിയിൽപ്പെട്ട പ്രവാസികളടക്കമുള്ള ലോക സഞ്ചാരികൾക്ക് ഇനി coWIN പോർട്ടൽ വഴി പാസ്പോർട്ട് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കുവാനും അതുവഴി വിദേശയാത്രകൾക്കുള്ള അനുമതി നേടുവാനും കഴിയും.
ഓൺലൈനായി വാക്സിനേഷന് രജിസ്റ്റർ ചെയ്യുവാനും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുവാനും ഇന്ത്യാ ഗവൺമെന്റ് രൂപപ്പെടുത്തിയ coWIN പോർട്ടൽ,ഇപ്പോൾ പാസ്പോർട്ട് വിവരങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുവാനും പര്യാപ്തമാണ്.
കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് നാട്ടിലേക്ക് മടങ്ങിവന്ന പ്രവാസികൾക്ക് തിരിച്ചുപോകുവാനുള്ള എയർപോർട്ട് ക്ലിയറൻസിന് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
പാസ്പോർട്ട് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കുന്ന വിധം
പാസ്പോർട്ട് ലിങ്ക് ചെയ്യുവാനായി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ അവശ്യവിവരങ്ങൾ നൽകി sign in ചെയ്യുക. cowin പോർട്ടലിൽ കയറുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുപയോഗിക്കുക.
Step1
മുകളിലെ ലിങ്ക് തുറന്ന് ലോഗിൻ ചെയ്യുക.
Step2
"Raise an issue" ഓപ്ഷൻ തെരഞ്ഞെടുക്കുക.
Step3
"Passport" ടാബിൽ ക്ലിക്ക് ചെയ്യുക.
Step4
തുറന്നുവരുന്ന drop-down മെനുവിൽ നിന്ന് പാസ്പോർട്ട് വിവരങ്ങൾ ചേർക്കേണ്ട വ്യക്തിയെ സെലക്ട് ചെയ്യുക.
Step5
ശരിയായ പാസ്പോർട്ട് വിശദാംശങ്ങൾ എന്റർ ചെയ്യുക.
Step6
മേൽപ്പറഞ്ഞ സ്റ്റെപ്പുകൾ പൂർത്തീകരിച്ച് കുറച്ചു നിമിഷങ്ങൾക്കുള്ളിൽത്തന്നെ പാസ്പോർട്ടുമായി ലിങ്ക് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുറന്നു വരുന്നതാണ്.
മുൻപു നൽകിയ പാസ്പോർട്ട് വിശദാംശങ്ങൾ തിരുത്തുവാനുള്ള വിധം
നൽകിയ പാസ്പോർട്ട് വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ ഇതേ പോർട്ടൽ ഉപയോഗിച്ചുതന്നെ തിരുത്തുവാനാകും. ഈ സൗകര്യം ഒരു തവണ മാത്രമേ ഉപയോഗിക്കുവാൻ കഴിയൂ എന്നതുകൊണ്ട് ശ്രദ്ധയോടുകൂടി വേണം വിവരങ്ങൾ നൽകുവാൻ.
Step1
cowin പോർട്ടൽ തുറന്നു ലോഗിൻ ചെയ്യുക. പോർട്ടൽ ലിങ്ക് ചുവടെ കൊടുക്കുന്നു.
Step2
"Raise an issue"ഓപ്ഷൻ തെരഞ്ഞെടുക്കുക
Step3
"Correction in certificate" ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന drop-down മെനുവിൽ നിന്ന് പാസ്പോർട്ട് വിവരങ്ങൾ തിരുത്തേണ്ട വ്യക്തിയെ തിരഞ്ഞെടുക്കുക.
Step4
ആവശ്യമായ തിരുത്തലുകൾ നടത്തി "submit" ക്ലിക്ക് ചെയ്യുക
Step5
പുതുതായി നൽകിയ വിവരങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ചേർക്കപ്പെടുന്നതായിക്കും.
ഇതുപോലുള്ള വിവരങ്ങൾക്കായി നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക