Ads Area

ഇന്ത്യയിൽ കുടുങ്ങി പോയ കുവൈത്ത് പ്രവാസികൾക്കുള്ള രജിസ്‌ട്രേഷൻ ഡ്രൈവ്

ഇന്ത്യയിൽ കുടുങ്ങിപ്പോയ കുവൈത്ത് പ്രവാസികൾക്ക് സഹായവുമായി ഭാരത സർക്കാർ

വ്യത്യസ്ത കാരണങ്ങളാൽ തിരിച്ചു പോകാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങി പോയ, കുവൈത്ത് പ്രവാസികൾക്കാണ് ഭാരത സർക്കാർ പുതിയ രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

indian expatriates in kuwaith

ആർക്കൊക്കെ ചെയ്യാം?

  1. കോവിഡ് മഹാമാരി മൂലം ഇന്ത്യയിൽ കുടുങ്ങി, യാത്രാനുമതി ലഭിക്കാതെ ഇരിക്കുന്നവർക്ക്
  2. ഇന്ത്യയിലേക്ക് തിരിച്ചു വന്ന സമയത് റസിഡൻസി കാലാവധി തീർന്നു പോയവർക്ക്
  3. തിരിച്ചു പോകാൻ സാധിക്കാത്തത് മൂലം ജോലി നഷ്ടപ്പെട്ടവർക്ക്
  4. വസ്തുവകകൾ കുവൈത്തിൽ അവശേഷിക്കുന്നവർക്ക്
  5. കുവൈത്തിൽ കുടുംബാങ്ങങ്ങൾ ഉള്ളവർക്ക്
  6. തിരിച്ചു ജോലിയിൽ കയറാൻ ശ്രമിക്കുന്നവർക്ക്
  7. ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ കുവൈത്തിലെ ജോലി സ്ഥലത്തു നിന്നോ മറ്റോ ലഭിക്കാത്തവർക്ക്

ഇത് പുതിയ രജിഷ്ട്രേഷനാണ്. 2020 ല് നടന്ന ഇതേ രെജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്തവർക്കും ഇതിൽ പുതുതായി രജിസ്റ്റർ ചെയ്യാം.

കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ ബുദ്ധിമുട്ടുകൾ ക്രോഡീകരിച്ച വേണ്ടിയുള്ള രജിസ്ട്രേഷനാണിത്. ഇത് ലഭിച്ച ശേഷം ഭാരത സർക്കാർ ഒഫിഷ്യൽസ് കുവൈത് സർക്കാരുമായി ചർച്ച ചെയ്തതിനു ശേഷമായിരിക്കും ഓരോ വിഭാഗമാളുകളുടെയും വ്യത്യസ്ത പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നത്.

ഒരാൾ ഒരുതവണ മാത്രം ഈ ഫോം ഫിൽ ചെയ്യുക. ഒന്നിൽ കൂടുതൽ തവണ ചെയ്യാതെ ഇരിക്കുക. ഫോം ലിങ്ക് തൊട്ട് താഴെ നൽകുന്നു.

ഇതാണ് ഫോം ലിങ്ക്

എന്തെങ്കിലും കാര്യങ്ങൾ അറിയാനായി, വിദേശ കാര്യമന്ത്രാലയത്തിന്റെ ഇമെയിൽ വഴി ബന്ധപ്പെടുക. ഇമെയിൽ വിലാസം : cw1.kuwait@mea.gov.in

കുവൈത്ത് പ്രവാസികളുടെ ശ്രദ്ധക്ക്

കുവൈത്ത് മൊബൈൽ ഐഡി

പേര് സൂചിപ്പിക്കുന്ന പോലെ മൊബൈലിന്റെ ഐഡിയല്ല പക്ഷെ, മൊബൈൽ ഫോണിൽ നിങ്ങളുടെ മൊത്തം ഐഡന്റിറ്റി തന്നെ ഉണ്ടായിരിക്കും എന്നതാണ്. കുവൈത്തിലെ പൗരന്മാർക്കും, പ്രവാസികൾക്കും ഒരുപോലെ സാഹായകരമാവുന്ന ഒരു ആപ്പാണിത്. നിങ്ങളുടെ ഐഡന്റിറ്റി ഡിജിറ്റല്ലി കാണിക്കുന്ന ഒരു ആപ്പാണിത്. സിവിൽ ഐഡന്റിറ്റി തെളിയിക്കുന്ന വിവരങ്ങൾ, സർക്കാരിന്റെയും, സ്വാകാര്യ സ്ഥാപനങ്ങളിലും ഉള്ള ഓൺലൈൻ സേവനങ്ങൾക്കുള്ള പാസ്, ഓൺലൈൻ ഡോക്യൂമെന്റേഷൻ, ട്രാൻസാക്ഷൻ എന്നിവക്കുള്ള ഡിജിറ്റൽ ഒപ്പ് എന്ന് തുടങ്ങിയ സേവനങ്ങളാണ് ഉള്ളത്. സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കുക.

ആൻഡ്രോയിഡ് | ആപ്പിൾ

പ്രവാസികൾക്ക് സഹായകരമാവുന്ന ലേഖനങ്ങൾ, വിശദീകരണങ്ങൾ, അറിയിപ്പുകൾ എന്നിവ പ്രത്യേകം പോസ്റ്റ് ചെയ്യുന്ന പഠനം ബ്ലോഗിന്റെ അഡ്മിൻ ഒൺലി വാട്സാപ്പ് ഗ്രൂപുകളിൽ അംഗമാകാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കു ഉപയോഗിക്കുക. കുവൈത്തുകാർ മാത്രം ചേരുക.

വാട്സാപ്പ് ഗ്രൂപ് 👇

https://chat.whatsapp.com/H8CLOcf1X6QFqDTdlIZbpz

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics